Get Updates
Get notified of breaking news, exclusive insights, and must-see stories!

അയല്‍വാസിയുടെ ക്രൂരതയ്ക്ക് ഇരയായി മരിച്ച റിസ്റ്റിയുടെ കുടുംബത്തിന് 5ലക്ഷം നഷ്ടപരിഹാരം

കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ മനോരോഗിയായ അയല്‍വാസിയുടെ കുത്തേറ്റ് മരിച്ച റിസ്റ്റി ജോണിന്റെ കുടുംബത്തിന് ധനസഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചു. അടിയന്തര സഹായമായി 10,000 രൂപ മുന്‍പേ നല്‍കിയിട്ടുണ്ട്.

ഇതിന് പുറമെയാണ് അഞ്ച് ലക്ഷം രൂപയുടെ ധനസഹായം നല്‍കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് അയല്‍വാസിയുടെ കുത്തേറ്റ് റിസ്റ്റി മരിച്ചത്. ലഹരിമരുന്നിന്റെ അമിത ഉപയോഗം മൂലം മനോനില തകര്‍ന്നയാളാണ് റിസ്റ്റിയെ കൊന്നത്. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂളിലെ അഞ്ചാം ക്‌ളാസ് വിദ്യാര്‍ഥിയായ റിസ്റ്റിയുടെ പിതാവ് ഓട്ടോ ഡ്രൈവറാണ്.

kochi-map

റെയില്‍വേ ലൈനുകളാല്‍ ചുറ്റപ്പെട്ട ഒന്നേകാല്‍ സെന്റ് ഓഹരി അവകാശമുള്ള സ്ഥലത്താണ് താമസം. വാര്‍ഷിക വരുമാനം 48000 രൂപയാണ്. മറ്റ് വരുമാന മാര്‍ഗങ്ങളൊന്നുമില്ലാത്ത കുടുംബത്തിന്റെ അവസ്ഥ പരിഗണിച്ചാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+