സോളാറില്‍ നിയമോപദേശം ലഭിച്ചു; ഉമ്മന്‍ ചാണ്ടിയും സംഘവും കുരുക്കിലേക്ക്

 • Posted By:
Subscribe to Oneindia Malayalam

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കുന്നതിന് മുന്‍പായി ഇതു സംബന്ധിച്ച നിയമോപദേശം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരിജിത് പസായത്തില്‍ നിന്നാണ് നിയമോപദേശം തേടിയിരുന്നത്. നിയമോപദേശം കൈമാറിയതായി അരജിത് പസായത്ത് സ്ഥിരീകരിച്ചു.

വിവാഹിതയായ സഹോദരി കാമുകനൊപ്പം മുങ്ങി... സഹോദരന്‍ ചെയ്തത്, വെട്ടി, കാമുകന്റെ അച്ഛനെ!!

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ട സോളാര്‍ റിപ്പോര്‍ട്ടില്‍ തുടരന്വേഷണം ആകാമെന്നാണ് സര്‍ക്കാരിനു നിയമോപദേശം ലഭിച്ചതെന്നാണ് സൂചന. ഇതോടെ അന്വേഷണവുമായി സര്‍ക്കാരിന് മുന്നോട്ടുപോകാനാകും. ഇതുസംബന്ധിച്ച അന്വേഷണം പ്രത്യേക നിയമസഭയ്ക്കുശേഷം പ്രഖ്യാപിക്കും.

oommen
cmsvideo
  സോളാറിന്റെ മുഖ്യ സൂത്രധാരന്‍ ഗണേഷ് കുമാര്‍? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ | Oneindia Malayalam

  റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാന്‍ ഈ മാസം ഒന്‍പതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്കും യു.ഡി.എഫ് നേതാക്കള്‍ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും നിയമോപദേശത്തിന് വിടുകയായിരുന്നു. അഴിമതിക്കേസ് കൂടാതെ സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബലത്സംഗക്കേസ് നിലനില്‍ക്കുമോ എന്നതും നിയമോപദേശത്തിനിടയാക്കി.

  English summary
  Solar report: Govt receives legal advice,

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്