കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണറെ കയറ്റാതെ വിമാനം പറയുന്നയര്‍ന്നത് അദ്ദേഹത്തിന്‍റെ കണ്‍മുന്നില്‍ വച്ച്

Google Oneindia Malayalam News

കൊച്ചി: ഗവര്‍ണര്‍ പി സദാശിവത്തെ വിമാനത്തില്‍ കയറാന്‍ അനുവദിയ്ക്കാതിരുന്ന പൈലറ്റിന്റെ നടപടി കൂടുതല്‍ വിവാദങ്ങളിലേയ്ക്ക്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന വിശദീകരണവുമായി രാജ്ഭവനും രംഗത്തെത്തി.

മുന്‍കൂട്ടി ബോര്‍ഡിങ് പാസ് എടുത്തിട്ടും ഗവര്‍ണറെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. പി സദാശിവം റണ്‍വെയില്‍ എത്തിയതിന് ശേഷമാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. സംഭവത്തില്‍എയര്‍ ഇന്ത്യയും വ്യോമയാന മന്ത്രാലയവും അന്വേഷണം നടത്തുന്നുണ്ട്.

ബോര്‍ഡിങ് പാസ്

ബോര്‍ഡിങ് പാസ്

ഗവര്‍ണര്‍ക്ക് വേണ്ടി പ്രോട്ടോകോള്‍ ഓഫീസര്‍ നേരത്തെ തന്നെ ബോര്‍ഡിങ് പാസ് എടുത്തിരുന്നു. വിമാനം പുറപ്പെടുന്നതിന് മുമ്പ് തന്നെ പി സഗാശിവം വിമാനത്താവളത്തില്‍ എത്തിയിരുന്നു.

വൈകിയ വിമാനം

വൈകിയ വിമാനം

രാത്രി 9.50 ന് ദില്ലിയില്‍ നിന്ന് കൊച്ചിയില്‍ എത്തേണ്ട വിമാനമായിരുന്നു ഇത്. എന്നാല്‍ എത്തിയത് 10.57 ന്. കൊച്ചിയില്‍ നിന്ന് വിമാനം തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടത് 11.32 നും.

 നാല് മിനിറ്റ് മുമ്പ്

നാല് മിനിറ്റ് മുമ്പ്

വിമാനം പുറപ്പെടുന്നതിനും നാല് മിനിറ്റ് മുമ്പായി ഗവര്‍ണര്‍ വിമാനത്താവളത്തില്‍ എത്തിയതായാണ് പ്രോട്ടോകോള്‍ ഓഫീസര്‍ വ്യക്തമാക്കുന്നത്.

അധികൃതരെ അറിയിച്ചു

അധികൃതരെ അറിയിച്ചു

ഗവര്‍ണര്‍ എത്തിയ വിവരം വിമാനത്താവള അധികൃതരേയും എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരേയും അറിയിച്ചു. ഇക്കാര്യം ഇവര്‍ പൈലറ്റിനേയും അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

നേരിട്ട് റണ്‍വേയിലേയ്ക്ക്

നേരിട്ട് റണ്‍വേയിലേയ്ക്ക്

സുരക്ഷ പരിശോധനകള്‍ ആവശ്യമില്ലാത്തതിനാല്‍ ഗവര്‍ണറെ കാറില്‍ നേരിട്ട് റണ്‍വേയിലെ പാര്‍ക്കിങ് ബേയില്‍ എത്തിയ്ക്കുകയായിരുന്നു.

പൈലറ്റിന്റെ വാശി

പൈലറ്റിന്റെ വാശി

ഗവര്‍ണര്‍ എത്തുന്ന കാര്യം അറിഞ്ഞിട്ടും വിമാനത്തിലേയ്ക്കുള്ള ഗോവണി എടുത്ത് മാറ്റാന്‍ പൈലറ്റ് നിര്‍ദ്ദേശിയ്ക്കുകയായിരുന്നു. യാത്രക്കാര്‍ സമയം പാലിച്ചില്ലെങ്കില്‍ പ്രവേശനം നിഷേധിയ്ക്കാന്‍ പൈലറ്റിന് അധികാരമുണ്ട്.

കണ്‍മുന്നില്‍ പറന്നു

കണ്‍മുന്നില്‍ പറന്നു

ഗവര്‍ണര്‍ നോക്കിനില്‍ക്കെയാണ് വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്നത്.

കത്ത് നല്‍കും

കത്ത് നല്‍കും

ഗവര്‍ണറും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും ആയ പിസ സദാശിവത്തെ അപമാനിയ്ക്കുന്നതിന് തുല്യമാണിത്. വിഷയത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഗവര്‍ണറുടെ ഓഫീസ് കത്തയയ്ക്കും.

English summary
Governor's office to write letter to Civil Aviation ministry on Nedubassery Airport Controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X