Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോപണം ആസൂത്രിതം;പിസി ജോര്‍ജും സ്വപ്‌ന സുരേഷും മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തി;എഫ്ഐആർ

കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച പുതിയ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് എഫ് ഐ ആർ. മുൻ എം എൽ എ പി സി ജോർജും സ്വപ്ന സുരേഷും ചേർന്ന് ആസൂത്രിത കലാപം സൃഷ്ടിക്കാൻ വേണ്ടിയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.

രണ്ടുമാസം മുമ്പാണ് ഇത് സംബന്ധിച്ച ഗൂഢാലോചന പി സിയുമായി സ്വപ്ന നടത്തിയത്. പ്രതിപക്ഷ പാർട്ടികളെ തെറ്റിദ്ധരിപ്പിച്ച് ആസൂത്രിത ശ്രമിച്ചു എന്നും എഫ് ഐ ആറിൽ പറയുന്നുണ്ട്.

അതേസമയം, സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തൽ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ ടി ജലീൽ എം എൽ എ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലുള്ള എഫ് ഐ ആർ ആണ് നിലവിൽ പുറത്തുവിട്ടിരിക്കുന്നത്.

1

സ്വപ്ന സുരേഷിന്റെ ആരോപണത്തിനു പിന്നിൽ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതിന് പിന്നിൽ ആരാണെന്നത് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇടതുപക്ഷമുന്നണി സർക്കാറിനെ അസ്ഥിരപ്പെടുത്താൻ യു ഡി എഫും ബി ജെ പിയും ഒരുമിച്ച് ശ്രമിക്കുകയാണെന്നും കെ ടി ജലീൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

2

തുടർന്ന് ജലീലിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിനെയും പി സി ജോർജിനെയും ചേർത്താണ് പൊലീസ് കേസെടുത്തത്. ഇതോടെ കേസിലെ ഒന്നാം പ്രതി സ്വപ്ന സുരേഷും രണ്ടാംപ്രതി പി സി ജോർജും ആകും. 153, 120 ബി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

3

അതേസമയം, ഇന്നലെ ആയിരുന്നു സ്വർണ്ണക്കളള കടത്ത് കേസിൽ വീണ്ടും വെളിപ്പെടുത്തൽ നടത്തി സ്വപ്ന സുരേഷ് രംഗത്ത് വന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ 2016 - ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും എതിരെ ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് ഉന്നയിച്ചത്.

അത് ശരി.. ഈ ചിത്രത്തിന് ഇത്രേം അര്‍ത്ഥമുണ്ടായിരുന്നല്ലേ...; അഞ്ജു കുര്യന്റെ ചിത്രങ്ങള്‍ കണ്ടോ

4

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ:-

'അന്ന് ശിവശങ്കർ ആവശ്യപ്പെട്ടത്, ചീഫ് മിനിസ്റ്റർ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിൽ എത്തിച്ച തരണം. ആ ബാഗ് നിർബന്ധമായും എത്തിക്കണമെന്നും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അന്ന് കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ കൊണ്ടുവന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത് അത് കറൻസിയായിരുന്നു എന്നാണ്.

5

അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. പക്ഷെ, ഇതിൽ ബാക്കി വരുന്ന മറ്റ് കാര്യങ്ങൾ ഒന്നും എനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല. വളരെ സർപ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കൾ ഉണ്ടായിരുന്നു. ഇത്തരത്തിൽ നിരവധി തവണ കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഈ രീതിയിൽ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

Recommended Video

cmsvideo
    പിസി ജോര്‍ജ് സരിത ഫോണ്‍ സംഭാഷണം പുറത്ത് | OneIndia
    6

    എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐ എ എസ്, അന്നത്തെ മന്ത്രി കെ ടി ജലീൽ - കേസിൽ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇൻവോൾവ്മെന്‍റ്, ഇത് എന്റെ രഹസ്യ മൊഴിയിൽ ഞാൻ വിശദമായി പറഞ്ഞിട്ടുണ്ട്. പക്ഷെ, ഇപ്പോൾ തനിക്ക് വധഭീഷണിയുണ്ട്'.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+