രണ്ടാംഘട്ട അറസ്റ്റിനൊരുങ്ങി സൗദി; രാജകുടുംബം ആശങ്കയില്‍, വ്യവസായികളും!! ശുദ്ധികലശം

 • Written By:
Subscribe to Oneindia Malayalam
cmsvideo
  സൗദിയില്‍ രണ്ടാം ഘട്ട അറസ്റ്റ് | Oneindia Malayalam

  റിയാദ്: രാജകുടുംബങ്ങളെയും മന്ത്രിമാരെയും വ്യവസായികളെയും സൗദി അറേബ്യന്‍ പോലീസ് അറസ്റ്റ് ചെയ്തത് ഒരു തുടക്കം മാത്രം. ഞെട്ടിപ്പിക്കുന്ന രണ്ടാംഘട്ട അറസ്റ്റിന് ഒരുങ്ങുകയാണ് പോലീസ്. ഇതുസംബന്ധിച്ച സൂചന നല്‍കിയത് അറ്റോര്‍ണി ജനറല്‍ തന്നെയാണ്. ഇപ്പോള്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനിരിക്കുന്നത്.

  സൗദി കോടീശ്വരന്‍മാര്‍ പുതപ്പിട്ടുമൂടി; ചുരുണ്ടുകൂടി നിലത്ത്; ആഡംബര ജയിലിലെ ചിത്രം പുറത്ത്

  സൗദി അറേബ്യയെ തകര്‍ക്കാന്‍ 40 പേര്‍; രഹസ്യനീക്കം പുറത്ത്!! ജനങ്ങളുടെ സഹായം തേടി പോലീസ്‌

  മന്ത്രിമാരെയും രാജകുമാരന്‍മാരെയും വന്‍കിട വ്യവസായികളെയും അറസ്റ്റ് ചെയ്ത് ആഗോള തലത്തില്‍ വന്‍ വിവാദത്തിനും സാമ്പത്തിക ഇടിവിനും കാരണമായിരിക്കെയാണ് പുതിയ അറസ്റ്റ് വരുന്നത്. അഴിമതി മുന്‍നിര്‍ത്തിയാണ് ഈ കൂട്ട അറസ്റ്റുകള്‍. എന്നാല്‍ അധികാര വടംവലിയുടെ ഭാഗമാണ് പുതിയ നീക്കമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ആരെയാണ് ഇനി അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളത്...

  ഭരണകൂടത്തിന്റെ ലക്ഷ്യം

  ഭരണകൂടത്തിന്റെ ലക്ഷ്യം

  അഴിമതി പൂര്‍ണമായും ഇല്ലാതാക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍ മുജീബ് പറയുന്നു. ശനിയാഴ്ച രാത്രി മുതലാണ് സൗദിയില്‍ പ്രമുഖരെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്. ഞായറാഴ്ചയും തിങ്കളാഴ്ചയും നിരവധി പേരെ പിടികൂടിയിട്ടുണ്ട്.

   എവിടെയാണെന്ന് അറിയില്ല

  എവിടെയാണെന്ന് അറിയില്ല

  അറസ്റ്റിലായവര്‍ റിയാദിലെ ഹോട്ടലുകളിലാണുള്ളത്. റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലാണ് പ്രമുഖര്‍. വ്യവസായികളെയും മറ്റു ചിലരെയും വേറൊരിടത്താണ് താമസിപ്പിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ സൂചന ല്‍കുന്നു. എന്നാല്‍ എവിടെയാണെന്ന് റിപ്പോര്‍ട്ടുകളിലില്ല.

  ആദ്യഘട്ടം പൂര്‍ത്തിയായി

  ആദ്യഘട്ടം പൂര്‍ത്തിയായി

  അറസ്റ്റിന്റെ ആദ്യഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. അതില്‍ തന്നെ പ്രമുഖരെ തടവിലാക്കാന്‍ സാധിച്ചു. ഇനി രണ്ടാം ഘട്ടം തുടങ്ങുകയാണ്. അതിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ശൈഖ് മുജീബ് വിശദീകരിച്ചു.

  എല്ലാ തെളിവുകളും ശേഖരിച്ചു

  എല്ലാ തെളിവുകളും ശേഖരിച്ചു

  അറസ്റ്റിലായവര്‍ക്കെതിരേയുള്ള എല്ലാ തെളിവുകളും ശേഖരിച്ചുകഴിഞ്ഞിട്ടുണ്ട്. ചില സംശയങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടി അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണ്.

  സുതാര്യമായ വിചാരണ

  സുതാര്യമായ വിചാരണ

  അതേസമയം, വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കും. അതിനുള്ള നീക്കം അഴിമതി വിരുദ്ധ വിഭാഗം തുടങ്ങി. അറസ്റ്റിലായവര്‍ക്ക് സുതാര്യമായ വിചാരണ ഉറപ്പാക്കുമെന്നാണ് അറ്റോര്‍ണി ജനറല്‍ പറയുന്നത്. നിയമം നടപ്പാക്കുകയാണ് സൗദി ചെയ്യുന്നതെന്നും ശൈഖ് മുജീബ് പറഞ്ഞു.

  ചുമത്തിയ കുറ്റങ്ങള്‍

  ചുമത്തിയ കുറ്റങ്ങള്‍

  കള്ളപ്പണം വെളുപ്പിച്ചു, അധികാരം ദുര്‍വിനിയോഗം ചെയ്തു, ക്രമവിരുദ്ധമായി പണം സമ്പാദിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ആഗോള വ്യവസായി അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഉയര്‍ന്നിരിക്കുന്നത്. ഇതേ ആരോപണം തിങ്കളാഴ്ച അറസ്റ്റിലായവര്‍ക്കെതിരേയും അഴിമതി വിരുദ്ധ സമിതി ഉന്നയിച്ചിട്ടുണ്ട്. കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ് പലര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.

