കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവൊഴുകുന്നു, ഇടുക്കിയില്‍ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

ഇടുക്കി:നിരന്തരമായി തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തി വന്നിരുന്ന തമിഴ്‌നാട് സ്വദേശിയെ ഇടുക്കിയില്‍വെച്ച് എക്‌സൈസ് സംഘം പിടികൂടി.തമിഴ്‌നാട് സ്വദേശി കുമരേശനെ നെടുംകണ്ടം എക്‌സൈസ് സംഘമാണ് പടികൂടിയത്.കാല്‍നടയായി രാമക്കല്‍മേട്ടിലെ വനപാതയിലൂടെയാണ് ഇയാള്‍ കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നതെന്നതെന്നാണ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ഷാജി പറയുന്നത്. മൂന്നു കിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

 drug idukki

എറണ്ണാകുളത്തേക്ക് കഞ്ചാവെത്തിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കുമരേശന്‍ നെടുംകണ്ടത്തുവെച്ച് പിടിക്കപ്പെട്ടത്. മുമ്പ് പലത്തവണ തമിഴ്‌നാട്ടില്‍ നിന്നും രാമക്കല്‍മേട്ടിലെത്തി വനമേഖലയിലൂടെ കാല്‍നടയായി സഞ്ചരിച്ച് കഞ്ചാവ് കടത്തിയിരുന്നതായി പിടിയിലായ കുമരേശന്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.വനമേഖലയിലൂടെ എത്തിയ ഇയാളെ നെടുംകണ്ടത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ഹോസറ്റലിനു സമീപത്തു നിന്നും തന്ത്രപരമായാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. എര്‍ണാകുളം കേന്ദ്രമാക്കിയാണ് ഇയാള്‍ കഞ്ചാവ് കടത്തിയരുന്നത്.കഞ്ചാവ് ആവശ്യമുണ്ടെന്ന വ്യാജേനയാണ് ഉദ്യോഗസ്ഥര്‍ കുമരേശനെ വിളിച്ചു വരുത്തിയത്. 25,000 രൂപകൊടുത്താണ് തമിഴ്‌നാട്ടില്‍ നിന്ന് ഇാള്‍ കഞ്ചാവ് വാങ്ങിയതെന്നും എക്‌സൈസ് സംഘം പറഞ്ഞു.

English summary
ghanja flows from tamilnadu to kerala, police arrest one for caring ghanja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X