കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണവില 320 രൂപ കൂടി വര്‍ധിച്ചു; പുതിയ റെക്കോര്‍ഡിലേക്ക് സ്വര്‍ണം... നട്ടംതിരിഞ്ഞ് ആഭരണപ്രേമികള്‍

വരുന്ന മൂന്നാഴ്ച കൂടി സ്വര്‍ണവില ക്രമേണ ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ സൂചിപ്പിക്കുന്നു

Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. റെക്കോര്‍ഡുകള്‍ തിരുത്തി 42000 രൂപ കടന്നത് കഴിഞ്ഞ ദിവസമാണ്. ഇന്ന് വീണ്ടും 320 രൂപ വര്‍ധിച്ചു. വരുന്ന മൂന്നാഴ്ച കൂടി വില ഉയരാനാണ് സാധ്യത എന്ന് സ്വര്‍ണ വ്യാപാരികള്‍ സൂചിപ്പിക്കുന്നു. ഇപ്പോഴത്തെ വില ഉപഭോക്താക്കള്‍ക്ക് പ്രാപ്യമായ നിലയിലുള്ളതല്ല.

പലരും പുതിയ സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കിയെന്നും വിവാഹ ആവശ്യങ്ങള്‍ക്ക് പോലും എത്തുന്നവര്‍ പഴയ സ്വര്‍ണം മാറ്റിവാങ്ങാനാണ് താല്‍പ്പര്യപ്പെടുന്നതെന്നും വ്യാപാരികള്‍ പറയുന്നു.

സ്വര്‍ണം പവന് 42500ലേക്ക്

സ്വര്‍ണം പവന് 42500ലേക്ക്

ഇന്ന് സ്വര്‍ണവിലയില്‍ ഗ്രാമിന് 40 രൂപയുടെ ഉയര്‍ച്ചയാണുണ്ടായത്. പവന് 320 രൂപ വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 5310 രൂപയും പവന് 42480 രൂപയുമായി വര്‍ധിച്ചു. ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ കൂലി കൂടി നല്‍കണം. കേരളത്തില്‍ സ്വര്‍ണവില ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വിലയാണിത്. സ്വര്‍ണവില വരും ദിവസങ്ങളിലും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കരുതല്‍ സൂക്ഷിപ്പ്

കരുതല്‍ സൂക്ഷിപ്പ്

അമ്പത് വര്‍ഷം മുമ്പ് 1973ല്‍ സ്വര്‍ണവില പവന് 220 രൂപയായിരുന്നു. പിന്നീട് ഘട്ടങ്ങളായി വര്‍ധിച്ചാണ് വില 42000 കടന്ന് കുതിക്കുന്നത്. ഇക്കാലയളവില്‍ എല്ലാ കാര്യങ്ങളിലും സംഭവിച്ച മാറ്റം സ്വര്‍ണവിലയിലും വരികയാണുണ്ടായത്. സ്വര്‍ണം ആസ്തിയായി കണ്ട് ലോക രാജ്യങ്ങള്‍ കരുതല്‍ സൂക്ഷിപ്പായി മാറ്റിവയ്ക്കുന്നതാണ് വിലയില്‍ വലിയ മാറ്റത്തിന് കാരണം.

ഈ മാസം മാത്രം 2000 രൂപ കൂടി

ഈ മാസം മാത്രം 2000 രൂപ കൂടി

ഈ മാസം 2000 ത്തിലധികം രൂപയുടെ മാറ്റമാണ് ഒരു പവന്‍ സ്വര്‍ണത്തിലുണ്ടായിരിക്കുന്നത്. വരുംദിവസങ്ങളിലും വില വര്‍ധിക്കുന്നതാണ് ട്രെന്‍ഡ് എന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ഇത് സ്ഥായായി നില്‍ക്കാന്‍ സാധ്യതയില്ല. കുറച്ച് കൂടി വില ഉയര്‍ന്ന ശേഷം താഴുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രാമിന് 4700-4800 രൂപയാണ് സ്വീകാര്യമായതെന്നും അവര്‍ വിശദീകരിച്ചു.

