കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പറയുന്നതും ചെയ്യുന്നതുമെന്തെന്ന് ഒരു ബോധവുമില്ല', ഗവർണറുടെ വിരട്ടൊന്നും ഇവിടെ ചെലവാകില്ലെന്ന് ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷമായി പ്രതികരിച്ച് മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. സർവ്വകലാശാലകളിൽ സർക്കാർ സ്വന്തക്കാരെ നിയമിച്ചാലും സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കിലും ഇടപെടുമെന്ന് ഗവർണർ ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഗവർണർ ഏതോ വിഭ്രാന്തിയിലാണ് എന്ന് ഫേസ്ബുക്ക് പോസ്റ്റി തോമസ് ഐസക് തുറന്നടിച്ചു. രാജ്ഭവനിൽ രാഷ്ട്രീയ നിയമനം ഇല്ലെന്ന് പറയുന്ന ഗവർണറുടെ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് ഹരി എസ് കർത്ത ബിജെപിയുടെ മാധ്യമവിഭാഗം തലവനായിരുന്നു എന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

1

എന്തിലൊക്കെയോ 'ഇടപെടും' എന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ ഇപ്പോഴത്തെ ഭീഷണി. അദ്ദേഹം ഏതോ വിഭ്രാന്തിയിലാണ്. തന്റേത് ഒരു ഔപചാരിക പദവി മാത്രമാണെന്ന ധാരണയ്ക്കു പകരം തനിക്ക് എന്തൊക്കെയോ വലിയ സ്വതന്ത്ര അധികാരങ്ങൾ ഉണ്ടെന്ന നാട്യത്തിലാണ്. ഗവർണ്ണർക്കുള്ള സ്വതന്ത്ര അധികാരങ്ങൾ ഭരണഘടനയിൽ പറഞ്ഞിട്ടുണ്ട്. അതിനപ്പുറം ചെയ്യാൻ നോക്കിയാൽ അത് ആരും അംഗീകരിക്കാൻ പോകുന്നില്ല. എല്ലാത്തിനും മീതെയാണ് താൻ എന്ന അദ്ദേഹത്തിന്റെ ഭാവം ഇവിടെയാരും വകവെച്ചു കൊടുക്കുന്നില്ല.

2

ധനമന്ത്രിയിൽ പ്രീതി നഷ്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകി. തനിക്ക് പ്രീതിയിൽ ഒരു കുറവും ഇല്ലെന്ന് മുഖ്യമന്ത്രി തിരിച്ചു മറുപടിയും നൽകി. അതോടെ ആ ഉമ്മാക്കി അവസാനിച്ചു. പിന്നീട് വൈസ് ചാൻസലർമാരെ പുറത്താക്കാനായി ശ്രമം. രാജി ആവശ്യപ്പെട്ടു കത്ത് നൽകി. പക്ഷേ, ആരും രാജിവച്ചില്ല. അതിനു വിശദീകരണം ചോദിച്ച് കത്തു നൽകി. ആരും മറുപടി നൽകിയില്ല. ഇക്കാര്യത്തിൽ സ്വേച്ഛാപരമായി പെരുമാറരുതെന്നു കോടതിയും പറഞ്ഞു. ഇത്തരം നിയമവിരുദ്ധ നടപടികൾ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

3

അതിനു മറുപടിയായിട്ടാണ് ഇന്ന് ഡൽഹിയിൽവച്ച് നിയമസംവിധാനങ്ങളും ജനങ്ങളും പുച്ഛിച്ചു തള്ളിയ ആരോപണങ്ങളുമായി ഗവർണർ രംഗത്ത് എത്തിയത്. പോക്ക് എങ്ങോട്ട് എന്ന് വ്യക്തമാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾ പലവട്ടം അന്വേഷിച്ചിട്ടും തെളിവിന്റെ തുമ്പുപോലും കിട്ടാത്ത ആരോപണമാണ് ഗവർണർ ഏറ്റെടുത്തു പുലമ്പുന്നത്. ആ ഏജൻസികളുടെ കുറ്റപത്രങ്ങൾ കോടതിയ്ക്കു മുമ്പിലുണ്ട്. അതിലൊന്നും ഗവർണർ പറഞ്ഞ ആരോപണമോ ആക്ഷേപമോ ഇല്ല.

'നൂറ്റൊന്ന് ഡിഗ്രി പനിയാണ്, ഡ്രിപ്പിട്ട് കിടപ്പായിരുന്നു': മഞ്ജു വാര്യറെ കണ്ടതും ഓടിച്ചെന്ന് റോബിന്‍'നൂറ്റൊന്ന് ഡിഗ്രി പനിയാണ്, ഡ്രിപ്പിട്ട് കിടപ്പായിരുന്നു': മഞ്ജു വാര്യറെ കണ്ടതും ഓടിച്ചെന്ന് റോബിന്‍

4

പക്ഷേ, ബിജെപി നേതാക്കൾ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഏറ്റെടുക്കുകയാണ് ഗവർണർ. അദ്ദേഹം ആർഎസ്എസിന്റെ കൈക്കോടാലിയാണ് എന്നതിന് വേറെ തെളിവെന്തു വേണം? പറയുന്നതും ചെയ്യുന്നതുമെന്തെന്ന് അദ്ദേഹത്തിന് ഒരു ബോധവുമില്ല. ആർഎസ്എസ് നോമിനിയെ നിയമിച്ചെന്ന് തെളിയിച്ചാൽ രാജിവെയ്ക്കുമെന്നൊക്കെയാണ് ഇന്ന് ദില്ലിയിൽ മുഴക്കിയ ഗീർവാണം. കുമ്മനം രാജശേഖരൻ ബിജെപി പ്രസിഡന്റായിരുന്ന സമയത്ത് ബിജെപിയുടെ മാധ്യമവിഭാഗം തലവനായിരുന്നു ഹരി എസ് കർത്ത. അദ്ദേഹം ഇപ്പോൾ ഗവർണറുടെ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റാണ്.

5

സാങ്കേതികമായി പറഞ്ഞാൽ ഹരി എസ് കർത്തായെ നിയമിച്ചത് സംസ്ഥാന സർക്കാരാണ്. പക്ഷേ, നിയമന ഉത്തരവ് നോക്കിയാലറിയാം, ശുപാർശ ആരുടേതെന്ന്. 18-01-2022-ന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ കത്തിനെത്തുടർന്നാണ് നിയമനം. ഹരി എസ് കർത്തയുടെ നിയമനത്തിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക? ഏതായാലും ഗവർണറുടെ വിരട്ടൊന്നും ഇവിടെ ചെലവാകില്ല. അദ്ദേഹം വാർത്താ സമ്മേളനം നടത്തിയാലുടനെ സർക്കാരിന്റെ മുട്ടുവിറയ്ക്കുമെന്നൊരു ധാരണയിൽ നിന്നാകാം, ഭീഷണിയും വെല്ലുവിളിയും. കാണാം, നമുക്ക്'.

English summary
Governor do not know what is he saying and doing, he is in hallucination, Says Thomas Isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X