കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സക്കീര്‍ ഹുസൈന് ജാമ്യമേ നല്‍കേണ്ടെന്ന് പിണറായി സര്‍ക്കാര്‍... പഴയ ഗണ്‍മാന്‍ കഥ ഓര്‍ക്കുന്നുണ്ടോ?

രാഷ്ട്രീയ പ്രവര്‍ത്തകന് എന്തിനാണ് ഗുണ്ടാ ബന്ധം എന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചോദിച്ചു

  • By Desk
Google Oneindia Malayalam News

കൊച്ചി: ബന്ധു നിയമനത്തിന്റെ പേരില്‍ ഏറെ പഴികേട്ട സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. അതിന്റെ പേരില്‍ മന്ത്രിസഭയിലെ രണ്ടാമന് തന്നെ രാജിവയ്‌ക്കേണ്ടിയും വന്നു. അതിന് ശേഷമാണ് കളശ്ശേരി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും ആയ സക്കീര്‍ ഗുസൈന്‍ ഗുണ്ട കേസില്‍ കുടുങ്ങുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് സക്കീര്‍ ഹുസൈനെതിരെ തനിക്ക് കിട്ടിയ പരാതി പോലീസിന് കൈമാറിയത്. ആ കേസില്‍ ഇപ്പോള്‍ സക്കീര്‍ ഹുസൈന്‍ ഒഴിവിലാണ്.

Sakkir Hussain

സര്‍ക്കാരിന്റെ സ്വാധീനം ഉപയോഗിച്ച് സക്കീര്‍ ഹുസൈനെ അറസ്റ്റ് ചെയ്യാതിരിക്കുകയാണ് എന്ന് ഒരു ആക്ഷേപം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. എന്തായാലും കോടതിയില്‍ സര്‍ക്കാരിന്റെ നിലപാട് വക്കീല്‍ വ്യക്തമാക്കിയിട്ടുണ്ട്.

സക്കീര്‍ ഹുസൈന് മുന്‍കൂര്‍ ജാമ്യം നല്‍കരുത് എന്നാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചത്. 16 കേസുകളാണ് സക്കീര്‍ ഹുസൈനെതിരെ ഉള്ളത്. അതില്‍ രാഷ്ട്രീയ കേസുകള്‍ കുറവാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.

എന്തിനാണ് രാഷ്ട്രീയക്കാരന് ഗുണ്ടാ ബന്ധം എന്ന് പോലും സര്‍ക്കാര്‍ അഭിഭാഷകന്‍ ചോദിച്ചിട്ടുണ്ട്. അതിനാല്‍ ഒരു കാര്യം വ്യക്തമാണ്, സക്കീര്‍ ഹുസൈനെ രക്ഷിക്കാന്‍ സര്‍ക്കാരിന് ഒരു താത്പര്യവും ഇല്ല. സക്കീറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യണം എന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന ചില സംഭവങ്ങളും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കണം. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാന്‍ ആയിരുന്ന സലീം രാജിന് വേണ്ടി ഒരു കേസില്‍ ഹാജരായത് അഡ്വക്കറ്റ് ജനറല്‍ ആയിരുന്നു. സോളാര്‍ തട്ടിപ്പ് കേസലിം ഭൂമിതട്ടിപ്പ് കേസിലും ഉമ്മന്‍ ചാണ്ടിയെ പോലും സലീം രാജ് പ്രതിരോധത്തിലാക്കിയ സമയത്തായിരുന്നു അങ്ങനെ ഒരു കാര്യം നടന്നത്.

English summary
Government Pleader objects Sakkir Hussain's aticipatory bail plea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X