Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില കുത്തനെ കുറയുമോ? വരും ആഴ്‌ചയില്‍ എന്താകും കരുതി വെച്ചത്

അന്താരാഷ്ട്ര വിപണിയില്‍ സ്വർണ വില ഇടിഞ്ഞപ്പോഴും കേരളത്തില്‍ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയത്. ഇന്ത്യ-പാക് സംഘർഷമാണ് ഇന്ത്യയിലെ വില വർധനവിന് പ്രധാനമായും കാരണമായത്. യുകെയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാഷ്ട്ര വിലയില്‍ ശ്രദ്ധേയമായ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. സാമ്പത്തിക മേഖലയിലെ പ്രതിസന്ധി കുറഞ്ഞ് വരുമെന്ന പ്രതീക്ഷയില്‍ സ്വർണത്തിന്റെ സുരക്ഷിത നിക്ഷേപ ആസ്തി എന്ന നിലയിലുള്ള ആകർഷണം കുറഞ്ഞതാണ് വിലയിലെ ഇടിവിനും കാരണമായത്.

കഴിഞ്ഞ ദിവസം സ്പോട്ട് ഗോൾഡ് 0.7% ഇടിഞ്ഞ് ഒരു ഔൺസിന് 3342.22 ഡോളർ എന്ന നിരക്കലേക്ക് എത്തി. യുഎസ് - യുകെ വ്യാപാര കരാർ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, മറ്റ് രാജ്യങ്ങളുമായും സമാനമായ കാരറുകള്‍ നിലവില്‍ വരുമെന്ന പ്രതീക്ഷകള്‍ വർധിച്ചതും സ്വർണ വിലയെ കാര്യമായി സ്വാധീനിക്കുകയായിരുന്നു.

gold

പുതിയ കരാറിനെ ഇരുരാജ്യങ്ങള്‍ക്കും വലിയ ഗുണം ചെയ്യുന്ന കരാർ എന്നാണ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. യുഎസ് കാർഷിക ഉൽപ്പന്നങ്ങൾക്കും മറ്റും പ്രത്യേകിച്ച് ബീഫിനും എഥനോളിനും യുകെ. വിപണിയിൽ കൂടുതൽ മാർക്കറ്റ് വിഹിതം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. മറുവശത്ത് യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ ഈ ദിനത്തെ അതിശയകരവും ചരിത്രപരവും എന്നായിരുന്നു വിശേഷിപ്പിച്ചത്.

യുകെയ്ക്ക് പുറമെ യു എസ് - ചൈന വ്യാപാര കരാറിനെക്കുറിച്ചുള്ള പ്രതീക്ഷകളും റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകളെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും സ്വർണത്തിന്റെ സുരക്ഷിത നിക്ഷേപ ആവശ്യത്തെ കുറച്ചുവെന്നാണ് എൽ കെ പി സെക്യൂരിറ്റീസിലെ ജതീൻ ത്രിവേദി അഭിപ്രായപ്പെടുന്നത്. വ്യാപാര കരാറുകളെക്കുറിച്ചുള്ള സൂചനകൾ ഒരു റിസ്ക്-ഓൺ വ്യാപാരത്തിലേക്ക് നയിക്കുന്നു, ഇത് സ്വർണത്തിന്റെ സുരക്ഷിത ആകർഷണത്തിൽ ലാഭമെടുക്കലിന് കാരണമാകുന്നുവെന്ന് ആർജെഒ ഫ്യൂച്ചേഴ്സിലെ ബോബ് ഹബർകോണും ചൂണ്ടിക്കാട്ടുന്നു.

യുഎസ് ട്രഷറി സെക്രട്ടറി ബെസെന്റും ചൈനയുടെ സാമ്പത്തിക തലവൻ ഹെ ലിഫെങ്ങും സ്വിറ്റ്സർലൻഡിൽ ചർച്ചകൾ നടത്താൻ ഒരുങ്ങുന്നു, ഇത് വ്യാപാര പിരിമുറുക്കങ്ങൾ കുറയ്ക്കുമെന്ന പ്രതീക്ഷ വർധിപ്പിക്കുന്നു. സമാനമായ കരാറുകള്‍ ഇന്ത്യയുമായും ഉണ്ടാകാനുള്ള സാധ്യതകളുണ്ട്.

ഡോളർ ശക്തിയാർജ്ജിച്ചതും സ്വർണ വിലയെ താഴേക്ക് നയിച്ചു. സ്വർണത്തിന്റെ വില ഡോളറിൽ വിലനിർണയിക്കപ്പെടുന്നതിനാൽ ഡോളർ ശക്തമാകുമ്പോൾ വിദേശ വാങ്ങലുകാർക്ക് ഇത് കൂടുതൽ ചെലവേറിയതാകുന്നു. യുഎസ് ഫെഡറൽ റിസർവ് മെയ് 7-ന് പലിശനിരക്ക് 4.25-4.50% ൽ മാറ്റമില്ലാതെ നിലനിർത്തി, സാമ്പത്തിക അനിശ്ചിതത്വത്തെയും പണപ്പെരുപ്പ ഭീഷണിയെയും സൂചിപ്പിച്ചെങ്കിലും വ്യാപാര കരാറുകളെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം സ്വർണത്തിന്റെ വിലവർധനവിനെ പരിമിതപ്പെടുത്തുകയായിരുന്നു.

നിലവില്‍ വില കുറഞ്ഞിട്ടുണ്ടെങ്കിലും സ്വർണ വിലയുടെ ഭാവി വിവിധ സാമ്പത്തിക, ഭൗമരാഷ്ട്രീയ, വിപണി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. വിദഗ്ധരുടെ പ്രവചനങ്ങളും വിപണി ഡാറ്റയും ദീർഘകാലത്തേക്ക് വില വർധനവ് എന്ന സൂചന തന്നെയാണ് നല്‍കുന്നത്. ചൈന, ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം വർധിപ്പിക്കുന്നതും വില വർധനവിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പണപ്പെരുപ്പ ഭീഷണിയോ സാമ്പത്തിക മാന്ദ്യമോ ഉണ്ടായാൽ, ഫെഡ് നിരക്ക് കുറയ്ക്കുകയോ അച്ചടക്കം തുടരുകയോ ചെയ്തേക്കാം. ഇതും സ്വർണ വില ഉയരാന്‍ കാരണമാണ്.

കേരളത്തിലെ ഇന്നത്തെ സ്വർണ വില

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്ന് ഒരു പവന് 240 രൂപ വർധിച്ച് 72,120 രൂപയായി. ഒരു ഗ്രാമിന് 30 രൂപ കൂടി 9015 രൂപയായി. 22ന് 74,320 രൂപയെന്ന റെക്കോർഡ് വിലയിൽ നിന്ന് ദിവസങ്ങൾക്കകം 4000 രൂപ കുറഞ്ഞിരുന്നു. എന്നാൽ, തിങ്കളാഴ്ച മുതൽ സ്വർണവില വീണ്ടും ഉയരാൻ തുടങ്ങുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+