സ്വർണക്കട്ടികൾ കടത്തുന്നത് ഇംഗ്ലീഷ് അക്ഷരങ്ങളുടെ രൂപത്തിൽ!! കൊച്ചിയിൽ യുവതി അറസ്റ്റിൽ

  • Posted By:
Subscribe to Oneindia Malayalam

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി യുവതി പിടിയിലായി. 26 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് ന്യൂമാഹി സ്വദേശിയായ ഷെബീന(32)യുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്തത്.

സൗദിയില്‍ നിന്ന്

സൗദിയില്‍ നിന്ന്

വെള്ളിയാഴ്ച രാവിലെ ജി 9-425 വിമാനത്തിലാണ് ഷെബീന കൊച്ചിയില്‍ എത്തിയത്. ഭര്‍ത്താവിന് ഒപ്പം വിദേശത്തായിരുന്നു ഇവര്‍. മൂന്ന് വര്‍ഷത്തിന് ശേഷമാണ് നാട്ടിലെത്തുന്നത്.

ഇംഗ്ലീഷ് അക്ഷരങ്ങളില്‍

ഇംഗ്ലീഷ് അക്ഷരങ്ങളില്‍

ഇംഗ്ലീഷ് അക്ഷരങ്ങളുടെ രൂപത്തിലായിരുന്നു സ്വര്‍ണക്കട്ടികള്‍ ഉണ്ടായിരുന്നത്. ഇ, ഐ എന്നീ അക്ഷരങ്ങളുടെ മാതൃകയില്‍ 49 പ്ലേറ്റുകളായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ഹീറ്ററുകളില്‍

ഹീറ്ററുകളില്‍

ഹീറ്ററുകള്‍ക്ക് അകത്തും, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ക്ക് അകത്തും ട്രാന്‍സ്‌ഫോമറിന് അകത്തുമായാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്.

അറസ്റ്റ്

അറസ്റ്റ്

കസ്റ്റംസ് എയര്‍ ഇന്റലിജന്‍സാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 931.36 ഗ്രാം സ്വർണമാണ് യുവതിയിൽ നിന്ന് കണ്ടെടുത്തത്. ഇതിന് 26 ലക്ഷം രൂപ വില വരും.

English summary
Gold plates hide in form of English Alphabets. Lady held at kochin International Airport.
Please Wait while comments are loading...