
മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്; എണ്ണിയെണ്ണി ചോദിച്ച് വിഡി സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്തും വീണാ വിജയന്‍ ഉള്‍പ്പെട്ട പിഡബ്‌ള്യുസി വിവാദവും പിടിവള്ളിയാക്കി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. യുഎഇ യാത്രക്കിടെ ബാഗേജ് മറന്നില്ലെന്ന് പറഞ്ഞതും പിഡബ്‌ള്യുസി ഡയറക്ടര്‍ ജെയിക് ബാലകുമാര്‍ മെന്ററാണന്ന് വീണ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ കള്ളം പറഞ്ഞെന്നാണ് പ്രതിപക്ഷ പറയുന്നത്. ക്ലിഫ് ഹൗസില്‍ രഹസ്യചര്‍ച്ചകള്‍ക്ക് പോയെന്ന് സ്വപ്ന സുരേഷിന്റെ ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
സോളാര്‍കേസ് പ്രതി സരിത ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ച സിബിഐ അന്വേഷണം സ്വപ്നയ്ക്ക് കിട്ടുമോയെന്നും വിഡി സതീശന്‍ ചോദിച്ചു. കള്ളക്കടത്ത് കേസും അവന്‍ ഉന്നയിച്ച ആരോപണങ്ങളും സിബിഐ അന്വേഷിക്കണമെന്ന് തെളിവ് സഹിതം സ്വപ്ന ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. ഇഡിക്ക് കള്ളപ്പണ ഇടപാടും മറ്റുമാണ് അന്വേഷിക്കാനാവുക രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം അന്വേഷിക്കേണ്ടത് സിബിഐ ആണെന്നും വിഡി സതീശന്‍ പറഞ്ഞു.

സോളാര്‍ കേസ് പ്രതി ആവശ്യപ്പെട്ടപ്പോള്‍ സിബിഐ അന്വേഷണം സമ്മതിച്ച സര്‍ക്കാര്‍ ഇതില്‍ എന്തുകൊണ്ട് അത് ചെയ്യുന്നില്ലെന്നും വി ഡി സതീശന്‍ ചോദിച്ചു. കള്ളക്കടത്ത് കേസിലെ പ്രതി തെളിവുകളോടുകൂടി സിബിഐ അന്വേഷണം അവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് കൊടുക്കണം. എന്നാല്‍ തങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സികളെ ആരെയും വിശ്വാസമില്ലെന്നും, സുപ്രീം കോടതി കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.സംസ്ഥാന സര്‍ക്കാരും കേന്ദ്രവും ചേര്‍ന്ന് കേസ് സെറ്റില്‍ ചെയ്യുമോയെന്ന് സംശയമുണ്ടെന്നും, ഇപ്പോള്‍ തന്നെ സെറ്റില്‍ ചെയ്തിട്ടുണ്ടാകാമെന്നും സതീശന്‍ ആരോപിച്ചു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉയര്‍ന്ന ഒരു ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ക്യാമറ പരിശോധിക്കണം എന്ന് പറഞ്ഞ ആളാണ് അന്ന് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയന്‍. ഇന്നത് അദ്ദേഹത്തിന് നേര്‍ക്കുതന്നെ വന്നിരിക്കുകയാണ്.

കാലം ഒന്നിനും കണക്കു ചോദിക്കാതെ പോകില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി ഇന്നലെ സഭയില്‍ പറഞ്ഞത്, ബാഗേജ് വിമാനത്താവളത്തിലൂടെ കൊണ്ടുപോയത് വ്യക്തിയാണെന്നാണ്. അത് തെറ്റാണ്. മെമെന്റോ ആയ ആറന്മുളക്കണ്ണാടിയാണ് ബാഗേജിലെങ്കില്‍ അത് ഡിപ്‌ളോമാറ്റിക് ബാഗേജ് ആകുന്നത് എങ്ങനെ? ആറന്മുള കണ്ണാടിക്ക് അത്ര ഗമയുണ്ടോ? ദുബായിലെത്തുമ്പോള്‍ കേരള മുഖ്യമന്ത്രിയുടെ ബാഗേജ് ആണെന്ന് പറഞ്ഞാല്‍ കാര്യമില്ല, ഏതു മുഖ്യമന്ത്രി എന്നവര്‍ ചോദിക്കും.

പക്ഷേ, ദുബായ് കോണ്‍സുലേറ്റിന്റെ അനുമതിയോടെ ഡിപ്‌ളോമാറ്റിക് ചാനലില്‍ പോയാല്‍ അവിടുത്തെ എയര്‍പോര്‍ട്ടില്‍ ക്ലിയര്‍ ചെയ്ത് എടുക്കാന്‍ കഴിയും, വിഡി സതീശന്‍ പറയുന്നു.രാജ്ഭവനിലേക്ക് പോകേണ്ട ഷെയ്ഖിനെ ക്ലിഫ് ഹൗസിലേക്ക് വഴിമാറ്റിയെന്ന സ്വപ്നയുടെ ആരോപണം ഗുരുതരമാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് സിസിടിവി ദൃശ്യങ്ങള്‍ ചോദിച്ച പിണറായി വിജയന്‍ ഇപ്പോള്‍ അത് കാണിക്കട്ടെയെന്നും സതീശന്‍ പറഞ്ഞു.

ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ചാണ് രാജ്ഭവനിലേക്കു നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ യാത്ര എഡിജിപി മനോജ് ഏബ്രഹാമിന്റെ സഹായത്തോടെ വഴി മാറ്റി വിട്ട് ക്ലിഫ് ഹൗസിലെത്തിച്ചതെന്ന് കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. താന്‍ കോണ്‍സല്‍ ജനറലിനൊപ്പവും ഒറ്റയ്ക്കും ക്ലിഫ് ഹൗസിലും സെക്രട്ടേറിയറ്റിലും പോയിട്ടുണ്ടെന്നും ക്ലിഫ് ഹൗസിലെയും സെക്രട്ടേറിയറ്റിലെയും 2016 മുതല്‍ 2020 വരെയുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍ ഇതു വ്യക്തമാണെന്നും സ്വപ്ന പറഞ്ഞു. ഈ ദൃശ്യങ്ങള്‍ പുറത്തുവിടാനും സ്വപ്ന മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരുന്നു.

സ്പ്രിങ്ക്‌ളര്‍ ഇടപാടിനെക്കുറിച്ചും കെ ഫോണിനെക്കുറിച്ചും വിഡി സതീശന്‍ പ്രതികരണം നടത്തി.കെ ഫോണിനെ സംബന്ധിച്ചും സ്പ്രിങ്ക്‌ളറിനെ സംബന്ധിച്ചും സ്വപ്‌ന ശിവശങ്കറിനെ ഉദ്ധരിച്ച് പറഞ്ഞിട്ടുണ്ട്. സ്ര്പിങ്കളറിന്റെ സമയത്ത് ശിവസഹ്കറിനെ ബലിയാടാക്കിയെന്ന് ശിവശങ്കര്‍ അവരോട് പറഞ്ഞിട്ടുണ്ടെന്ന് ആണ്. വിഷണ്ണനായ മുഖഭാവത്തോടെ ശിവശങ്കര്‍ ഇന്റര്‍വ്യൂവില്‍ വന്നിരുന്നത്. നമ്മുടെ മനസ്സിലുണ്ട്. സ്പ്രിങ്ക്‌ളറില്‍ വലിയ അഴിമതി നടന്നിട്ടുണ്ട്. ഡാറ്റ വിറ്റിട്ടു
ണ്ട് എന്ന ഞങ്ങളുടെ ആരോപണം ശരി വെക്കുന്ന തരത്തിലാണ് സ്വപ്‌ന പറയുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. കെ ഫോണ്‍ സംബന്ധിച്ചും അഴിമതി നടന്നിട്ടുണ്ട്. ടെന്റര്‍ പ്രക്രിയ മൊത്തം തെറ്റായിരുന്നു. അത് ഞങ്ങള്‍ ആരോപിച്ചിരുന്നു. ആ രണ്ട് ആരോപണവും വീണ്ടും വരികയാണ്.