കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഡി സതീശന് നോട്ടീസ് അയച്ച് ആർഎസ്എസ്;അവജ്ഞയോടെ തള്ളുന്നുവെന്ന് സതീശൻ

Google Oneindia Malayalam News

തിരുവനന്തപുരം; ഗോൾവാർക്കർ പരാമർശത്തിൽ ആർ എസ് എസ് അയച്ച നോട്ടീസ് തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുന്‍ മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം ഗോള്‍വാള്‍ക്കറിന്‍റെ പുസ്‍തകത്തിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയ്ക്ക് എതിരൊയായിരുന്നു ആർഎസ്എസ് നോട്ടീസ് അയച്ചത്. എന്നാൽ ആർഎസ്എസ് തനിക്കയച്ചത് വിചിത്രമായ നോട്ടിസാണെന്നും അത് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും വിഡി സതീശൻ പറഞ്ഞു.

 vd-1649419105-164

'ദിലീപ് കോടികൾ മുടക്കി സുപ്രീം കോടതിയിലേക്ക് പോയി... അക്കാര്യം തിരിച്ചടിയായേനെ'; അഡ്വ മിനി'ദിലീപ് കോടികൾ മുടക്കി സുപ്രീം കോടതിയിലേക്ക് പോയി... അക്കാര്യം തിരിച്ചടിയായേനെ'; അഡ്വ മിനി

സജി ചെറിയാൻ രാജിവെയ്ക്കണമെന്ന് പറഞ്ഞുള്ള വാർത്താസമ്മേളനത്തിലായിരന്നു സജി ചെറിയാന്റേത് ആർ എസ് എസ് ഭാഷയാണെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തിയത്. ഗോൾവൾക്കറിന്റെ 'ബഞ്ച് ഓഫ് തോട്സ്' എന്ന പുസ്തകത്തിൽ ഇതേ പരാമർശവും നിലപാടും ഉണ്ടെന്നും സതീശൻ പറഞ്ഞിരുന്നു. എന്നാൽ സജി ചെറിയാന്‍ പറഞ്ഞ വാചകങ്ങള്‍ ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്തകത്തില്‍ എവിടെ ആണെന്ന് സതീശന്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് വിഡി സതീശന് ആർ എസ് എസ് നോട്ടീസ് അയച്ചത്. 24 മണിക്കൂറിനിനുള്ളിൽ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ സതീശനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആർ എസ് എസ് നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. ആർ എസ് എസ് പ്രാന്ത സംഘചാലക് കെ കെ ബലറാമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

'ദിലീപ് അന്ന് ധൈര്യത്തോടെ പോയി..പ്രീയപ്പെട്ട ദിലീപേട്ടായെന്ന കത്ത്';നടൻ കുടുങ്ങിയത്..അഡ്വ മിനി പറയുന്നു'ദിലീപ് അന്ന് ധൈര്യത്തോടെ പോയി..പ്രീയപ്പെട്ട ദിലീപേട്ടായെന്ന കത്ത്';നടൻ കുടുങ്ങിയത്..അഡ്വ മിനി പറയുന്നു

Recommended Video

cmsvideo
ഹിജാബ് നിരോധിച്ച കര്‍ണാടകയില്‍ വിദ്യാര്‍ത്ഥികള്‍ ഭഗവത് ഗീത പഠിക്കണം

അതേസമയം ആർ എസ് എസ് നോട്ടീസിനെ തള്ളിക്കളയാകയാണെന്നും നോട്ടീസിനെ നിയമപരമായി തന്നെ നേരിടാൻ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ബഞ്ച് ഓഫ് തോട്ട്സില്‍ പറഞ്ഞിരിക്കുന്ന കാര്യവും സജി ചെറിയാന്‍ പറഞ്ഞിരിക്കുന്ന കാര്യവും ഒന്നുതന്നെയാണെന്നും വിഡി സതീശൻ ആവർത്തിച്ചു.

ആരംഭിക്കലാമാ..പിസ തിന്ന് ആഘോഷിച്ച് ശ്രിന്ദയും മീര നന്ദനും...ചിത്രങ്ങൾ വൈറൽ

English summary
Golwalker Quotes;RSS sent a notice to VD Satheesan ;He rejects it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X