  പുറത്തിറങ്ങാന്‍ സാധിക്കാതെ

  പുറത്തിറങ്ങാന്‍ സാധിക്കാതെ

  സൗദിയിലെ പ്രമുഖ വ്യവസായികളെയെല്ലാം പിടികൂടുന്ന അവസ്ഥയാണിപ്പോള്‍. ഇവര്‍ക്ക് ഇത്രയധികം ആസ്തി എവിടെ നിന്നുണ്ടായി എന്ന കാര്യമാണ് അഴിമതി വിരുദ്ധ സമിതി പരിശോധിച്ചത്. അറസ്റ്റിലായ പലര്‍ക്കും സ്വന്തമായി വിമാനമുള്ളവരാണ്. ഇവരുടെ വിമാനങ്ങള്‍ പറക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ അക്കൗണ്ടുകളും മരവിപ്പിച്ചു.

  ബന്ധുക്കളുടെ പേരിലും കോടികള്‍

  ബന്ധുക്കളുടെ പേരിലും കോടികള്‍

  ഇപ്പോള്‍ അറസ്റ്റിലായ പലര്‍ക്കും ബന്ധുക്കളുടെ പേരിലും കോടികളുടെ ആസ്തിയുണ്ട്. വിദേശത്താണ് കൂടുതല്‍ പണവും നിക്ഷേപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച പരിശോധനകള്‍ നടക്കുകയാണ്. അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി ഒത്തുനോക്കിയ ശേഷമായിരിക്കും രണ്ടാംഘട്ട അറസ്റ്റ് തുടങ്ങുക.

   രാജകുടുംബാംഗങ്ങള്‍ക്കും ആശങ്ക

  രാജകുടുംബാംഗങ്ങള്‍ക്കും ആശങ്ക

  ഇപ്പോള്‍ പിടിയിലായവരുടെ കുടുംബാംഗങ്ങളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വരുംദിവസങ്ങളില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ റിപ്പോര്‍ട്ട് വന്നതോടെയാണ് വ്യവസായ ലോകവും നിക്ഷേപകരും കൂടുതല്‍ ആശങ്കയിലായത്. രാജകുടുംബാംഗങ്ങള്‍ക്കും ആശങ്ക ഇരട്ടിയായിട്ടുണ്ട്. ആരെയാണ് അറസ്റ്റ് ചെയ്യുക എന്ന ഒരു സൂചനയും ലഭ്യമല്ല.

  അമേരിക്കയുടെ പിന്തുണ

  അമേരിക്കയുടെ പിന്തുണ

  അതേസമയം, സൗദി ഭരണകൂടം നടത്തുന്ന എല്ലാ അറസ്റ്റിനും പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. സല്‍മാന്‍ രാജാവും മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനും നടത്തുന്ന നീക്കങ്ങളില്‍ വിശ്വാസമുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്ക് അറിയാമെന്നും ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കി.

  ട്രംപിന് അറിയില്ലേ വലീദിനെ

  ട്രംപിന് അറിയില്ലേ വലീദിനെ

  ഒരുകാലത്ത് ഡൊണാള്‍ഡ് ട്രംപിന്റെ വ്യവസായങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കിയിരുന്ന വ്യക്തിയാണ് അറസ്റ്റിലായ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. എന്നാല്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ ട്രംപ് മൗനം പാലിക്കുകയാണിപ്പോള്‍. അമേരിക്കയിലെ നിരവധി കമ്പനികളില്‍ കോടികളുടെ നിക്ഷേപമുള്ള വ്യക്തിയാണ് തലാല്‍.

  ബന്ധം വഷളായി

  ബന്ധം വഷളായി

  എന്നാല്‍ ഇന്ന് തലാലും ട്രംപും തമ്മില്‍ നല്ല ബന്ധമല്ല ഉള്ളത്. ട്രംപ് പ്രസിഡന്റായതോടെയാണ് ബന്ധത്തില്‍ വിള്ളലുണ്ടായത്. അതേസമയം, ട്രംപ് സല്‍മാന്‍ രാജാവുമായി അടുത്ത ബന്ധം നിലനിര്‍ത്തുകയും ചെയ്തു. ട്രംപിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് കടക്കെണിയിലായ 1990കളുടെ ആദ്യത്തിലാണ് വലീദ് അദ്ദേഹത്തെ സഹായിച്ചത്.

   ട്വിറ്റര്‍ യുദ്ധം

  ട്വിറ്റര്‍ യുദ്ധം

  എന്നാല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ട്രംപിന്റെ പേര് വന്നതോടെ വലീദ് അദ്ദേഹത്തെ ട്വിറ്ററില്‍ രൂക്ഷമായി വിമര്‍ശിച്ചു. താങ്കള്‍ ഒരിക്കലും ജയിക്കില്ലെന്നും പിന്‍മാറണമെന്നുമായിരുന്നു വലീദിന്റെ വാക്കുകള്‍. പിതാവിന്റെ പണം ഉപയോഗിച്ച് അമേരിക്കന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കാനാണ് വലീദ് ശ്രമിക്കുന്നതെന്നായിരുന്നു ട്രംപിന്റെ മറുപടി. ഈ ശത്രുതയായിരിക്കും ഇപ്പോള്‍ ട്രംപ് അറസ്റ്റിന് പിന്തുണ പ്രഖ്യാപിക്കാന്‍ കാരണമെന്ന് വിലയിരുത്തുന്നു.

  English summary
  The arrest of dozens of Saudi royal figures, ministers and businessmen is just the start of an anti-corruption drive, the attorney general says. Sheikh Saud Al Mojeb issued a statement describing the detentions as "merely the start of a vital process to root out corruption wherever it exists".

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്