ആലുവ മാര്‍ക്കറ്റ് കെട്ടിടം പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാറിന്റെ പച്ചക്കൊടി
ആലുവ: ആലുവ മാര്‍ക്കറ്റ് കെട്ടിടം പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാറിന്റെ പച്ചക്കൊടി. കെട്ടിടം നിര്‍മ്മിക്കാന്‍ അഞ്ചു കോടി രൂപ ലോണെടുക്കാനാണ് അനുമതി ലഭിച്ചത്.
മൂന്നര വര്‍ഷം മുന്‍പാണ് പഴയ കെട്ടിടം പൊളിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. എട്ട് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിരുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ശിലാഫലകത്തില്‍ ഒതുങ്ങി. നിര്‍മ്മാണത്തിന് തുക കണ്ടെത്താന്‍ കഴിയാതായതോടെ ബാങ്കില്‍ നിന്നുള്ള ലോണിനായി നഗരസഭയുടെ പല സ്ഥലങ്ങളും ഈടു നല്‍കാന്‍ ശ്രമിച്ചു. മൂന്നരവര്‍ഷത്തെ പ്രയത്‌നത്തിന് ശേഷമാണ് സര്‍ക്കാര്‍ അനുമതി കഴിഞ്ഞ ദിവസം ലഭിച്ചത്.

പുതിയ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് അഞ്ച് കോടി രൂപ ഫെഡറല്‍ ബാങ്കില്‍ നിന്ന് ലോണായി എടുക്കാം. 10.25 ശതമാനം പലിശ ഉള്‍പ്പടെ തിരച്ചടയ്ക്കണം. മുനിസിപ്പല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന 0.63 ഹെക്ടര്‍ സ്ഥലമാണ് ഈടായി നല്‍കുന്നത്.
വായ്പയുടെ മുതലും പലിശയും ചേര്‍ന്ന് തിരിച്ചടവ് തുക പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ നിന്നും നഗരസഭ കണ്ടെത്തണം. വായ്പയും പലിശയും തിരിച്ചടയ്ക്കാന്‍ യാതൊരു സഹായവും സര്‍ക്കാറില്‍ നിന്ന് ലഭിക്കില്ലെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്. കെട്ടിടം നിര്‍മാണം പൂര്‍ത്തിയായാല്‍ മാര്‍ക്കറ്റില്‍ നിന്നും നഗരസഭക്ക് ഏകദേശം 5.5 ലക്ഷം രൂപ പ്രതിമാസം വാടക ലഭിക്കും. ഇത് ബാങ്കിലടച്ചാല്‍ 10 വര്‍ഷം കൊണ്ട് വായ്പ പൂര്‍ണമായും അടച്ചുതീര്‍ക്കാനാകുമൊണ് നഗരസഭ അധികൃതരുടെ പ്രതീക്ഷ.
ലോണെടുക്കാനുള്ള അനുമതി ലഭിച്ചു കഴിഞ്ഞാതായും ഇനി നിര്‍മ്മാണം തുടങ്ങാന്‍ സാങ്കേതികമായ അനുമതിയാണ് വേണ്ടതെന്നും ആലുവ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം പറഞ്ഞു. നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞാല്‍ ഒരു വര്‍ഷം കൊണ്ട് മാര്‍ക്കറ്റ് കെട്ടിടം യാഥാര്‍ത്ഥ്യമാക്കുമെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications