• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

17ന് നട തുറക്കും, വനിതാ പോലീസിനെ സന്നിധാനത്ത് വിന്യസിക്കില്ല, പമ്പയിൽ മാത്രം

 • By Anamika Nath
cmsvideo
  വനിതാ പോലീസിനെ സന്നിധാനത്ത് വിന്യസിക്കില്ല | Oneindia Malayalam

  തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതോടെ പെണ്‍കാലുകള്‍ മല ചവിട്ടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിക്കൊണ്ടിരിക്കുകയാണ്.

  ശബരിമല കയറാന്‍ വരുന്ന യുവതികളെ തടയുമെന്നാണ് ഒരു കൂട്ടര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധം ഭയന്ന്  ഭക്തരായ യുവതികളിൽ പലരും ഈ മണ്ഡലകാലത്ത് മല ചവിട്ടിയേക്കില്ല എന്നാണ് കരുതപ്പെടുന്നത്. വനിതാ പോലീസിനെ സന്നിധാനത്ത് നിയോഗിക്കും എന്ന് വാർത്തകൾ വരുന്നുണ്ട്. ഇത് അടിസ്ഥാന രഹതിമാണ് എന്നാണ് പോലീസ് പറയുന്നത്. 

  'കുഞ്ഞുമോള്‍ എന്റെ നെഞ്ചത്ത് കിടന്ന് ഉറങ്ങുകയായിരുന്നു.. ഫോണെടുത്താൽ ഉണരും'.. പൊള്ളിക്കും ഈ ഓർമ്മകൾ

  ശബരിമലയ്ക്ക് ആദരാഞ്ജലികളെന്ന് അർണബ്, കളി കാണാനിരിക്കുന്നതേ ഉള്ളൂവെന്ന് രാഹുൽ ഈശ്വർ

  മല ചവിട്ടേണ്ടാത്തവർ

  മല ചവിട്ടേണ്ടാത്തവർ

  കേരളത്തിലെ വിശ്വാസികളായ നിരവധി സ്ത്രീകള്‍ തങ്ങളിലെ ശാരീരിക പ്രക്രിയയായ ആര്‍ത്തവം അശുദ്ധിയാണെന്നും അതുകൊണ്ട് ആര്‍ത്തവകാലത്ത് അമ്പലങ്ങളില്‍ പോകാന്‍ തങ്ങള്‍ യോഗ്യരല്ലെന്നും കരുതുന്നവരാണ്. അത് തന്നെയാണ് ശബരിമല പ്രതിഷേധത്തിലും പ്രതിഫലിക്കുന്നത്. എന്നാല്‍ മല ചവിട്ടാന്‍ ആഗ്രഹിക്കുന്ന യുവതികളും നമ്മുടെ കൂട്ടത്തിലുണ്ട്.

  മല ചവിട്ടുക ആര്

  മല ചവിട്ടുക ആര്

  നെഞ്ചത്ത് ചവിട്ടി മാത്രമേ യുവതികള്‍ മല കയറൂ എന്ന് പ്രഖ്യാപിച്ചിരിക്കുന്ന രാഹുല്‍ ഈശ്വറിനെ പോലുള്ളവരെ ഭയന്ന് ഈ മണ്ഡലകാലത്ത് ഒരു പക്ഷേ യുവതികള്‍ ശബരിമലയില്‍ എത്തിയില്ലെന്ന് വരാം. എന്നാൽ അവർക്ക് മുൻപേ വനിതാ പോലീസ് മല ചവിട്ടുമെന്ന് വാർത്തയുണ്ടായിരുന്നു.

  17ന് നട തുറക്കും

  17ന് നട തുറക്കും

  ഈ മാസം പതിനേഴിനാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുക. ഈ സമയത്ത് നൂറ് വനിതാ പോലീസുകാരെങ്കിലും സന്നിധാനത്ത് ഉണ്ടാകും എന്നാണ് വാർത്തകൾ വന്നത്. കേരള പോലീസില്‍ നിന്നും ആളെ തികഞ്ഞില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വനിതാ പോലീസിനെ എത്തിക്കും എന്നാണ് സര്‍ക്കാര്‍ നിലപാട്.

  നേരത്തെ ഡ്യൂട്ടിക്കെത്തും

  നേരത്തെ ഡ്യൂട്ടിക്കെത്തും

  തുലാമാസ പൂജയ്ക്ക് മുന്‍പ് 14, 15 തിയ്യതികളിലായി വനിതാ പോലീസുകാര്‍ ശബരിമലയില്‍ ഡ്യൂട്ടിക്ക് എത്തുമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. സ്‌പെഷ്യല്‍ ഡ്യൂട്ടി അടിസ്ഥാനത്തില്‍ ശബരിമലയില്‍ നിയോഗിക്കേണ്ട 40 വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറായിക്കഴിഞ്ഞുവെന്നും ഈ പട്ടിക ജില്ലാ പോലീസ് മേധാവി പോലീസ് ആസ്ഥാനത്തേക്ക് അയച്ചുവെന്നും മനോരമ പറയുന്നു.

  പട്ടിക അയച്ചിട്ടില്ല

  പട്ടിക അയച്ചിട്ടില്ല

  എന്നാൽ ഈ വാർത്ത അടിസ്ഥാനരഹിതമാണ് എന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരിക്കുന്നത്. വനിതാ പോലീസുകാരുടെ പട്ടിക അയച്ചിട്ടില്ലെന്നും അത്തരം വാർത്തകളെക്കുറിച്ച് അന്വേഷിക്കുമെന്നും ബെഹ്റ വ്യക്തമാക്കി. വനിതാ പോലീസിനെ നിർബന്ധിച്ച് ശബരിമലയിലേക്ക് അയക്കില്ലെന്നും ഡിജിപി വ്യക്തമാക്കി. പമ്പയിൽ മാത്രമാകും നിലവിൽ വനിതാ പോലീസിനെ നിയോഗിക്കുക.

  പോലീസിനേയും അനുവദിക്കില്ല

  പോലീസിനേയും അനുവദിക്കില്ല

  അതേസമയം വനിതാ പോലീസിനെ ഉള്‍പ്പെടെ മല ചവിട്ടാന്‍ അനുവദിക്കില്ല എന്നാണ് ഒരു കൂട്ടര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കായി ശുചിമുറികള്‍ ഒരുക്കുന്നതും സ്ത്രീ ജീവനക്കാരെ നിയമിക്കുന്നതും അടക്കമുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തായായി വരുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ട്.

  വനിതാ ജീവനക്കാരും

  വനിതാ ജീവനക്കാരും

  ശബരിമലയില്‍ വനിതാ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് ദേവസ്വം കമ്മീഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്. മണ്ഡലം, മകരവിളക്ക്, മാസപൂജകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ എംപ്ലോയ്‌മെന്റ് ജീവനക്കാരുള്‍പ്പെടെയുള്ള സ്ത്രീകളെ കൂടി നിയോഗിക്കാനാണ് ഉത്തരവ്. ജീവനക്കാര്‍ക്കിടയില്‍ ഉത്തരവിനോട് എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

  കൂടുതൽ sabarimala വാർത്തകൾView All

  English summary
  Government to deploy women police for duty in Sabarimala

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more