ചെമ്മീന്‍ കമ്പനിയില്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു,കമ്പനി ഹോസ്റ്റലില്‍ 130ഓളം യുവതികള്‍...
അരൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ചെമ്മീന്‍ ഫാക്ടറിയിലാണ് അന്യസംസ്ഥാനക്കാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ചത്.
കൊച്ചി: എറണാകുളം-ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ അരൂരിലെ ഒരു ചെമ്മീന്‍ കമ്പനിയില്‍ നടക്കുന്ന കാര്യങ്ങള്‍ കേട്ടാല്‍ ഞെട്ടും. ചെമ്മീന്‍ കമ്പനിയില്‍ ജോലിക്കെത്തിയ അന്യസംസ്ഥാനക്കാരായ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
18 വയസിനും 20 വയസിനും ഇടയില്‍ പ്രായമുള്ള 12 പെണ്‍കുട്ടികളെയാണ് പോലീസ് ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നത്. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയെങ്കിലും നാലു പേര്‍ മാത്രമാണ് വൈദ്യ പരിശോധന നടത്താന്‍ തയ്യാറായത്. ഇവര്‍ നാല് പേരും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു.

ഹോസ്റ്റലില്‍ താമസിക്കുന്നത് 130 പെണ്‍കുട്ടികള്‍
ചെമ്മീന്‍ കമ്പനിയില്‍ നിരവധി പെണ്‍കുട്ടികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 130ഓളം വരുന്ന അന്യസംസ്ഥാന പെണ്‍കുട്ടികള്‍ ഹോസ്റ്റലിലാണ് താമസിക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 14 നാണ് പോലീസ് സ്‌പെഷ്യല്‍ സ്ക്വാഡ് ഇവിടെ റെയ്ഡ് നടത്തി പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തത്.

പലരും വൈദ്യ പരിശോധനയ്ക്ക് വിസമ്മതിച്ചു
പ്രായപൂര്‍ത്തിയാകാത്തവരെന്ന ധാരണയിലാണ് 12 പെണ്‍കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ നാലുപേര്‍ മാത്രമാണ് വൈദ്യ പരിശോധനയ്ക്ക് തയ്യാറായത്. ഇവര്‍ നാലുപേരും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പരിശോധനയില്‍ തെളിഞ്ഞിരുന്നു. പെണ്‍കുട്ടികളുടെ തിരിച്ചറിയല്‍ കാര്‍ഡുകളെല്ലാം കമ്പനി അധികൃതര്‍ ഹാജരാക്കിയിരുന്നു. തിരിച്ചറിയല്‍ രേഖ പ്രകാരമാണ് ഇവരെല്ലാം 18നും 20നും മധ്യേ പ്രായമുള്ള പെണ്‍കുട്ടികളാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

പീഡിപ്പിച്ചെന്ന് മൊഴി നല്‍കി
നവംബര്‍ 17 ന് തന്നെ പെണ്‍കുട്ടികളെ ശാന്തിഭവനിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ലേബര്‍ ഓഫീസറും ചെമ്മീന്‍ കമ്പനിയില്‍ പരിശോധന നടത്തി. എന്നാല്‍ ഡിസംബര്‍ 2 ന് ശാന്തിഭവനിലെത്തിയ പോലീസ് ഉദ്യോഗസ്ഥരോടാണ് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കാര്യം പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത്. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

പോലീസ് കള്ളക്കളിക്ക് കൂട്ടുനില്‍ക്കുന്നു
എന്നാല്‍ ഇതെല്ലാം തങ്ങള്‍ക്കെതിരെയുള്ള കള്ളക്കളികളുടെ ഭാഗമായാണെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. കമ്പനിയെ നശിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം ശ്രമിക്കുകയാണെന്നും, പോലീസ് അതിന് കൂട്ടുനില്‍ക്കുകയാണെന്നും അവര്‍ ആരോപിച്ചു. പെണ്‍കുട്ടികളെല്ലാം പ്രായപൂര്‍ത്തിയായവരാണെന്നും, പീഡന കഥകളെല്ലാം കെട്ടിച്ചമച്ചതെന്നുമാണ് കമ്പനി അധികൃതരുടെ വാദം.












Click it and Unblock the Notifications