ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം വിദ്യാര്‍ത്ഥികളോടുള്ള വഞ്ചന: പികെ അബ്ദു റബ്ബ്
തിരുവനന്തുപുരം: എസ്എല്‍സി പ്ലസ് ടു പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് മുന്‍ മന്ത്രിയുമായ പികെ അബ്ദു റബ്ബ്. സര്‍ക്കാര്‍ തീരുമാനം വിദ്യാർത്ഥികളോടുള്ള കൊടിയ വഞ്ചനയാണ്. വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ച് യാതൊരു ബോധവുമില്ലാത്ത സർക്കാറാണിതെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.
ഭരണനിർവ്വഹണം എളുപ്പമാക്കാൻ വിദ്യാഭ്യാസ വകുപ്പിനെ രണ്ടായി വിഭജിച്ചിട്ടും ബെല്ലും, ബ്രേക്കുമില്ലാതെ ഓടുന്ന പാട്ടവണ്ടിയാണിന്ന് വിദ്യാഭ്യാസ വകുപ്പെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വിമര്‍ശിക്കുന്നു.
പികെ അബ്ദുറബ്ബിന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
എസ്എല്‍സി പ്ലസ് ടു പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം വിദ്യാർത്ഥികളോടുള്ള കൊടിയ വഞ്ചനയാണ്. സ്കൂൾ തലത്തിൽ സന്നദ്ധ സേവനത്തിനിറങ്ങിയ വിദ്യാർത്ഥികളെയും, കലാ കായിക മത്സരങ്ങളിലടക്കം പാഠ്യേതര രംഗങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികളെയുമാണ് പരീക്ഷ
കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷം സർക്കാർ വഞ്ചിച്ചിരിക്കുന്നത്.

വിദ്യാർത്ഥികളിൽ സേവന / സാമൂഹിക ബോധമുണർത്താനും, കലാകായിക പാഠ്യേതര രംഗങ്ങളിൽ കൂടി അവരെ പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് പാഠ്യേതര രംഗത്തെ പ്രതിഭകൾക്കും, SPC, NSS, NCC, സ്കൗട്ട് & ഗൈഡ്സ് തുടങ്ങിയ സന്നദ്ധ സേനാ അംഗങ്ങൾക്കും ഗ്രേസ് മാർക്കുകൾ നൽകുന്നത്. സംസ്ഥാന തലത്തിൽ കലാ,കായിക, ശാസ്ത്ര പ്രവൃത്തി പരിചയ മത്സരങ്ങൾ നടക്കാത്തതിനാൽ ഒട്ടേറെ പ്രതിഭകൾക്ക്
കോവിഡ് മൂലം ഇത്തവണ അവസരം നഷ്ടപ്പെട്ടെന്നും, അവർക്ക് ഗ്രേസ് മാർക്ക് നഷ്ടപ്പെടുന്നതും നമുക്ക് മനസ്സിലാക്കാം.
പക്ഷെ സ്കൂൾ അവധി ദിവസങ്ങളിലടക്കം മണിക്കൂറുകൾ ചെലവഴിച്ച് SPC, NSS, NCC, സ്കൗട്ട് & ഗൈഡ്സ് തുടങ്ങിയ സന്നദ്ധ സാമൂഹ്യ പ്രവർത്തനങ്ങൾക്കിറങ്ങിയവർ അവരോടെന്തിനാണ് സർക്കാറിൻ്റെ
വഞ്ചന. അവരുടെ അധ്വാനത്തെയും സേവനത്തെയും കണ്ടറിയാതെ ഒരൊറ്റ സുപ്രഭാതത്തിലാണ് സർക്കാർ ഗ്രേസ് മാർക്ക് ഒഴിവാക്കിയിരിക്കുന്നത്. ഗ്രേസ് മാർക്കിൽ പ്രതീക്ഷയർപ്പിച്ച്, അത്തരം
കാര്യങ്ങൾക്കു കൂടി സമയവും ധനവും, ചെലവഴിച്ച് പരീക്ഷയെഴുതിക്കഴിഞ്ഞ ശേഷം ഗ്രേസ് മാർക്കില്ലെന്ന് പറയുന്നത്, ഇലയിട്ട ശേഷം ഊണില്ലെന്നു പറയുന്നത്ര നീതികേടാണ്. രണ്ടു ലക്ഷത്തോളം വരുന്ന ഈ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ മാനസികമായി തളർത്തുന്ന സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്.
വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ച് യാതൊരു ബോധവുമില്ലാത്ത സർക്കാറാണിത്. ചോദ്യാവലികൾ പ്രയാസപ്പെട്ടതാണെങ്കിൽ കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിക്കാൻ വകുപ്പ് തല ചർച്ചകൾ നടത്തി മോഡറേഷൻമാർക്കുകൾ നൽകാറുണ്ട്. മോഡറേഷൻ
സർക്കാറിൻ്റെ റേഷനാണ്, ഔദാര്യമാണ് എന്നൊക്കെ കരുതാം, പക്ഷെ, ഗ്രേസ് മാർക്ക്; അതു വിദ്യാർത്ഥികളുടെ മികവിനുള്ള അംഗീകാരമാണ്, അവകാശമാണ്. പരീക്ഷകളിൽ ഉദാരമായ ചോദ്യാവലിയായിരുന്നെന്ന കാരണം പറഞ്ഞ് പരീക്ഷയെഴുതിയ ശേഷം ഗ്രേസ് മാർക്ക് നിഷേധിക്കുന്നത് അവരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്നതാണ്.
പരീക്ഷകൾ പലവട്ടം മാറ്റിവെച്ചു തന്നെ വിദ്യാർത്ഥികളെ മാനസിക സംഘർഷത്തിലാക്കിയ ഒരു സർക്കാരാണിത്. മാർച്ച് മാസത്തിൽ സുഗമമായി നടത്താമായിരുന്ന പരീക്ഷകൾ ഇടത് അധ്യാപക സമൂഹത്തെ തപാൽ വോട്ടടക്കമുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ പങ്കാളികളാക്കാൻ വേണ്ടിയാണ് ഏപ്രിലിലേക്ക് മാറ്റി വെച്ചത്. ഏപ്രിലിൽ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ പരീക്ഷകൾ നടക്കുമോ എന്നു തന്നെ സംശയത്തിലായിരുന്നു.
ചോദ്യാവലികൾ കൂടുതൽ ഉദാരമാക്കിയും ശക്തമായ കോവിഡ് പ്രോട്ടോകോളുകൾപാലിച്ചുമാണ് പിന്നീട് പരീക്ഷകൾ നടന്നത്.
ഏപ്രിലിൽ നടന്ന ഹയർ സെക്കണ്ടറി പൊതു പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ പൂർത്തിയാവാത്തതിനാൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം വൈകുന്നത് മനസ്സിലാക്കാം. SSLC ക്കാരുടെ ഐ.ടി പ്രാക്ടിക്കൽ പരീക്ഷകൾ നേരത്തെ തന്നെ വേണ്ടന്നു വെച്ചതാണ്., എന്നിട്ടും ജൂൺ മാസം അവസാനിച്ച ശേഷവും ഈ വർഷത്തെ SSLC പരീക്ഷാ ഫലം പ്രഖ്യാപിക്കാനാവാത്തത് വിദ്യാഭ്യാസ വകുപ്പിൻ്റെ അനാസ്ഥ തന്നെയാണ്.
Recommended Video
പരീക്ഷാ നടത്തിപ്പിലെ കെടുകാര്യസ്ഥത, പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിലെ കാലതാമസം, വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്കു മുമ്പ് ഒരറിയിപ്പും നൽകാതെ, ഗ്രേസ് മാർക്ക് കവർന്നെടുക്കൽ, വിദ്യാർത്ഥികളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും ഈ സർക്കാറിനും യാതൊരു ബോധവുമില്ലെന്നാണ് കാര്യങ്ങൾ മനസ്സിലാക്കിത്തരുന്നത്.
ഭരണനിർവ്വഹണം എളുപ്പമാക്കാൻ വിദ്യാഭ്യാസ വകുപ്പിനെ രണ്ടായി വിഭജിച്ചിട്ടും ബെല്ലും, ബ്രേക്കുമില്ലാതെ ഓടുന്ന പാട്ടവണ്ടിയാണിന്ന് വിദ്യാഭ്യാസ വകുപ്പ്. രണ്ടു ചങ്കുട്ടായിട്ടും, രണ്ടുവകുപ്പുണ്ടായിട്ടും ഒരു കാര്യവുമില്ലെന്ന് എല്ലാവർക്കും താമസിയാതെ ബോധ്യപ്പെടും.. അതു വരെ എം.സി.ജോസഫൈൻ പറഞ്ഞതു പോലെ എല്ലാവരും അനുഭവിക്കുക തന്നെ..!
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications