സോളാറില്‍ പീഡിപ്പിക്കപ്പെട്ടത് സരിത മാത്രമല്ല? വേറേയും സ്ത്രീകള്‍? സരിത പറഞ്ഞുതുടങ്ങിയത് എന്ത്

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതില്‍ ഏറ്റവും സന്തോഷം സരിത എസ് നായര്‍ക്ക് തന്നെ ആയിരിക്കും. താന്‍ പറഞ്ഞ കാര്യങ്ങള്‍ വെറും അപവാദങ്ങളല്ലെന്ന് പൊതുസമൂഹത്തിന് മുന്നില്‍ തെളിഞ്ഞു എന്ന സന്തോഷത്തിലാണ് സരിത എസ് നായര്‍.

സരിതയുടെ ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് അഴിഞ്ഞുലയും; ഉമ്മന്‍ ചാണ്ടിയും ആര്യാടനും പിന്നെ ആ തങ്ങളും?

എന്നാല്‍ ആ ആരോപണങ്ങളില്‍ ഒതുങ്ങുമോ സോളാറിലെ മറ്റ് വിവാദങ്ങള്‍? ഏഷ്യാനെറ്റ് ന്യൂസില്‍ സരിത പറഞ്ഞ കാര്യങ്ങള്‍ മറ്റ് ചില സംശയങ്ങളിലേക്കും വഴിമരുന്നിടുണ്ട്.

ഉമ്മൻ ചാണ്ടിയെ കാത്തിരിക്കുന്നത് ദിലീപിന്റെ വിധി? നടിക്ക് കിട്ടിയ നീതി സരിതയ്ക്ക് കൊടുക്കുമോ പിണറായി

തന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ വിജയം എന്നാണ് സരിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. വേറേയും സ്ത്രീകള്‍ സോളാറിന്റെ പേരില്‍ ദുരുപയോഗപ്പെട്ടിട്ടുണ്ടോ? ആ സത്യങ്ങള്‍ എന്നെങ്കിലും പുറത്ത് വരുമോ?

ഒരുപാട് സന്തോഷം

ഒരുപാട് സന്തോഷം

കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതിലും അതിന്‍മേല്‍ അന്വേഷണം പ്രഖ്യാപിച്ചതിലും ഒരുപാട് സന്തോഷമുണ്ട് എന്നായിരുന്നു സരിതയുടെ ആദ്യ പ്രതികരണം.

ഒരുപാട് സ്ത്രീകളുടെ വിജയം

ഒരുപാട് സ്ത്രീകളുടെ വിജയം

പരോക്ഷമായി പറയുകയാണെങ്കില്‍ ഒരുപാട് സ്ത്രീകളുടെ വിജയം എന്നേ താന്‍ ഇതിനെ വിശേഷിപ്പിക്കൂ എന്നാണ് സരിത പറയുന്നത്. എന്തുകൊണ്ടാണ് ഇതിനെ ഒരുപാട് സ്ത്രീകളുടെ വിജയം എന്ന് വിശേഷിപ്പിക്കുന്നത്.

പെട്ടുപോയവര്‍

പെട്ടുപോയവര്‍

വളരെ പേര്‍ ഇതിനകത്ത് പെട്ടുപോയിട്ടുണ്ട് എന്നാണ് സരിത പറയുന്നത്. വ്യക്തിപരമായിട്ടും അല്ലാതേയും തനിക്ക് അറിയാവുന്ന പല വ്യക്തികളും ഉണ്ടെന്നും സരിത പറയുന്നു. അവര്‍ക്കെല്ലാം സന്തോഷവും ആശ്വാസവും കിട്ടുന്ന തീരുമാനമാണ് വന്നത് എന്നും സരിത.

ആശങ്കയുണ്ടായിരുന്നു

ആശങ്കയുണ്ടായിരുന്നു

മറ്റ് കമ്മീഷന്‍ റിപ്പോര്‍ട്ടുകളെ പോലെ തന്നെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ആയിപ്പോകുമോ എന്ന് താന്‍ ആശങ്കപ്പെട്ടിരുന്നു എന്നും സരിത പറയുന്നുണ്ട്. എന്നാല്‍ സര്‍ക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ച നിലപാട് സന്തോഷം നല്‍കുന്നതാണ് എന്നും സരിത പറയുന്നുണ്ട്.

പൊതുജനങ്ങള്‍ക്ക് മുന്നില്‍

പൊതുജനങ്ങള്‍ക്ക് മുന്നില്‍

താന്‍ പറഞ്ഞതില്‍ വാസ്തവം ഉണ്ട് എന്ന് പൊതുജനത്തെ ബോധ്യപ്പെടുത്താനായി എന്നതാണ് സരിതയെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്ന കാര്യം. പൊതുസമൂഹം സരിത എന്ന സ്ത്രീയെ എങ്ങനെയാണ് നോക്കിക്കണ്ടുകൊണ്ടിരുന്നത് എന്നത് വിഷയം ആണ്.

കൂടുതല്‍ കാര്യങ്ങള്‍ പുറത്തേക്ക്

കൂടുതല്‍ കാര്യങ്ങള്‍ പുറത്തേക്ക്

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് പറയേണ്ടി വരും. അന്വേഷണത്തോട് പരമാവധി സഹകരിക്കും എന്നും സരിത വ്യക്തമാക്കിയിട്ടുണ്ട്.

കഷ്ടപ്പെട്ടത്

കഷ്ടപ്പെട്ടത്

ഇത് ഇങ്ങനെയൊക്കെ ആവാന്‍ വേണ്ടിയാണ് താന്‍ ഇത്രയും നാള്‍ കഷ്ടപ്പെട്ടത്. വിജയം കുറച്ച് കൂടി ദൂരെയാണ്. അത് കൂടി താണ്ടണം എന്നാണ് ആഗ്രഹം എന്നും സരിത പറഞ്ഞു.

പിടിവള്ളി പോലും ഇല്ലാതെ

പിടിവള്ളി പോലും ഇല്ലാതെ

ഒരു പിടിവള്ളി പോലും ഇല്ലാതെയാണ് ഇത്രകാലവും നീന്തിയത്. ദൈവം തന്നെ കരകയറ്റി. തെറ്റ് ചെയ്തവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടും എന്നും സരിത പ്രത്യാശ പ്രകടിപ്പിച്ചു.

രാഷ്ട്രീയ ഭാവി ശ്രദ്ധിച്ചു

രാഷ്ട്രീയ ഭാവി ശ്രദ്ധിച്ചു

ഒരുകാലത്ത് താന്‍ മറ്റുള്ളവരുടെ രാഷ്ട്രീയ ഭാവി സംരക്ഷിക്കാന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഇനി അതുണ്ടാവില്ലെന്നും സരിത വ്യക്തമാക്കിയിട്ടുണ്ട്.

കാത്തിരുന്ന് കാണാം

കാത്തിരുന്ന് കാണാം

എന്തായാലും സോളാര്‍ കേസ് ഇനിയും കേരള രാഷ്ട്രീയത്തെ ഇളക്കിമറിക്കും എന്ന് ഉറപ്പാണ്. പിണറായി സര്‍ക്കാര്‍ നേരിട്ട് ഇടപെടലുകള്‍ ഒന്നും നടത്താതെ കമ്മീഷന്‍ റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന് വേണം കരുതാന്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Government's stand on Solar Commission Report: Saritha S Nair's reaction

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്