അഖിലയെ ആരും നിർബന്ധിച്ച് ഇസ്ലാമാക്കിയതല്ല!എല്ലാം ഹാദിയയുടെ ഇഷ്ടപ്രകാരം! തെളിവില്ലെന്ന് പോലീസും...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: സുപ്രീംകോടതിയിലെത്തിയ ഹാദിയ കേസിൽ നിർബന്ധിത മതപരിവർത്തനം നടന്നുവെന്നതിന് തെളിവില്ല. നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഹാദിയ കേസിൽ നിർബന്ധിത മതപരിവർത്തനം നടന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

നാദാപുരത്തെ തള്ളി ഫാറൂഖ് കോളേജിനെ പ്രശംസിച്ച ലീഗ് നേതാവിന് തെറിവിളി!മുസ്ലീംപെൺകുട്ടികൾ അതിരുവിടുന്നു

ഒരു കിലോ സ്വർണ്ണവും ഇന്നോവ കാറും ഭൂമിയും! എന്നിട്ടും റോഷനും നസിയത്തിനും മതിയായില്ല!സൽഷയെ അവർ...

കോട്ടയം വൈക്കം സ്വദേശിയായ അഖില മതംമാറി ഇസ്ലാം മതം സ്വീകരിച്ചതും,ഹാദിയ എന്ന പേര് സ്വീകരിച്ചതും സ്വന്തം ഇഷ്ടപ്രകാരമാണെന്നാണ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ അഖിലയുടെ മതംമാറ്റത്തിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. അതേസമയം,
ഹാദിയ കേസ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. എന്നാൽ ഇതുസംബന്ധിച്ച നിർദേശം ഇതുവരെയും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല.

ഒരു സ്കൂളിൽ രണ്ട് യൂണിഫോം! പഠിക്കാത്തവർക്ക് ചുവപ്പ്, പഠിച്ചാൽ വൈറ്റ്! മലപ്പുറത്തെ മുസ്ലീം സ്കൂളിൽ...

തെളിവ് ലഭിച്ചില്ല...

തെളിവ് ലഭിച്ചില്ല...

ഹാദിയ കേസിൽ നിർബന്ധിത മതപരിവർത്തനം നടന്നതായി ക്രൈംബ്രാഞ്ചിന് ഇതുവരെയും തെളിവ് ലഭിച്ചില്ലെന്ന് മംഗളം ഓൺലൈനാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മൊഴിയും...

മൊഴിയും...

തന്നെ ആരും നിർബന്ധിച്ച് മതംമാറ്റിയതല്ലെന്നാണ് ഹാദിയയും ക്രൈംബ്രാഞ്ചിന് മുന്നിൽ മൊഴി നൽകിയത്. അതേസമയം, തെളിവ് ലഭിച്ചില്ലെങ്കിലും ഹാദിയയുടെ മതംമാറ്റത്തിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

സുപ്രീംകോടതി...

സുപ്രീംകോടതി...

ഹാദിയ കേസ് നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹാദിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തണമെന്നും, കേരള പോലീസ് ഇതുവരെ കണ്ടെത്തിയതെല്ലാം ഇവരുമായി പങ്കുവെയ്ക്കണമെന്നും സുപ്രീംകോടതി കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു.

നിർദേശം ലഭിച്ചില്ല...

നിർദേശം ലഭിച്ചില്ല...

അതേസമയം, കേസ് കൈമാറുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് ഇതുവരെ നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. നേരത്തെ, ലോക്കൽ പോലീസ് കേസ് അന്വേഷിച്ചപ്പോഴും നിർബന്ധിത മതപരിവർത്തനത്തിന് തെളിവൊന്നും കിട്ടിയിരുന്നില്ല.

ആതിരയുടെ കേസിൽ...

ആതിരയുടെ കേസിൽ...

ചെർപ്പുളശേരി സ്വദേശിയായ ആതിര മതംമാറിയ കേസിൽ നിർബന്ധിത മതപരിവർത്തനം നടന്നുവെന്നതിന് പോലീസിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്.

സേലത്ത് പഠിക്കുമ്പോൾ...

സേലത്ത് പഠിക്കുമ്പോൾ...

വൈക്കം സ്വദേശിയായ അഖില സേലത്ത് ഹോമിയോ മെഡിസിൻ ബിരുദത്തിന് പഠിക്കുന്നതിനിടെയാണ് മതംമാറി ഹാദിയയാകുന്നത്. ഹോസ്റ്റൽ മുറിയിലുണ്ടായിരുന്നവരിൽ നിന്നാണ് ഹാദിയ ഇസ്ലാമിനെക്കുറിച്ച് കൂടുതൽ പഠിച്ചത്. തുടർന്ന് സഹപാഠിയുടെ പെരിന്തൽമണ്ണയിലെ വീട്ടിൽ താമസിക്കുന്നതിനിടെയാണ് കൊല്ലം സ്വദേശി ഷഫിൻ ജഹാനുമായുള്ള വിവാഹം നടക്കുന്നത്.

വിവാഹം റദ്ദാക്കി,വീട്ടുതടങ്കലിൽ,...

വിവാഹം റദ്ദാക്കി,വീട്ടുതടങ്കലിൽ,...

ഹാദിയയുടെ പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ച ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയിരുന്നു. ഹാദിയയെ വീട്ടുകാർക്കൊപ്പം വിടാനാണ് കോടതി ഉത്തരവിട്ടത്. വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതിരുന്ന ഹാദിയയെ പോലീസിന്റെ സഹായത്തോടെയാണ് വീട്ടിലെത്തിച്ചത്. ഹാദിയ വീട്ടുതടങ്കലിലാണെന്ന് കാണിച്ച് സമർപ്പിച്ച ഹർജിയാണ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

English summary
hadiya case;crime branch has no evidence for conversion.
Please Wait while comments are loading...