കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യകടത്ത്: പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി, പോലീസ് കണ്ടെത്തിയതിങ്ങനെ..

  • By Siniya
Google Oneindia Malayalam News

മൂന്നാര്‍ : മനുഷ്യകടത്തുകാരുടെ റാക്കറ്റില്‍ അകപ്പെട്ട പെണ്‍കുട്ടിയെ പോലീസ് ചെന്നൈയില്‍ കണ്ടെത്തി. തിരുപ്പൂരില്‍ നിന്നു രണ്ടു വര്‍ഷമായി കാണാതായിരുന്ന കുട്ടിയെയാണ് കഴിഞ്ഞ ദിവസം പോലിസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്ക് കൈമാറി. കണ്ണന്‍ ദേവന്‍ മാട്ടുപ്പെട്ടി എസ്‌റ്റേറ്റ് കുട്ടിയാര്‍ ഡിവിഷനിലെ കുട്ടിയെയാണ് രണ്ടുവര്‍ഷം മുന്‍പ് കാണാതായത്.

പെണ്‍കുട്ടിയുടെ പിതാവ് മരിച്ചതിനെ തുടര്‍ന്ന് അമ്മയും മൂന്നു സഹോദരങ്ങളും അടങ്ങുന്ന കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. തുടര്‍ന്ന് മാതാവ് ഏജന്റ് മുഖേന പെണ്‍കുട്ടിയെ സ്വകാര്യ ബനിയന്‍ കമ്പനിയില്‍ ജോലിക്ക അയച്ചത്. തുടര്‍ന്ന് ജോലിസ്ഥലത്തു നിന്നും പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.

സ്വകാര്യ കമ്പനിയില്‍ ജോലി

സ്വകാര്യ കമ്പനിയില്‍ ജോലി

പെണ്‍കുട്ടിയുടെ പിതാവ് മരിച്ചതിനെ തുടര്‍ന്ന് അമ്മയും മൂന്നു സഹോദരങ്ങളും അടങ്ങുന്ന കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. തുടര്‍ന്ന് മാതാവ് ഏജന്റ് മുഖേന പെണ്‍കുട്ടിയെ സ്വകാര്യ ബനിയന്‍ കമ്പനിയില്‍ പതിമൂന്നാം വയസ്സില്‍ ജോലിക്ക് വിടുന്നത്. തുടര്‍ന്ന് ജോലിസ്ഥലത്തു നിന്നും പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.

അന്വേഷണം നടത്തി

അന്വേഷണം നടത്തി

അമ്മ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ഒരു സ്ത്രീ ജോലിസ്ഥലത്തു നിന്നും കൂട്ടികൊണ്ടുപോയി എന്നാണ് അറിഞ്ഞത്. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് കാണിച്ച് തിരുപ്പൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇത് കൊണ്ട് ഫലമൊന്നും ഉണ്ടായില്ല.

കണ്ടെത്താനുള്ള കാരണം

കണ്ടെത്താനുള്ള കാരണം

മനുഷ്യ കടത്ത് തടയുന്നതിന് കുടുംബശ്രീ മുഖേന കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ആന്റി ഹ്യൂമണ്‍ ട്രാഫിക്കിംഗ് പദ്ധതി ദേവികുളം ആരംഭിച്ചതാണ് പെണ്‍കുട്ടിയെ തിരിച്ചു കിട്ടാന്‍ കാരണം.

 പഠനം നടത്തിയത്

പഠനം നടത്തിയത്

ദേവികുളം ബ്ലോക്കിലെ എട്ടു പഞ്ചായത്തുകളില്‍ മനുഷ്യ കടത്തിന് ഇരയായവരെ കുറിച്ചും സാധ്യതയുള്ളവരെ കുറിച്ചും പഠനവും കണക്കെടുപ്പും നടത്തിയിരുന്നു. ഇങ്ങനെയാണ് പെണ്‍കുട്ടിയെ രണ്ടുവര്‍ഷമായി കാണാനില്ലെന്ന് അറിഞ്ഞത്.

പരാതി നല്‍തിയത്

പരാതി നല്‍തിയത്

മുന്‍പ് പോലീസില്‍ പരാതി നല്‍കിയെങ്കിലും അതുകൊണ്ടു ഫലമുണ്ടായില്ല. പിന്നീട് കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെ പെണ്‍കുട്ടിയുടെ മാതാവ് മൂന്നാര്‍ എഎസ്പി മെറിന്‍ ജോസഫിന് പരാതി നല്‍കി.

സൂചന ലഭിച്ചത്

സൂചന ലഭിച്ചത്

കേസില്‍ ആന്റി ഹ്യൂമണ്‍ ട്രാഫിക്കിംഗ് സംസ്ഥാന നോഡല്‍ എസ് ശ്രീജിത്തും ഇടപ്പെട്ടതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി കുട്ടി ചെന്നൈയില്‍ ഉണ്ടെന്ന് സൂചന ലഭിക്കുകയായിരുന്നു.

രക്ഷിതാക്കള്‍ക്ക് കൈമാറിയത്

രക്ഷിതാക്കള്‍ക്ക് കൈമാറിയത്

പോലീസും ആന്റി ട്രാഫിക്കിംഗും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തി രക്ഷിതാക്കള്‍ക്ക് കൈമാറി. പെണ്‍കുട്ടിയെ കടത്തിയത് ആരാണെന്ന കാര്യത്തെ കുറിച്ച് അന്വേഷിച്ചു വരുന്നതേയുള്ളു.

English summary
girl rescued from human traffickers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X