Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വിൽക്കാനെത്തുന്നവരും പെട്ടു;പഴയ ആഭരണം വിൽക്കുമ്പോൾ കനത്ത നഷ്ടം,കൈമലർത്തി വ്യാപാരികളും

സ്വർണ വ്യാപാര മേഖല വളരെ വലിയൊരു സ്തംഭനാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് സ്വർണ വ്യാപാരി അരുൺ മാർക്കോസ്. രണ്ടു ദിവസമായി വില കുറയുന്ന ഒരു ട്രെൻഡ് ആണ് കാണിക്കുന്നത് .വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഏകദേശം 800 രൂപയോശം കുറയുന്ന സാഹചര്യം ഉണ്ടായി. വില കുറയുന്ന ട്രെൻഡ് കാണുമ്പോൾ ആളുകൾ വിൽക്കാനായിട്ട് വരുന്നുണ്ട് .പക്ഷേ മാർക്കറ്റിൽ പണ ലഭ്യത വളരെ കുറഞ്ഞിരിക്കുകയാണ്. കാരണം ഡിമാൻഡ് ഇല്ല, ഒരുപാട് ആളുകൾ വിൽക്കാനായിട്ട് വരുമ്പോൾ അതിനനുസരിച്ചുള്ള വിൽപന ജ്വല്ലറികളിൽ നടക്കാത്തതുകൊണ്ട് പർച്ചേസിങ്ങിനും സ്തംഭനമാണ്', അരുൺ പറഞ്ഞു.

സ്വർണ വില കുറയുന്ന സാഹചര്യത്തിൽ ജ്വല്ലറികളിലേക്ക് വരാൻ ആളുകൾ മടിക്കുകയാണ്. അതിനോടൊപ്പം വിൽക്കാൻ വരുന്ന ആളുകൾക്കും വില കൊടുക്കാൻ ആയിട്ട് വ്യാപാരികൾക്ക് സാധിക്കുന്നില്ല. സ്ഥിരമായി വരുന്ന കസ്റ്റമേഴ്സ് ആണെങ്കിൽ പോലും അവരോട് ഒരു വില ഉറപ്പിച്ചു പറയാൻ വയ്യാത്ത സ്ഥിതിയാണ്.

goldtt-

ഗ്രാമിന് വില ഏകദേശം 600 രൂപ കുറഞ്ഞ് ആണ് നിലവിൽ വ്യാപാരം നടക്കുന്നത്. അങ്ങനെയുള്ള സ്ഥിതിക്ക് ശേഷം ഒന്നുകിൽ സ്റ്റേബിൾ ആവുകയോ അല്ലെങ്കിൽ ഒരാഴ്ച കൂടി അങ്ങനെ തുടർന്ന്, വീണ്ടും നിന്ന് തുടർന്ന് അഞ്ചോപത്തോ രൂപ കൂടുന്ന ഒരു ട്രെൻഡ് കാണിക്കുകയാണെങ്കിൽ ആളുകൾ ജുവലറിയിലേക്ക് കൂടുതലായി എത്താനുള്ള സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ ബിസിനസ് വീണ്ടും പഴയതിനേക്കാൾ ഉഷാറായിട്ട് നടക്കും. പക്ഷേ ഇപ്പോഴത്തെ ഈ കുറവ് വ്യാപാരത്തിന് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്ന് മാത്രമല്ല വലിയ ദോഷത്തിലേക്കാണ് വ്യാപാരികളെ സംബന്ധിച്ച് പോയിക്കൊണ്ടിരിക്കുന്നത്.