സ്വര്‍ണം വാങ്ങുന്ന രീതി മാറി

സ്വര്‍ണം വാങ്ങുന്ന രീതി മാറി

വില ഉയരാന്‍ തുടങ്ങിയതോടെ സ്വര്‍ണം ചില്ലറ വില്‍പ്പനയെ ശരിക്കും ബാധിച്ചിട്ടുണ്ട്. ആഭരണങ്ങള്‍ വാങ്ങുന്നവര്‍ കുറയുകയാണ്. എന്നാല്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യമുള്ളവര്‍ മാത്രമാണ് വരുന്നത്. വിവാഹ ആവശ്യങ്ങള്‍ക്ക് മിക്കവരും മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്. ചിലര്‍ പഴയ സ്വര്‍ണം മാറ്റി വാങ്ങുകയാണ് ചെയ്യുന്നതെന്നും കൊച്ചിയിലെ വ്യാപാരികള്‍ പറഞ്ഞു.

ഗോള്‍ഡ് കോയിന്‍ വാങ്ങുന്നു

ഗോള്‍ഡ് കോയിന്‍ വാങ്ങുന്നു

അതേസമയം, സ്വര്‍ണ നാണയം വാങ്ങുന്നവരുടെ എണ്ണത്തില്‍ മാറ്റമുണ്ടായി എന്നാണ് പുതിയ വാര്‍ത്ത. ആഭരണം വാങ്ങുന്നവര്‍ കുറയുമ്പോള്‍ കോയിന്‍ വാങ്ങുന്നവര്‍ കൂടുകയാണ്. ആസ്തിയായി സൂക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവരാണിത്. വില ഇനിയും കൂടുമ്പോള്‍ വില്‍ക്കുകയാണ് ഇത്തരക്കാരുടെ ഉദ്ദേശം. അല്ലെങ്കില്‍ ആവശ്യമായി വരുന്ന വേളയില്‍ ആഭരണമാക്കി മാറ്റാമെന്നും ഇവര്‍ കരുതുന്നു.

ഡോളര്‍ തകര്‍ച്ചയില്‍

ഡോളര്‍ തകര്‍ച്ചയില്‍

ഡോളര്‍ ഇന്‍ഡക്‌സില്‍ മൂല്യം ഇടിവ് സംഭവിച്ചതാണ് സ്വര്‍ണവില വര്‍ധിക്കാന്‍ ഒരു കാരണം. ആഗോള ഓഹരി വിപണിയില്‍ ആശങ്ക വര്‍ധിച്ചതാണ് മറ്റൊരു കാരണം. യുക്രൈന്‍-റഷ്യ യുദ്ധം കാരണം സമ്പദ് വ്യവസ്ഥകള്‍ ആശങ്കയിലാണ്. അമേരിക്ക, യൂറോപ്പ്, ചൈന എന്നീ പ്രധാന വിപണിയില്‍ ഇടിവ് സംഭവിക്കുന്നതാണ് നിക്ഷേപകരെ പേടിപ്പെടുത്തുന്ന പ്രധാന കാര്യങ്ങളിലൊന്ന്.

ബജറ്റില്‍ ആശ്വാസമുണ്ടാകുമോ

ബജറ്റില്‍ ആശ്വാസമുണ്ടാകുമോ

രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയില്‍ സ്വര്‍ണവില വര്‍ധിക്കാന്‍ ഒരു കാരണമാണ്. ലോക രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി ആസ്തിയായി സൂക്ഷിക്കുന്നുണ്ട്. ഇതിന്റെ തോത് കൂടിയതും വില കൂടാന്‍ കാരണമായി. ഡോളറിന്റെ മൂല്യത്തില്‍ ഉയര്‍ച്ചയുണ്ടായാല്‍ സ്വര്‍ണവിലയില്‍ കുറവ് വരുമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ അടുത്താഴ്ച അവതരിപ്പിക്കുന്ന ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചാലും ഇന്ത്യയില്‍ വില കുറയും. രൂപയുടെ മൂല്യം ഉയര്‍ന്നാലും സ്വര്‍ണ വില കുറയും.

കോടികളുടെ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണവര്‍; വില കുറയും... പക്ഷേ 4 കാര്യങ്ങള്‍ മാറിയാല്‍ മാത്രംകോടികളുടെ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണവര്‍; വില കുറയും... പക്ഷേ 4 കാര്യങ്ങള്‍ മാറിയാല്‍ മാത്രം

English summary
Gold Price today in Kerala Increases Again Rs 40 Per Gram; Yellow Metal Rise to New Record Level
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X