Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ചു; ആഭരണം പൊള്ളും, വില കുറയണമെങ്കില്‍ ഇക്കാര്യം നടക്കണം, പവന്‍ വില

കൊച്ചി: കേരളത്തില്‍ ഇന്നും സ്വര്‍ണവില വര്‍ധിച്ചു. സര്‍വകാല റെക്കോര്‍ഡ് നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ആഭരണം വാങ്ങുന്നവര്‍ക്ക് വലിയ തുക ചെലവ് വരും. ഇനിയുള്ള ദിവസങ്ങളിലും സ്വര്‍ണവില കൂടാന്‍ തന്നെയാണ് സാധ്യത. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വലിയ മാറ്റം സംഭവിക്കുന്നില്ലെങ്കിലും ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു നില്‍ക്കുന്നതാണ് വെല്ലുവിളി.

ഡോളര്‍ സൂചികയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ക്രൂഡ് ഓയില്‍ വില അല്‍പ്പം ഉയരാന്‍ തുടങ്ങി. ഇന്ത്യന്‍ രൂപ കരുത്ത് കൂട്ടാന്‍ സാധിക്കാതെ പ്രയാസപ്പെടുകയാണ്. ഇന്ന് കൂടുതല്‍ താഴ്ച്ചയിലേക്ക് രൂപ വീണേക്കും. ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്നും നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്. വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതാണ് കാരണം.

gold price kerala august7-

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം പിഴചുങ്കം ചുമത്തിയിട്ടുണ്ട്. ഇതോടെ മൊത്തം ചുങ്കം 50 ശതമാനമായി. ഇന്ത്യയ്ക്കും ബ്രസീലിനുമാണ് ഇത്രയും ഉയര്‍ന്ന ചുങ്കം അമേരിക്ക ചുമത്തിയിട്ടുള്ളത്. നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം ചുങ്കം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. പിഴചുങ്കമായി പ്രഖ്യാപിച്ച 25 ശതമാനം ഈ മാസം 28 മുതല്‍ പ്രാബല്യത്തില്‍ വരും.

ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുങ്കം 50 ശതമാനമാക്കുമ്പോള്‍ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി പ്രതിസന്ധിയിലാകും. മാത്രമല്ല, ക്രൂഡ് ഓയില്‍ വില കൂടാനും കാരണമാകും. ക്രൂഡ് ഓയില്‍ ഇടപാട് ഡോളറില്‍ ആയതിനാല്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ഡോളര്‍ കണ്ടെത്തേണ്ട സാഹച്യം വരും. ഇതോടെ ഡോളര്‍ കിട്ടാന്‍ ഒട്ടേറെ രൂപ ചെലവഴിക്കണം. രൂപയുടെ മൂല്യം ഇടിയാനും പണപ്പെരുപ്പം വര്‍ധിക്കാനും വഴിയൊരുക്കുന്നതാണ് ഇതെല്ലാം.

സ്വര്‍ണവില കുറയണം എങ്കില്‍

രൂപയുടെ മൂല്യം ഇടിയുന്നതാണ് ഇന്ത്യന്‍ സ്വര്‍ണവില ഉയരാന്‍ കാരണം. ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില നിശ്ചയിക്കുന്നത് രൂപ-ഡോളര്‍ മൂല്യം കൂടി പരിഗണിച്ചാണ്. ഡോളര്‍ സൂചിക 98.21 എന്ന നിരക്കിലും രൂപയുടെ വിനിമയ മൂല്യം 87.69 എന്ന നിരക്കിലുമാണ്. ഇതോടെ ഇന്നത്തെ സ്വര്‍ണവില പവന് 75200 രൂപയായി ഉയര്‍ന്നു. കേരളത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഈ മാസം ഒന്നിന് കേരളത്തിലെ പവന്‍ വില 73200 രൂപയായിരുന്നു. ആ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 2000 രൂപ കൂടുതലാണ്. ഒരാഴ്ചയ്ക്കിടെയാണ് പവന് 2000 രൂപ വര്‍ധിച്ചിരിക്കുന്നത്. 22 കാരറ്റ് ഗ്രാമിന് 9400 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് ഗ്രാമിന് 7715 രൂപ, 14 കാരറ്റ് ഗ്രാമിന് 6015 രൂപ, 9 കാരറ്റ് ഗ്രാമിന് 3875 രൂപ എന്നിങ്ങനെയാണ് ആഭരണ വിപണിയിലെ വില.

22 കാരറ്റ് സ്വര്‍ണം പവന് 160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. അതേസമയം, കേരളത്തില്‍ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 123 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3378 ഡോളറാണ് പുതിയ നിരക്ക്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 67.52 ഡോളര്‍ ആണ് വില.

കേരളത്തില്‍ ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 82000 രൂപ വരെ ചെലവ് വന്നേക്കാം. രൂപ മൂല്യം വര്‍ധിച്ചാലാണ് ഇനി സ്വര്‍ണവില കുറയുക. അല്ലെങ്കില്‍ ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കണം. അല്ലെങ്കില്‍ ഉയര്‍ന്ന വിലയിലെത്തി എന്ന് മനസിലാക്കി നിക്ഷേപകര്‍ സ്വര്‍ണം വന്‍തോതില്‍ വിറ്റഴിച്ചാലും സ്വര്‍ണവില കുറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+