Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീ യാത്രക്കാർക്കായി 'സേഫ് സ്റ്റേ' പദ്ധതിയുമായി സർക്കാർ; ഗതാഗതമന്ത്രി വൺഇന്ത്യയോട്

തിരുവനന്തപുരം: സ്ത്രീ യാത്രക്കാർക്ക് കെഎസ്ആർടിസി ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സുരക്ഷിത താമസ സൗകര്യങ്ങൾ ഒരുക്കുന്നു. സംസ്ഥാനത്തെ 40 ഡിപ്പോകളിലെങ്കിലും സ്ത്രീകൾക്കായി ഇത്തരത്തിൽ മുറികളടങ്ങിയ ഡോർമിററ്ററി സൗകര്യങ്ങളൊരുക്കുമെന്ന് ഗതാഗതമന്ത്രി ആൻറണി രാജു 'വൺ ഇന്ത്യ മലയാളത്തോട്' പറഞ്ഞു. സ്ത്രീ സൗഹൃദ ഡിപ്പോകൾ കേരളത്തിൽ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. കുറഞ്ഞ ചിലവിൽ താമസ സൗകര്യം ഒരുക്കുന്നതിനായിട്ടാണ് 'സേഫ് സ്റ്റേ' എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ഗ്ലാമറസായി വേദിയുടെ പുതിയ ഫോട്ടോഷൂട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

1

സ്ത്രീകൾക്ക് യാത്രാവേളകളിൽ സുരക്ഷിതമായി താമസിക്കാൻ കെഎസ്ആർടിസിയും ഗതാഗത വകുപ്പും കൈകോർത്ത് 'സേഫ് സ്റ്റേ' പദ്ധതി രൂപീകരിക്കുന്നു. യാത്രകളുടെ ഇടവേളകളിൽ താമസിക്കാൻ സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ് പദ്ധതി. കുറഞ്ഞ ചിലവിൽ തന്നെ ബസ് ഡിപ്പോകളോട് ചേർന്നുള്ള സ്ഥലങ്ങളിലാണ് പണം നൽകി ഉപയോഗിക്കാവുന്ന മുറികൾ ഒരുക്കുന്നത്.ആവശ്യം കഴിഞ്ഞാൽ ബസിൽ കയറി പോകണ്ടയിടത്തേക്ക് പോകാൻ കഴിയുന്നവിധമാണ് 'സേഫ് സ്റ്റേ' നിലവിൽ വരുന്നത്. പ്രത്യേക മുറികളിൽ താമസിക്കുന്ന സ്ത്രീകൾക്ക് ബസ്സുകളുടെ യാത്രകൾ സംബന്ധിച്ച് അറിയിപ്പും കെഎസ്ആർടിസി നൽകും.

2

സംസ്ഥാനത്ത് 94 കെഎസ്ആർടിസി ഡിപ്പോകളാണുള്ളത്. 40 ഡിപ്പോകളിലെങ്കിലും പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞു. രാത്രി 12 മണിയോടെ എത്തുന്ന ഏതൊരു സ്ത്രീക്കും സുരക്ഷിതമായി ഷീ ലോഡ്ജ് എന്നുള്ളയിടത്ത് യാതൊരു ഭയവും കൂടാതെ താമസിക്കാം. 150 രൂപ മാത്രമാണ് യാത്രക്കാരിൽ നിന്ന് ഈടാക്കുകയെന്നും വെറും തുച്ഛമായ തുകയായതിനാൽ നിരവധി സ്ത്രീകൾക്ക് ഇത് പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു. സേഫ് സ്റ്റേ പദ്ധതിയുടെ നിർമ്മാണവും സാങ്കേതികവുമായ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും കഴിയുന്നത്ര വേഗത്തിൽ തന്നെയാണ് 'സേഫ് സ്റ്റേ' നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വൺ ഇന്ത്യയോട് വ്യക്തമാക്കി.

3

സംസ്ഥാനത്തെ ബസ് യാത്രക്കാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. എന്നാൽ ദീർഘദൂര യാത്രക്കാരിൽ സ്ത്രീകളുടെ എണ്ണവും കുറവാണ്. യാത്രാവേളകളിൽ താമസിക്കാൻ സുരക്ഷിതവും സൗകര്യപ്രദവുമായ സ്ഥലം ലഭിക്കാത്തതിനെ തുടർന്ന് നിരവധി സ്ത്രീകൾ രാത്രിയാത്ര ഒഴിവാക്കുന്ന പശ്ചാത്തലവുമുണ്ട്. അർദ്ധരാത്രിയോടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനിലും വന്നിറങ്ങുന്ന സ്ത്രീകൾക്ക് ലോഡ്ജുകളിലും മറ്റു വമ്പൻ ഹോട്ടലുകളിലേക്കുമൊക്കെ താമസസൗകര്യം തേടി പോകേണ്ടി വരുന്ന സ്ഥിതിയുമുണ്ട്. ചിലർ മണിക്കൂറുകൾ താമസിക്കാൻ അമിതമായ തുക ഈടാക്കുകയും ചെയ്യും.

4

കൂടാതെ ഇത്തരം ലോഡ്ജുകളിലേക്കും ഹോട്ടലുകളിലേക്കും പോകുന്ന സ്ത്രീകളുടെ സുരക്ഷാ സംബന്ധിച്ചും നിരവധി ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന് ന്യൂതന പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. സേഫ് സ്റ്റേ നടത്തിപ്പിന് തിരഞ്ഞെടുക്കുന്ന ഏജൻസികൾ വഴി വനിതകളെ ജീവനക്കാരായി നിയോഗിക്കാനും സർക്കാർ തലത്തിൽ തീരുമാനമായിട്ടുണ്ട്.ഇങ്ങനെ താമസിക്കേണ്ടി വരുന്നവർക്ക് സുരക്ഷയൊരുക്കാൻ സുരക്ഷാ ജീവനക്കാരും ഉണ്ടാകും. 24 മണിക്കൂറും സുരക്ഷാ ജീവനക്കാരുടെ സേവനം ഉറപ്പുവരുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.

5

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് തമ്പാനൂർ കെഎസ്ആർടിസി ടെർമിനൽ കോംപ്ലക്സിൽ 4700 ചതുരശ്ര അടി സ്ഥലത്താണ് ഇത്തരം ഡോർമിററ്ററികൾ സ്ഥാപിക്കുന്നത്.സിംഗിൾ, ഡബിൾ, എസി നോൺ എസി മുറികളാണ് തയ്യാറാക്കാൻ ഉദ്ദേശിക്കുന്നത്. താമസ സൗകര്യത്തിനുപരി സ്ത്രീകൾക്ക് ലഗേജ് സൂക്ഷിക്കാനും സൗകര്യമുണ്ടാകും. വാഹനങ്ങൾ നിർത്തിയിടാനും ഇത്തരം യാത്രക്കാർക്ക് അനുവാദം നൽകും.തിരുവനന്തപുരം കൊച്ചി കോഴിക്കോട് അടക്കമുള്ള പ്രധാന നഗരങ്ങളിലേക്ക് പുറത്തും പദ്ധതി വ്യാപിപ്പിക്കും.

Recommended Video

cmsvideo
    Don't ask for RTPCR from vaccinated people | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+