കൊച്ചി മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു
തിരുവനന്തപുരം: സഹകരണ അക്കാദമിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കൊച്ചി മെഡിക്കല്‍ കോളേജും വരുന്നതോടെ സംസ്ഥാനത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ എണ്ണം ഏഴാകും.
പരിയാരം മെഡിക്കല്‍ കോളേജ് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നിലവില്‍ കൊച്ചി മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ സേവന- വേതന വ്യവസ്ഥകള്‍ പഠിക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പി ആര്‍ ഡി സെക്രട്ടറി, ധന സെക്രട്ടറി, സഹകരണ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരുള്‍പ്പെട്ട സമിതിയെ നിയോഗിച്ചു.

കഴിഞ്ഞ ഏപ്രില്‍ മൂന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കൊച്ചിന്‍ സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യം തീരുമാനിച്ചത്. മന്ത്രിസഭയുടെ നിര്‍ദ്ദേശം അനുസരിച്ച് കൊച്ചിന്‍ മെഡിക്കല്‍ കോളേജിന്റെ ആസ്തി- ബാധ്യതകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കലക്ടര്‍ ഷെയ്ക്ക് പരീത് നല്‍കിയിരുന്നു. തുടര്‍ന്ന് ഏറ്റെടുക്കലിന്റെ പ്രായോഗിക വശങ്ങള്‍ പഠിക്കാന്‍ മുന്‍ ആരോഗ്യ സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു.
ഈ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനും കൈക്കൊണ്ടത്. കൊച്ചിന്‍ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാകുന്നതോടെ ഇവിടെയുള്ള 100 എംബിബിഎസ് സീറ്റുകള്‍ കൂടി സര്‍ക്കാര്‍ ഫീസിലുള്ള മെറിറ്റ് സീറ്റായി മാറും.












Click it and Unblock the Notifications