കാസർഗോട്ടുകാരൻ നിർമ്മിച്ച ഗാന്ധിനഗറിൽ ഉണ്ണിയാർച്ച നാളെ തീയറ്ററുകളിൽ എത്തും

  • Posted By:
Subscribe to Oneindia Malayalam

ഗാന്ധിനഗറും സെക്കന്റ് സ്ട്രീറ്റും മലയാള സിനിമ ആസ്വാദകർക്ക് മറക്കാനാവാത്ത ഒരു അനുഭവമാണ് വീണ്ടും ഗാന്ധി നഗറിലേക്ക് പ്രേക്ഷകർക്ക് പോകാനുള്ള അവസരം ഒരുങ്ങുന്നു. മീഡിയാസിറ്റി ഫിലിംസിന്റെ ബാനറിൽ കാസറഗോഡ് സ്വദേശി നജീബ് ബിൻ ഹസൻ നിർമ്മിച്ച ഗാന്ധിനഗറിൽ ഉണ്ണിയാർച്ച നാളെ തീയറ്ററുകളിൽ എത്തും.
സൗദി രാജകുമാരന്‍ മരിച്ചത് ഹെലികോപ്റ്റര്‍ അപകടത്തില്ലല്ല:വധശ്രമമായിരുന്നു, മാധ്യമങ്ങള്‍ പറയുന്നത്

ഒരു മുത്തശ്ശി ഗദയിലെ നായിക രജനി ചാണ്ടിയാണ് ഇതിലേയും നായിക. കോട്ടയം നസീർ, ഇന്നസെന്റ്,കൊച്ചു പ്രേമൻ,ഹരീഷ്, രമേശ് പിഷാരടി സാജു കൊടിയൻ,സാലു കുട്ടനാട്,മുന്ന,റോസിന് ജോളി,തുടങ്ങിയ മികച്ച താരങ്ങൾ അണിനിരക്കുന്നുണ്ട്.

cinema

ജയേഷ് മൈനാഗപ്പള്ളിയാണ് സംവിധാനം. കഥ സാജു കൊടിയനും. ക്യാമറ വിപിൻ മോഹനുമാണ് ചെയ്തിരിക്കുന്നത്. ഡിനു കളരിക്കൽ, രാജു താമരവട്ടത്ത്,റ്റിറ്റോ കുര്യൻ എന്നിവരുടെ വരികൾക്ക് രുൺ രാജ് ഈണം പകർന്നിരിക്കുന്നു. ബിജീബാൽ ആണ് റീ റെക്കോർഡിങ് ചെയ്‌തിരിക്കുന്നത്‌. കോട്ടയം നസീർ ആദ്യമായി പിന്നണി പാടിയ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് അഫ്‌സലും മധു ശങ്കറുമാണ്.


English summary
gandhinagaril unniyarcha done by kasargodan will be in theatre from tomorrow

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്