ഇന്നിപ്പോള്‍ അത് താങ്കള്‍ക്ക് നേരെവന്നപ്പോള്‍ പൊള്ളിയല്ലേ, ഹാഷ്‌വാല്യൂ മാറിയല്ലേ: ശ്രീജിത്ത് പെരുമന
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസ് വീണ്ടും വിവാദമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി നികേഷ് കുമാറിനെ പരിഹസിച്ച് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. ദിലീപ് കേസുമായി ബന്ധപ്പെടുത്തിയാണ് നികേഷിനെതിരെ ശ്രീജിത്ത് പെരുമനയുടെ പരിഹാസം.
തനിക്ക് സ്വപ്നയുമായോ, ഷാജി കിരണുമായോ ഒരു ബന്ധവുമില്ലെന്നും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്നും ആണയിടുന്ന നികേഷ് കുമാറിനോട് ഇതുതന്നെയല്ലേ താങ്കളോട് ഹൈക്കോടതി ഉള്‍പ്പെടെ തങ്ങളെല്ലാം ആവര്‍ത്തിച്ച് പറയുന്നതെന്ന് ശ്രീജിത്ത് പെരുമന ചോദിച്ചു ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. നടി ആക്രമിക്കപ്പെട്ട കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി നടത്തിയ ചര്‍ച്ചകളില്‍ നടന്‍ ദിലീപിനെ അനുകൂലിച്ച് ശ്രീജിത്ത പെരുമന പങ്കെടുത്തിരുന്നു.

ചിന്നൂ...സാക്ഷാൽ ലക്ഷ്മിയോ അതോ നക്ഷത്രമോ.... ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
'എനിക്ക് സ്വപ്നയുമായോ, ഷാജി കിരണുമായോ ഒരു ബന്ധവുമില്ല തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു 'എന്ന് നികേഷ് കുമാര്‍ മാതൃഭൂമിയില്‍ ആണയിടുന്നു.
അരേ, മിസ്റ്റര്‍ കുമാര്‍ ഇതുതന്നെയല്ലേ താങ്കളോട് ഹൈക്കോടതി ഉള്‍പ്പെടെ ഞങ്ങളെല്ലാം ആവര്‍ത്തിച്ച് പറയുന്നത്.

ഇതിനെല്ലാം പരിഹാരം 'വ്യവസ്ഥാപിത കോടതി വിചാരണയാണ്, ഇതുപോലെ ലക്കും ലഗാനുകില്ലാതെ വ്യക്തികളെ വേട്ടയാടി ഇല്ലാതെയാക്കുന്ന മാധ്യമ വിചാരണയോ ആള്‍ക്കൂട്ട വിചാരണയോ അല്ല' എന്ന്
ഇന്നിപ്പോള്‍ അത് താങ്കള്‍ക്ക് നേരെ വന്നപ്പോള്‍ പൊള്ളി അല്ലേ, ഹാഷ് വാല്യൂ മാറി അല്ലേ...
എന്തായാലും സ്വപ്നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ചെറ്യേ ഒരു പരിപാടി ഉണ്ട് ????
അഡ്വ പെരുമന, അദ്ദേഹം ഫേസ്ബക്കില്‍ കുറിച്ചു.

സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കുമെതിരെ രഹസ്യ മൊഴി നല്‍കിയതിന് പിന്നാലെയാണ് സ്വര്‍ണക്കടത്ത് കേസ് വീണ്ടും വിവാദമാകുന്നത്. രഹസ്യ മൊഴി നല്‍കിയതിന് പിന്നാലെ ഷാജ് കിരണ്‍ എന്നൊരാള്‍ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ കാണാന്‍ വന്നെന്നും രഹസ്യമൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന ആരോപിച്ചിരുന്നു. ഇതിനിടയിലാണ് നികേഷിന്റെ പേരില്‍ ആരോപണം വരുന്നത്.

സ്വപ്‌നയുടെ ഫോണ്‍ നികേഷ് കുമറിന് കൈമാറണമെന്ന് ഷാജ് കിരണ്‍ പറഞ്ഞെന്ന് സ്വപ്‌ന ആരോപിച്ചു. എന്നാല്‍ ഷാജ് കിരണ്‍ അത് നിഷേധിച്ചു. സ്വപ്‌ന തന്റെ സുഹൃത്താണെന്നും സ്വപ്‌ന വിളിച്ചിട്ടാണ് സ്വപ്നയെ കാണാന്‍ പോയതെന്നും ഷാജ് കിരണ്‍ പറഞ്ഞു. തനിക്ക് മുഖ്യമന്ത്രിയെ അറിയില്ലെന്നും നികേഷ് കുമാറിന് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞിട്ടില്ലെന്നും ഷാജ് കിരണ്‍ പറഞ്ഞു. നികേഷിനോട് കാര്യങ്ങള്‍ തുറന്നു പറയൂ എന്നാണ് സ്വപ്‌നയോടോ താന്‍ പറഞ്ഞത് എന്നും ഷാജ് പറയുന്നു.

താന്‍ സ്വപ്ന സുരേഷിനെ ഇന്ന് വരെ വിളിച്ചിട്ടില്ലെന്നും തനിക്ക് ഫോണില്‍പ്പോലും അവരെ വിളിക്കേണ്ടി വന്നിട്ടില്ലെന്നും നികേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തിലേക്ക് തന്റെ പേര് വലിച്ചിഴച്ചതില്‍ ഗൗരവമായ ഇടപെടല്‍ ഒരു മാധ്യമ സ്ഥാപനമെന്ന നിലയില് റിപ്പോര്‍ട്ടര്‍ ടിവി നടത്തുമെന്നും നികേഷ് കുമാര്‍ പറഞ്ഞിരുന്നു. സ്വപ്നയോ ഷാജ് കിരണോ തന്റെ പേര് ദുരുപയോഗിച്ചിട്ടുണ്ടെങ്കില്‍ വിടില്ലെന്നും അറ്റം വരെ പോകുമെന്നും നികേഷ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ട ഓഡിയോയില്‍ നികേഷ് കുമാറിനെ കുറിച്ച് സംസാരിക്കുന്നത് താന്‍ ആണെന്ന് സ്വപ്നയുടെ സുഹൃത്ത് എന്ന് അവകാശപ്പെടുന്ന ഇബ്രാഹിം പറഞ്ഞിരുന്നു. സ്വപ്ന പ്രശ്നങ്ങള്‍ അറിയിച്ചപ്പോള്‍ നികേഷ് കുമാറിനോട് പറഞ്ഞ് പുറത്തെത്തിക്കാനാണ് ശ്രമിച്ചതെന്നും സ്വപ്ന ആത്മഹത്യയുടെ വക്കിലാണെന്നും സ്വര്‍ണകടത്ത് കേസില്‍ ട്രാപ്പിലാണെന്നും പറഞ്ഞപ്പോള്‍ അവരെ രക്ഷിക്കാനായിട്ട് ഒരു രക്ഷകന്റെ വേഷത്തിലാണ് നികേഷിനെ താന്‍ കണ്ടതെന്നും ഇബ്രാഹിം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറിലായിരുന്നു പരാമര്‍ശം.
Recommended Video












Click it and Unblock the Notifications