യുവതിയെ കൂട്ടബലാത്സംഗം ചെയ്തവരില്‍ സിപിഎം കണ്‍സിലറും സഹോദരും... പൊട്ടിക്കരഞ്ഞ് വെളിപ്പെടുത്തലുകള്‍
പോലീസ് സ്ററേഷനില്‍ നിന്ന് വളരെ മോശം അനുഭവമാണ് ഉണ്ടായത് എന്നാണ് യുവതി പറയുന്നത്. മൂന്ന് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തു
തിരുവനന്തപുരം: തന്നെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിവരില്‍ സിപിഎം നേതാവും ഉണ്ടെന്ന് യുവതി വ്യക്തമാക്കി. വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പിഎന്‍ ജയന്തനും സഹോദരനും ഉണ്ടെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
'ആര് ചെയ്തപ്പോഴാണ് നിനക്ക് നല്ല സുഖം തോന്നിയത്'...കൂട്ടബലാത്സംഗത്തിന്റെ ഇരയോട് കേരള പോലീസ് ചോദിച്ചത്
എന്നാല്‍ ഈ ആരോപണത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതേ എന്നാണ് യുവതി മാധ്യമ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചത്. പോലീസിന്റെ ഭാഗത്ത് നിന്ന് വളരെ മോശം അനുഭവമാണ് ഉണ്ടായത് എന്നും യുവതി പറയുന്നു.
പരാതിപ്പെട്ടപ്പോള്‍ മൂന്ന് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തു. മാനസികമായി തളര്‍ത്തുന്ന രീതിയില്‍ വളരെ മോശമായാണ് പല പോലീസുകാരും പെരുമാറിയത്. മൊഴിമാറ്റിക്കാനും കേസില്‍ നിന്ന് പിന്‍മാറാനും പോലീസും സ്വാധീനിച്ചു എന്നാണ് യുവതി പറയുന്നത്.

സിപിഎം
സിപിഎം നേതാവായ നഗരസഭ കൗണ്‍സിലര്‍ പിഎന്‍ ജയന്തനും തന്നെ ബലാത്സംഗം ചെയ്തവരില്‍ ഉണ്ടെന്നാണ് യുവതി വെളിപ്പെടുത്തിയത്. ജയന്തനെ കൂടാതെ ജിനേഷ്, ബിനീഷ്, ഷിബു എന്നിവരും ബലാത്സംഗം ചെയ്തുവെന്ന് യുവതി പറയുന്നു.

അപമാനം
പോലീസില്‍ നിന്ന് വളരെ മോശം പ്രതികരണമാണ് യുവതിയ്ക്കും ഭര്‍ത്താവിനും ലഭിച്ചത്. കേസ് ഒത്തുതീര്‍പ്പിലാക്കാനായിരുന്നു പോലീസ് ശ്രമിച്ചത് എന്നാണ് ആക്ഷേപം.

തെളിവെടുപ്പ്
തെളിവെടുപ്പ് എന്ന പേരില്‍ യുവതിയെ വീണ്ടും വീണ്ടും പോലീസ അപമാനിക്കുകയായിരുന്നു എന്നാണ് പറയുന്നത്. വളരെ മോശമായ ചോദ്യങ്ങളാണ് ചോദിച്ചത് എന്ന് പറയുന്നത്. തെളിവെടുപ്പിനായി പലയിടത്തും പരസ്യമായാണ് കൊണ്ടുപോയത് എന്നും യുവതി പറയുന്നു.

ഭീഷണി
പ്രതികളുടെ ഭാഗത്ത് നിന്ന് വലിയ തോതില്‍ ഭീഷണി ഉണ്ടായിരുന്നു എന്നും യുവതി പറയുന്നു. ഭര്‍ത്താവിനേയും തന്നേയും വധിക്കുമെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷമിപ്പെടുത്തിയത്രെ.

മൊഴിമാറ്റിച്ചത്
മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി മാറ്റിച്ചതും പോലീസ് തന്നെ ആയിരുന്നത്രെ. പോലീസ് സ്‌റ്റേഷനില്‍ വച്ചാണ് മാറ്റിപ്പറയേണ്ട മൊഴി പഠിപ്പിച്ചതെന്നും യുവതി പറയുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ചെല്ലുമ്പോള്‍ ഭര്‍ത്താവിനെ പുറത്ത് കാറില്‍ ഇരുത്തിയിരിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.

പറഞ്ഞതില്‍ മാറ്റമില്ല
താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഒരു മാറ്റവും ഇല്ലെന്നാണ് മജിസ്‌ട്രേറ്റിനോട് പറഞ്ഞത്. എന്നാല്‍ കേസുമായി മുന്നോട്ട് പോകാന്‍ വയ്യെന്നും മജിസ്‌ട്രേറ്റിനോട് പറഞ്ഞതായി യുവതി വ്യക്തമാക്കി. ബലാത്സംഗത്തേക്കാള്‍ ക്രൂരമായിരുന്നു കേസ് അന്വേഷണം എന്ന് പറഞ്ഞുള്ള പോലീസിന്റെ പീഡനം.

സംഭവം നടന്നത്
രണ്ട് വര്‍ഷം മുമ്പാണ് സംഭവം നടന്നത്. 2014 ല്‍. എന്നാല്‍ 2016 ഓഗസ്റ്റ് 14 നാണ് ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.












Click it and Unblock the Notifications