Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങാന്‍ പോവുകയാണോ? എങ്കില്‍ ഇക്കാര്യം സൂക്ഷിച്ചോ, ഇല്ലെങ്കില്‍ 'പണി' കിട്ടിയേക്കും

കൊച്ചി: രാജ്യത്ത് അനധികൃതമായ ഇടപാടുകള്‍ വലിയ തോതില്‍ നടക്കുന്ന ഒരു മേഖലയാണ് സ്വർണ വിപണി. വിദേശത്ത് നിന്നും നികുതി വെട്ടിച്ച് കടത്തുന്ന സ്വർണം മുതല്‍ ജ്വല്ലറികളില്‍ നടക്കുന്ന നികുതിവെട്ടിപ്പ് വരെ ഈ മേഖലയില്‍ നടക്കുന്നു. സ്വർണത്തിലൂടെ കള്ളപ്പണം വെളിപ്പിക്കുന്നുവെന്ന കണ്ടെത്തലും പലതവണ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഇത്തരം തട്ടിപ്പുകള്‍ക്കെല്ലാം ഒരു പരിധിവരെ അറുത്തി വരുത്തുകയെന്ന അവകാശവാദവുമായി സ്വര്‍ണാഭരണ വിപണിക്കുമേല്‍ കൂടുതല്‍ പിടിമുറുക്കുകയാണ് കേന്ദ്ര സർക്കാർ.

ഇത് ആദ്യമായല്ല സ്വർണ വിപണക്ക് മേലുള്ള കേന്ദ്രത്തിന്റെ നിയന്ത്രണം. നേരത്തെ 2020 ഡിസംബറില്‍ സ്വര്‍ണാഭരണ മേഖലയെ പണം തിരിമറി തടയല്‍ നിയമത്തിന് (പിഎംഎല്‍എ) കീഴിലാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ഉപയോക്താവുമായി 10 ലക്ഷം രൂപയ്ക്ക് മേല്‍ സ്വർണ വില്‍പ്പന നടന്നാല്‍ ആ ഇടപാട് വിവരങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്വര്‍ണ വ്യാപാരികള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സര്‍ക്കുലർ അയച്ചത്.

 gold

ഒരു തവണ മാത്രമല്ല, ഒന്നിലേറെ തവണയായി 10 ലക്ഷം രൂപയ്ക്ക് മുകളില്‍ ഇടപാട് നടന്നാലും വിവരം അറിയിക്കണമെന്നാണ് ഇഡിയുടെ നിർദേശം. ഇതിനെല്ലാം പിന്നാലെയാണ് ധനമന്ത്രാലയത്തിന് കീഴിലെ ഫൈനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റും സ്വർണ വ്യാപാരികളോട് കഴിഞ്ഞ ദിവസം പുതിയ നിർദേശം പുറപ്പെടുവിച്ചരിക്കുന്നത്.

10 ലക്ഷം രൂപയ്ക്കുമേല്‍ വരുന്ന ഇടപാടുകളെ കുറിച്ച് അറിയിക്കണമെന്നാണ് വ്യാപാര അസോസിയേഷനുകള്‍ക്കും കൗണ്‍സിലുകള്‍ക്കും ജുലായ് മൂന്നിന് അയച്ച നോട്ടീസില്‍ ഫൈനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് ആവശ്യപ്പെടുന്നത്. സംശയ തോന്നുന്ന ഇടപാടുകളാണെങ്കില്‍ 10 ലക്ഷം രൂപയ്ക്ക് മുകളില്‍ കച്ചവടം നടന്നില്ലെങ്കിലും വിവരം അറിയിക്കാം. സ്വർണത്തിന് മാത്രമല്ല, രത്നാഭരങ്ങളുടെ കച്ചവടത്തിനും നിബന്ധന ബാധകമാണ്.

തീവ്രവാദ ഫണ്ടിംഗും കള്ളപ്പണവും തടയുകയെന്ന ലക്ഷ്യത്തോടെയാണ് സ്വർണാഭരണ മേഖലയില്‍ പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതെന്നാണ് കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ഇടപാടുകളുടെ വിവരങ്ങള്‍ വ്യാപാരികള്‍ അതത് സമയത്ത് തന്നെ രേഖപ്പെടുത്തി സൂക്ഷിക്കണം. തുടർന്ന് ഏഴ് ദിവസത്തിനുള്ളില്‍ വിവരം ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണമെന്നാണ് നിർദേശം.

വ്യാപാരികള്‍ ഇതിനായി ഒരു നോഡല്‍ ഓഫീസറനെ നിയമിക്കണമെന്നും ഏജന്‍സികള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം (2022-23)​ 500 കോടി രൂപയ്ക്കുമേല്‍ വിറ്റുവരവുണ്ടായിരുന്ന സ്വർണാഭരണ വ്യാപാരികളാണ് നോഡല്‍ ഓഫീസറെ നിയമിക്കേണ്ടത്. 500 കോടി രൂപയ്ക്ക് താഴെ വിറ്റുവരവുണ്ടായിരുന്ന വ്യാപാരികള്‍ സംഘടനകള്‍ വഴിയും നോഡല്‍ ഓഫീസറെ നിയമിക്കണം. നിർദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഒരു ലക്ഷം രൂപവരെ പിഴയടക്കേണ്ടി വരും.

വിദേശ കറന്‍സിയില്‍ പണമടയ്ക്കാമെന്ന് പറയുന്നവർ, സംശയകരമായ പെരുമാറ്റം, ഒന്നില്‍ അധികം അക്കൗണ്ടുകള്‍ വഴി പണം അടയ്ക്കാമെന്ന് പറയുന്നവർ ഗോള്‍ഡ് പര്‍ച്ചേസ് സ്‌കീമിലേക്ക് വിദേശത്ത് നിന്നും വലിയ തോതില്‍ പണം അയക്കുന്നവർ, യുഎപിഎ പോലുള്ള ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവർ തുടങ്ങിയ ഇടപാടുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

അതേസമയം, കേന്ദ്ര നിർദേശങ്ങള്‍ക്കെതിരെ വ്യാപാരികളില്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്വര്‍ണ വ്യാപാരികളെയും ഉപയോക്താക്കളെയും സംശയ മുനയില്‍ നിർത്തുന്ന നടപടിയാണ് ഇതെന്നാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ) സംസ്ഥാന ട്രഷറര്‍ എസ് അബ്ദുള്‍ നാസറിനെ ഉദ്ധരിച്ച് 'ധനം' ഓണ്‍ലൈന്‍ റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യത്ത് എത്തുന്ന കള്ളക്കടത്ത് സ്വര്‍ണം എങ്ങോട്ട് പോകുന്നു, ആരൊക്കെയാണ് ഇതിന് പിന്നില്‍, ആരാണ് യഥാര്‍ത്ഥ ഗുണഭോക്താവ് ഇതൊന്നും അന്വേഷിക്കാത്ത ഏജന്‍സികള്‍ നിയമപ്രകാരം വില്‍പന നടത്തുന്നവരെ മാത്രം ലക്ഷ്യമിടുകയാണ്. ഇത് പ്രതിഷേധാർഹമായ നടപടിയാണെന്നും നാസർ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+