കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയുടെ യൂണിഫോമിട്ടു; കളക്ടര്‍ രാജമാണിക്യത്തിന് പണികിട്ടി

Google Oneindia Malayalam News

കൊച്ചി: ഭാര്യയുടെ വസ്ത്രം ഭര്‍ത്താവ് ധരിച്ചാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? വസ്ത്ര സ്വാതന്ത്ര്യം നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ അത് ഒരു പ്രശ്‌നമാകാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഭാര്യയുടെ വസ്ത്രം ധരിച്ച എണറാകുളം ജില്ലാ കളക്ടര്‍ക്ക് കിട്ടിയത് നല്ല ഉഗ്രന്‍ പണിയാണ്.

എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യവും അദ്ദേഹത്തിന്റെ ഭാര്യ നിശാന്തിനി ഐപിഎസ്സും മലയാളികള്‍ക്ക് ഏറെ പരിചിതരാണ്. ഭാര്യയുടെ യൂണിഫോം ധരിച്ച് ഒരു ഫോട്ടോ എടുത്തതാണ് കളക്ടര്‍ രാജമാണിക്യത്തിന് പണിയായത്.

Collector Uniform

നിശാന്തിനിയുടെ പോലീസ് യൂണിഫോം അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് പ്രശ്‌നമായത്. ഈ ഫോട്ടോ പത്രത്തില്‍ അച്ചടിച്ച് വരികയും ചെയ്തു. ഇതോടെ കൊച്ചി സ്വദേശിയായ ഒരാള്‍ സര്‍ക്കാരിന് പരാതി നല്‍കി.

പോലീസിന്റെ യൂണിഫോം ദുരുപയോഗം ചെയ്തു എന്നായിരുന്നു പരാതി. ഇതോടെ സംഭവത്തെ കുറിച്ച് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ അന്വേഷണം നടത്തി. ജില്ലാ കളക്ടറാണെങ്കിലും രാജമാണിക്യം പോലീസ് നിയമം ലംഘിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ജില്ലാ കളക്ടറായാലും നിയമത്തിന് വ്യത്യാസമൊന്നും ഇല്ലല്ലോ. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജമാണിക്യത്തിന് സര്‍ക്കാര്‍ താക്കീതും നല്‍കി. യൂണിഫോം ധരിയ്ക്കാന്‍ ഭര്‍ത്താവിനെ അനുവദിച്ച നിശാന്തിനി ഐപിഎസ്സിന് താക്കീതുമില്ല ശിക്ഷയും ഇല്ല.

എന്തായാലും തനിയ്‌ക്കെതിരെയുണ്ടായ നടപടി പുന:പരിശോധിയ്ക്കണം എന്നാവശ്യപ്പെട്ട് രാജമാണിക്യം സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. മാതൃഭൂമി ന്യൂസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

English summary
Government warns District Collector for misusing police uniform
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X