ഗെയിൽ സമരക്കാരുമായി ചർച്ചയ്ക്കില്ലെന്ന് കോഴിക്കോട് കളക്ടർ.. യുഡിഎഫ് നേതാക്കൾ മുക്കത്തേക്ക്

 • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: മുക്കത്തെ ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരസമിതിയുമായി ചര്‍ച്ചയ്ക്കില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍. മുക്കത്തെ സംഘര്‍ഷത്തെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ല. മാത്രമല്ല സംഭവ സ്ഥലം സന്ദര്‍ശിക്കാനോ സ്ഥിതിഗതികള്‍ വിലയിരുത്താനോ തനിക്ക് സര്‍ക്കാരില്‍ നിന്നും നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും കളക്ടര്‍ യുവി ജോസ് വ്യക്തമാക്കി. സര്‍ക്കാരില്‍ നിന്നും നിര്‍ദേശം ലഭിക്കുന്നത് വരെ മുക്കത്ത് നടപടികള്‍ തുടരുമെന്നതാണ് പോലീസ് നിലപാട്. അതേസമയം മുക്കത്ത് തല്‍പര കക്ഷികള്‍ പ്രശ്‌നമുണ്ടാക്കുകയാണ് എന്നതാണ് എല്‍ഡിഎഫ് നിലപാട്. ഗെയില്‍ പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യവസായ വകുപ്പും പ്രഖ്യാപിച്ചു കഴിഞ്ഞു.

ദിലീപ് കേസിൽ പൊട്ടിപ്പൊളിഞ്ഞ് പോലീസ് നീക്കങ്ങൾ! നടനെതിരെ മൊഴി നൽകിയ ചാർളിയും ചതിച്ചു!

gail

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കും! മതംമാറ്റാൻ പോപ്പുലർ ഫ്രണ്ടിന് ഹവാല പണം? ഒളിക്യാമറയിൽ ഞെട്ടി രാജ്യം

cmsvideo
  Gail സമരം : ആഞ്ഞടിച്ച് കുഞ്ഞാലിക്കുട്ടി | Oneindia Malayalam

  അതിനിടെ ഗെയില്‍ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ യുഡിഎഫ് നേതാക്കള്‍ മുക്കം സന്ദര്‍ശിക്കും. ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി, കെപിസിസി മുന്‍ പ്രസിഡണ്ട് വിഎം സുധീരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നേതാക്കളുടെ സംഘമാണ് മുക്കത്തെത്തുക. സമരക്കാരുമായി നേതാക്കള്‍ ചര്‍ച്ച നടത്തും. ഗെയില്‍ സമരം യുഡിഎഫ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് തീരുമാനമുണ്ടായേക്കും. അതിനിടെ ഗെയില്‍ വിരുദ്ധ സമിത മുക്കം പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്ത സമരക്കാരെ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്.

  English summary
  Government representatives not to talk with Gail pipe line protesters

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്