സ്വാമിയുടെ ലിംഗം മുറിച്ച കേസിൽ ദുരൂഹത നീങ്ങുന്നില്ല...!! സിബിഐ അന്വേഷിക്കണമെന്ന് പെൺകുട്ടി..!!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ച സംഭവം കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് നീങ്ങുന്നു. സ്വാമിയുടെ ജനനേന്ദ്രിയം പീഡനത്തിനിടെ മുറിച്ചെന്ന് ആദ്യം മൊഴി നല്‍കിയ പെണ്‍കുട്ടി തന്നെ ഇപ്പോള്‍ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടി പറയുന്നു. അതേസമയം പെണ്‍കുട്ടിയുടെ ബ്രെയിന്‍ മാപ്പിംഗും നുണപരിശോധനയും നടത്തണം എന്നാണ് പോലീസ് ആവശ്യപ്പെടുന്നത്.

വലിഞ്ഞ് കയറി വന്നവന്റെ വിരലല്ല വെട്ടേണ്ടത്...തലൈ...!! കുമ്മനത്തെ വെട്ടിക്കൂട്ടി പിണറായിബലി...!!

സിബിഐ അന്വേഷിക്കണം

സിബിഐ അന്വേഷിക്കണം

സ്വാമിയുടെ ലിംഗം മുറിച്ച സംഭവം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പെണ്‍കുട്ടി കോടതിയെ സമീപിച്ചിരിക്കുകയാണ്. സിബിഐ പോലുള്ള ഉയര്‍ന്ന ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി പോക്‌സോ കോടതിയില്‍ ഹര്‍ജി നല്‍കി.

നുണപരിശോധന നടത്തണം

നുണപരിശോധന നടത്തണം

അതേസമയം പെണ്‍കുട്ടിയുടെ മൊഴിയും പുതുതായി പുറത്ത് വന്ന കത്തിലേയും ഫോണ്‍ സംഭാഷണത്തിലേയും വൈരുദ്ധ്യം പോലീസിനെ കുഴപ്പത്തിലാക്കിയിരുന്നു. പെണ്‍കുട്ടിയെ ബ്രെയിന്‍ മാപ്പിംഗിനും നുണപരിശോധനയ്ക്കും വിധേയയാക്കണമെന്നും പോലീസ് ആവശ്യപ്പെടുന്നു.

അയ്യപ്പദാസ് സ്ഥലത്തേ ഇല്ല

അയ്യപ്പദാസ് സ്ഥലത്തേ ഇല്ല

താനല്ല സുഹൃത്തായ അയ്യപ്പദാസാണ് സ്വാമിയെ ആക്രമിച്ചത് എന്ന പെണ്‍കുട്ടിയുടെ വാദം വാസ്തവവിരുദ്ധമാണെന്ന് പോലീസ് കണ്ടെത്തിക്കഴിഞ്ഞു. സംഭവം നടക്കുന്ന സമയത്ത് അയ്യപ്പദാസ് തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കരയിലേക്കുളള യാത്രയിലാണെന്ന് പോലീസ് കണ്ടെത്തി.

പെൺകുട്ടി ഫോൺ വിളിച്ചു

പെൺകുട്ടി ഫോൺ വിളിച്ചു

മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം പോലീസിന് ലഭിച്ചത്. മാത്രമല്ല സംഭവ സമയത്ത് പെണ്‍കുട്ടി അയ്യപ്പദാസിനെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഫോൺ വിവരങ്ങൾ

ഫോൺ വിവരങ്ങൾ

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം അറിഞ്ഞ് അയ്യപ്പദാസ് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നുവെന്നും പോലീസ് പറയുന്നു. സംഭവത്തിന് മുന്‍പും ശേഷവും നിരവധി തവണ പെണ്‍കുട്ടി അയ്യപ്പദാസിനെ ഫോണില്‍ വിളിച്ചെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

English summary
The girl who chopped off Godman's penis demands CBI prob
Please Wait while comments are loading...