കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ ഹുക്ക്; സ്വര്‍ണക്കടത്തിന് അടിവസ്ത്രം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പിടിക്കാന്‍ അധികൃതര്‍ പുത്തന്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍, അതിനെ വെല്ലുന്ന ടെക്‌നിക്കുകളുമായാണ് സ്വര്‍ണക്കടുത്തുകാര്‍ രംഗത്തെത്തുന്നത്. സ്ത്രീകളുടെ അടിവസ്ത്രങ്ങളിലെ ഹുക്കുകളും കൊളുത്തുകളും ഒക്കെ സ്വര്‍ണത്തിലാക്കിയാണ് ഇപ്പോള്‍ കടത്ത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഇത്തരമൊരു സ്വര്‍ണക്കടത്ത് പിടികൂടിയത്. 350 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഏതാണ്ട് എട്ട് ലക്ഷം രൂപ മൂല്യം വരും ഇതിന്.

കാസര്‍കോട് സ്വദേശി കുഞ്ഞി അബ്ദുള്ള എന്ന 37 കാരനാണ് സ്വര്‍ണ ഹുക്കുള്ള അടിവസ്ത്രങ്ങളുമായി പിടിയിലായത്. ദുബായില്‍ നിന്നുള്ള യാത്രക്കാരനായിരുന്നു ഇയാള്‍.

സ്വര്‍ണക്കടത്തിന്റെ വഴികള്‍

സ്വര്‍ണക്കടത്തിന്റെ വഴികള്‍

സ്വര്‍ണക്കടത്തിന്റെ പുതുവഴി അധികൃതരെ ശരിക്കും അദ്ഭുതപ്പെടുത്തി. സ്ത്രീകളുടെ അടിവസ്ത്രത്തിലെ ഹുക്കുകളും ക്ലിപ്പുകളും ഒക്കെയായിട്ടായിരുന്നു സ്വര്‍ണക്കടത്ത്.

ഹുക്കും ക്ലിപ്പും

ഹുക്കും ക്ലിപ്പും

സ്ത്രീകളുടെ അടിവസ്ത്രമായ ബ്രേസിയറിന്റെ ഹുക്കുകളും ക്ലിപ്പുകളും സ്വര്‍ണത്തില്‍ തീര്‍ത്തായിരുന്നു ഇത്തവണത്തെ സ്വര്‍ണക്കടത്ത്.

എത്ര സ്വര്‍ണം

എത്ര സ്വര്‍ണം

ബ്രേസിയറിലെ ഹുക്കും ക്ലിപ്പും ആയി എത്ര സ്വര്‍ണം കടത്താന്‍ പറ്റും... ഇയാള്‍ കൊണ്ടുവന്നത് 350 ഗ്രാം സ്വര്‍ണമായിരുന്നു.

എത്രയെണ്ണം

എത്രയെണ്ണം

30 അടിവസസ്ത്രങ്ങളിലായി 30 ഹുക്കുകള്‍, 50 ബക്കിളുകള്‍, എഴ് സ്വര്‍ണ കമ്പികള്‍ എന്നിവയാണ് ഇയാളുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്തത്.

സ്വര്‍ണം മാത്രമല്ല സിഗററ്റും

സ്വര്‍ണം മാത്രമല്ല സിഗററ്റും

അടിവസ്ത്രങ്ങളില്‍ ഒളിപ്പിച്ച സ്വര്‍ണം മാത്രമല്ല ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്നത്. 50 കാര്‍ട്ടണ്‍ വിദേശ നിര്‍മിത സിഗററ്റുകളും ഉണ്ടായിരുന്നു.

സ്വര്‍ണം പൂശി, പിന്നെ വെള്ളി പൂശി

സ്വര്‍ണം പൂശി, പിന്നെ വെള്ളി പൂശി

ബക്കിളുകളിലും ഹുക്കുകളിലും ാദ്യം സ്വര്‍ണം പൂശും, പിന്നെ എതിന് മേല്‍ വെള്ളിയോ സ്റ്റീലോ പൂശും ഇങ്ങനെയാണ് സ്വര്‍ണക്കടത്ത്.

8 ലക്ഷത്തിന്റെ സ്വര്‍ണം

8 ലക്ഷത്തിന്റെ സ്വര്‍ണം

ബ്രേസിയറിന്റെ ഹുക്കിലും ക്ലിപ്പിലും ആയി ഇയാള്‍ എട്ട് ലക്ഷത്തിന്റെ സ്വര്‍ണമാണ് കൊണ്ടുവന്നത്.

കുടുങ്ങിയത് എക്‌സ്-റേ പരിശോധനയില്‍

കുടുങ്ങിയത് എക്‌സ്-റേ പരിശോധനയില്‍

എക്‌സ്-റേ പരിശോധനയില്‍ സംശയം തോന്നിയപ്പോഴാണ് അധികൃതര്‍ ബാഗ് വിശദമായി പരിശോധിച്ചത്. ബാഗ് തുറന്നപ്പോള്‍ ഒരുപാട് അടിവസ്ത്രങ്ങള്‍. ഇതെന്തിനെന്ന ചോദ്യത്തിന് ഇയാള്‍ക്ക് ഉത്തരം ഉണ്ടായിരുന്നില്ല.

കേസില്ല

കേസില്ല

സ്വര്‍ണവുമായി പിടിയിലായെങ്കിലും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടില്ല. 20 ലക്ഷത്തില്‍ താഴെ മൂല്യം മാത്രം ഉള്ളതിനാലാണിത്. സ്വര്‍ണം പിടിച്ചെടുത്ത് യാത്രക്കാരനെ വിട്ടയച്ചു.

English summary
Gold smuggled as hooks and clips of women's under wear caught at airport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X