സ്വർണം പ്രീബുക്ക് ചെയ്ത് ഇനി വാങ്ങാനാവില്ലേ? കടുത്ത തീരുമാനവുമായി വ്യാപാരികളും..'വേറെ രക്ഷയില്ല'
കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാന സ്വർണ വില ഏകദേശം 20,000 രൂപയ്ക്ക് മുകളിലാണ് വർധിച്ചത്. ഇന്ന് ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് മാത്രം 1080 രൂപ വർധിച്ചു. പവൻ വിലയിൽ 8640 രൂപയുടെ വർധനവ്. ഇനിയും സ്വർണം കുതിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഭൌമ രാഷ്ട്രീയ സാഹചര്യങ്ങൾ കടുത്താൽ സ്വാഭാവികമായും സ്വർണ വില ഉയരും. ഈ വർഷം സ്വർണ വില 2 ലക്ഷം വരെ തൊട്ടാലും അത്ഭുതപ്പെടാനില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
വില കുതിച്ചുയർന്നതോടെ സാധാരണക്കാർ കടുത്ത പ്രതിസന്ധിയിലാണ്. ഒരു പവൻ പോലും വാങ്ങാനാവാത്ത സാഹചര്യമാണെന്നാണ് ആളുകൾ പറയുന്നത്. അതേസമയം ഉപഭോക്താക്കളെ പോലെ തങ്ങളും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ചെറുകിയ സ്വർണ വ്യാപാരികളും പറയുന്നു. കച്ചവടം നഷ്ടത്തിലായതോടെ ജ്വല്ലറി പണി തന്നെ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വ്യാപാരി അരുണ്‍ മാർക്കോസ് സീ ന്യീസ് മലയാളത്തോട് പങ്കുവെച്ച വാക്കുകൾ ഇങ്ങനെ

'നിലവിൽ വിവാഹത്തിന് 20 പവൻ 25 പവന ഒക്കെ നൽകിയിരുന്ന ആളുകൾ ഇപ്പോ അത് ഗണ്യമായി കുറച്ച് 10 പവനിലേക്കും 15 പവനിലേക്കും ഒക്കെ കുറയക്കുകയാണ്. സാധാരണ ഉണ്ടായിരുന്നതിൽ ഒരു 25 ശതമാനം ആളുകൾ മാത്രമേ ഇപ്പോൾ സ്വർണക്കടകളിലേക്ക് വരുന്നുള്ളൂ. സ്വർണം പ്രീബുക്ക് ചെയ്യുന്നതിനെ ചെറുകിട വ്യാപാരികൾ ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നില്ല എന്നുള്ളതാണ്. വലിയ വിലവ്യത്യാസം ഉണ്ടാകുമ്പോൾ ഈ പ്രീബുക്കിങ്ങിന് എടുത്താൽ ഈ സമയത്ത് വ്യാപാരികളെ സംബന്ധിച്ച് അത് വലിയൊരു നഷ്ടത്തിലേക്ക് പോകും. പക്ഷേ വൻകിടക്കാർ വൺകിട ജ്വല്ലറികൾ പ്രീബുക്ക് ചെയ്യുന്നുണ്ട്, അവർ അതിന് താല്പര്യം കൂടുതൽ കാണിക്കാറുണ്ട്, പരസ്യങ്ങൾ കൂടുതൽ ചെയ്യാറുണ്ട്.
അതിനൊരു കാരണം ഇത്തരത്തിൽ ബുക്കിംഗിലൂടെ ലഭിക്കുന്ന പണം അവര് ഇപിഎഫിലോ ഒക്കെ ഇൻവെസ്റ്റ് ചെയ്യുന്നു. അങ്ങനെ ഇൻവെസ്റ്റ്മെന്റ് ചെയ്താൽ അവർക്കും സംരക്ഷണം ലഭിക്കുന്നുണ്ട്, വലിയ ഒരു പ്രശ്നം ഉണ്ടാവുന്നില്ല .അത് പക്ഷേ ചെറുകിടക്കാരനെ സംബന്ധിച്ച് അത് എളുപ്പമല്ല.
സ്വർണ സ്വർണ വ്യാപാരികളെ സംബന്ധിച്ച് കച്ചവടം നടക്കുന്നില്ല. ഒന്നും നടക്കുന്നില്ല കച്ചവടം നടന്നെങ്കിൽ മാത്രമേ അവർക്ക് അതിൽ നിന്ന് ലാഭം എടുക്കാൻ സാധിക്കുന്നുള്ളൂ. പല വ്യാപാര സ്ഥാപനങ്ങളിലും കൃത്യമായ വരുമാനം ലഭിക്കാത്തതുകൊണ്ട് അവർ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അതേസമയം നിർത്തി പോകുന്ന ഒരാളെ സംബന്ധിച്ച് കൂടിയ വിലക്ക് സ്വർണം വിറ്റ് പണമാക്കാം.
നിങ്ങളുടെ കയ്യിൽ ഇരിക്കുന്ന ഗോൾഡ് പഴയ വിലയുടേതല്ലേ, അത് നിങ്ങൾക്ക് പഴയ വിലക്ക് തന്നുകൂടേയെന്ന് ചിലർ ചോദിക്കാറുണ്ട്. നമ്മളുടെ അസറ്റ്ിന്റെ ആ മൂല്യം വർദ്ധിക്കുന്നുണ്ട് എന്നിരുന്നാലും ഇപ്പോൾ നമ്മൾ ഗോൾഡ് വിറ്റാൽ തിരിച്ചെടുക്കണമെങ്കിൽ ഇപ്പോഴത്തെ പുതിയ വിലക്ക് മാത്രമേ എടുക്കാൻ സാധിക്കുള്ളൂ. ശരിക്കും വ്യാപാരികൾക്ക് എപ്പോഴും കൃത്യമായി വ്യാപാരം വ്യാപാരം നടന്നെങ്കിൽ മാത്രമേ ലാഭം അതിൽ നിന്ന് ലഭിക്കുകയുള്ളൂ, അവരുടെ ദൈനംദിന കാര്യങ്ങൾ നടക്കുകയുള്ളൂ.
18 കാരറ്റ് ആഭരണങ്ങൾ ചോദിച്ച് ആളുകൾ വരാറുണ്ട്. 22 കാരറ്റിനെ അപേക്ഷിച്ച് 18 കാരറ്റിന് വില കുറവാണ്. എന്നാൽ 22 നേക്കാൾ പണിക്കൂലിയാണ് 18 കാരറ്റ് ആഭരണങ്ങൾക്ക് നൽകേണ്ടത്. കേരളത്തിലെ സാഹചര്യം അനുസരിച്ച് ആഭരണങ്ങൾ സ്ഥിരമായി അണിയാനും പിന്നീട് ആവശ്യമെങ്കിൽ അത് പണമാക്കാനുമാണ്. അതുകൊണ്ട് 18 കാരറ്റ് ആഭരണങ്ങൾക്ക് ചെറിയ തോതിലുള്ള കച്ചവടമേ ഉള്ളൂ. മലയാളികൾ അത്രമാത്രം പ്രധാന്യമേ 18 കാരറ്റിന് നൽകുന്നുള്ളൂ.












Click it and Unblock the Notifications