Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു, ജയിലില്‍ നിന്നിറങ്ങിയത് 2 ദിവസം മുമ്പ്

തിരുവനന്തപുരം: രണ്ട് ദിവസം മുമ്പ് ജയിലില്‍ നിന്നിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തിരുവനന്തപുരം പൗഡിക്കോണത്ത് വെച്ചാണ് സംഭവം. വട്ടപ്പാറ കുറ്റിയാമി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. മൂന്നംഗ സംഘമാണ് ജോയിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. തുടര്‍ന്ന് മൂന്ന് മണിക്കൂറോളം റോഡില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു ഇയാള്‍.

പോലീസ് ജീപ്പിലാണ് ജോയിയെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ജോയി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് ഇയാള്‍ മരിച്ചത്. അതേസമയം പ്രതികളെ പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന.

thiruvananthapuram-murder

മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. കാപ്പ കേസില്‍ അറസറ്റിലായ ജോയി കുറച്ചുകാലം ജയിലില്‍ ആയിരുന്നു. പൗഡിക്കോണം സൊസൈറ്റി ജംഗ്ഷനില്‍ വെച്ച് ഓട്ടോറിക്ഷയിലെത്തിയ ജോയിയെ നീലക്കാറില്‍ എത്തിയ സംഘം വെട്ടുകയായിരുന്നു. പൗഡിക്കോണത്തെ വിഷ്ണു നഗറിലായിരുന്നു ഇയാളുടെ താമസം.

രണ്ട് കാലിലും ജോയിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഗുണ്ടാകുടിപ്പകയാകാം കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. വെട്ടേറ്റ് ആശുപത്രിയിലായ ജോയി പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരിക്കുന്നത്. അക്രമി സംഘത്തെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടിയിലാകുമെന്ും പോലീസ് അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+