Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഹാരമില്ലാതെ അട്ടപ്പാടി, ഒടുവില്‍ 2 കോടിയുടെ സഹായം

പാലക്കാട്: ശിശു മരണങ്ങള്‍ വര്‍ധിയ്ക്കുന്ന സാഹചര്യത്തില്‍ അട്ടപ്പാടിക്ക് അടിയന്തര സഹായം. ആരോഗ്യ രംഗത്ത് രണ്ട് കോടിയുടെ അടിയന്തര സഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇന്ന് (2014 നവംബര്‍ 11) രാവിലെയും അട്ടപ്പാടിയില്‍ ശിശുമരണം സംഭവിച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘം അട്ടപ്പാടി സന്ദര്‍ശിച്ചു. സര്‍ക്കാര്‍ അവഗണനിയല്‍ പ്രതിഷേധിച്ച് എംബി രാജേഷ് എംപി സ്ഥലത്ത് നിരാഹാര സമരം നടത്തുകയാണ്.

അട്ടപ്പാടിയില്‍ സര്‍ക്കാര്‍ പദ്ധതികളുടെ ഏകോപനത്തിനായി രണ്ട് സ്‌പെഷല്‍ ഓഫീസര്‍മാരെ നിയമിയ്ക്കാനും തീരുമാനമായി. സമൂഹ അടുക്കളകള്‍ ഉള്‍പ്പടെയുള്ളവ കുടുംബശ്രീ ഏറ്റെടുത്ത് നടത്താനും തീരുമാനമായി. ഇതിന് പുറമെ ആദിവാസി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിയ്ക്കും. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ അട്ടപ്പാടിയില്‍ ഏകോപന സമിതി രൂപീകരിയ്ക്കും. ഇതിനിടെ സമരം നടത്തുന്ന സിപിഎം സിപിഐ പ്രവര്‍ത്തകരെ മന്ത്രിമാരുടെ സംഘം സന്ദര്‍ശിച്ചു. എന്നാല്‍ സമരം തുടരുമെന്ന് ഇരും സംഘടനകളും വ്യക്തമാക്കി.

Attappadi

അട്ടപ്പാടിയിലെ ശിശുമരണത്തെക്കുറിച്ച് അന്വേഷിയ്ക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഡിഐജി ഡി ശ്രീജിത്തിനാണ് അന്വേഷണ ചുമതല. അട്ടപ്പാടിയില്‍ നടക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാലകാശ കമ്മീഷന്‍ അംഗം ജസ്റ്റിസ് ആര്‍ നടരാജന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+