വിൽക്കാനാണ് ആളുകൾ എത്തുന്നത്, പക്ഷേ വിൽക്കാൻ വന്നാൽ തന്നെ മുൻകാലങ്ങളിൽ അല്ലെങ്കിൽ ഒരാഴ്ച മുൻപ് വരെ സ്വർണത്തിന് പരമാവധി വില നൽകുന്നതിന് വ്യാപാരികൾക്ക് സാധിക്കുമായിരുന്നു. പക്ഷേ ഇപ്പോഴത്തെ സ്ഥിതിവിശേഷം എന്ന് പറഞ്ഞാൽ വിൽക്കാനായിട്ട് ഒരുപാട് ആളുകൾ ജ്വലറിയിലേക്ക് വരുന്നു, പക്ഷേ ജ്വല്ലറികൾ ഒന്നും തന്നെ സെയിൽ നടക്കുന്നില്ല. സെയിൽ നടക്കാതെ വരുമ്പോൾ നിലവിൽ കയ്യിലുള്ള പണമെല്ലാം സ്വർണ്ണത്തിലേക്കായി കൺവേർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. അപ്പോൾ കൂടുതലായിട്ട് ആളുകൾ വരുമ്പോൾ നമ്മുടെ കയ്യിൽ ഇരിക്കുന്ന അധിക സ്വർണം മാർക്കറ്റിൽ വിറ്റഴിക്കണം.

അങ്ങനെ വിറ്റഴിക്കാനുള്ള ഒരു ഓപ്ഷൻ നിലവിൽ ഇല്ലാത്ത ഒരു സ്ഥിതിവിശേഷമാണ് വ്യാപാരികൾ നേരിടുന്നത്. അതുകൊണ്ട് കയ്യിൽ പണമുള്ള ആളുകൾ കുറച്ച് പണമുണ്ട് അതിന് ഗോൾഡ് വാങ്ങി തൽക്കാലത്തേക്ക് വെക്കാം എന്ന് ചിന്തിച്ചാൽ പോലും ഈ കസ്റ്റമേഴ്സിന് നിലവിലെ ഒരു മാർക്കറ്റ് റേറ്റിനെക്കാൾ വളരെ ഒരു കുറഞ്ഞ തുക മാത്രം ലഭിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. ഇപ്പോൾ നിലവിൽ ഈ കുറയുന്നതിന് ഒരു കാരണം ഷെയർ മാർക്കറ്റുകൾഒക്കെ ശക്തി പ്രാപിക്കുന്നുണ്ട് അതുപോലെതന്നെ വിദേശ രാജ്യങ്ങളുള്ള ആളുകൾ കൂടുതലായുള്ള സ്വർണം ഈ നല്ല വിലയക്ക് വിറ്റ് ലാഭം എടുക്കാം എന്നുള്ള ഒരു ശ്രമം നടക്കുന്നുണ്ട് .അതാണ് സ്വർണം വീഴുന്നത്.

18 കാരറ്റ്, 14 കാരറ്റ് അതിന് താഴേക്കുള്ള കാരറ്റുകളൊക്കെ നിക്ഷേപം എന്ന നിലയിൽ വാങ്ങി വെക്കുന്നതിന് പ്രാധാന്യം കാണുന്നില്ല. അതിനേക്കാൾ നിക്ഷേപം എന്ന നിലയിൽ വാങ്ങാനോ വാങ്ങി സൂക്ഷിക്കാനോ ആണ് ആഗ്രഹിക്കുന്നതെങ്കിൽ കോയിൻ ആയിട്ട് വാങ്ങി സൂക്ഷിക്കുക അല്ലെങ്കിൽ ബുള്ളിയൻ ബിസ്കറ്റ് ആയിട്ട് വാങ്ങി സൂക്ഷിക്കുന്നതാവും ഉചിതം. ഉയർന്ന നിലയിലേക്കാണ് ചിന്തിക്കുന്നതെങ്കിൽ ബിസ്കറ്റുകള ആയിട്ട് വാങ്ങി സൂക്ഷിക്കാവുന്നതാണ് . ഇത് രണ്ടും രണ്ടും തിരിച്ചുകൊടുത്ത് പെട്ടെന്ന് പണമാക്കാൻ സാധിക്കുന്നതുമാണ്',അരുൺ മാർക്കോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+