ഹാദിയ കെഞ്ചുന്നു; അശോകനോടും പൊന്നമ്മയോടും ഒറ്റ ആവശ്യം മാത്രം, പിന്നെ അടങ്ങാത്ത മോഹം...

  • Written By:
Subscribe to Oneindia Malayalam

സേലം: വിവാഹം സുപ്രീംകോടതി അംഗീകരിച്ചതോടെ രാജ്യം ഉറ്റുനോക്കിയ ഹാദിയ പുതിയ ജീവിതത്തിലേക്ക് കടക്കുന്നു. ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം ജീവിക്കാന്‍ തുടങ്ങുന്ന അവര്‍ക്ക് ചില ആഗ്രഹങ്ങളും മോഹങ്ങളുമുണ്ട്. അതാകട്ടെ, തീര്‍ത്തും സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയുമാണ്. ലൗ ജിഹാദും ഭീകരവാദവുമെല്ലാം ആരോപിക്കപ്പെട്ട ഹാദിയയുടെ മതംമാറ്റവും തുടര്‍ന്നുള്ള നിയമനടപടികള്‍ക്കും ചര്‍ച്ചകള്‍ക്കും ഒരു പരിധിവരെ അന്ത്യം കുറിക്കുമ്പോള്‍ ഹാദിയ സംസാരിക്കുന്നത് അച്ഛനോടും അമ്മയോടും. എന്താണ് മാതാപിതാക്കളോട് ഹാദിയ കെഞ്ചി പറയുന്നത്...

 പുതിയ ജീവിതം

പുതിയ ജീവിതം

ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം പുതിയ ജീവിതം തുടങ്ങാന്‍ ഒരുങ്ങുകയാണ് ഹാദിയ. സുപ്രീംകോടതി വിവാഹകാര്യത്തില്‍ അന്തിമ വിധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവര്‍ ഉടന്‍ കേരളത്തില്‍ എത്തും. കൊല്ലത്ത് ഭര്‍ത്താവിനൊപ്പം താമസിക്കാനാണ് ആഗ്രഹം.

ഷെഫിനെ മരുമകനായി കാണണം

ഷെഫിനെ മരുമകനായി കാണണം

ഈ സാഹചര്യത്തില്‍ അച്ഛന്‍ അശോകനോടും അമ്മ പൊന്നമ്മയോടും ഒരു അപേക്ഷ മാത്രമേ ഹാദിയക്കുള്ളൂ. ഷെഫിനെ മരുമകനായി കാണണം. ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണം...

സേലം കോളേജില്‍

സേലം കോളേജില്‍

ഹോമിയോപതിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയാണ് ഹാദിയ. സേലം കോളേജിലാണിപ്പോള്‍ അവര്‍. വിധി വന്ന ഉടനെ ഷെഫിന്‍ ജഹാന്‍ വിളിച്ചിരുന്നുവെന്ന് ഹാദിയ പറയുന്നു.

അതിയായ സന്തോഷം

അതിയായ സന്തോഷം

ഷെഫിന്‍ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ അതിയായ സന്തോഷം തോന്നി. കേസ് ജയിച്ചതില്‍ ഷെഫിനും ഏറെ സന്തോഷമുണ്ട്. ഇനി പുതിയ ജീവിതത്തിലേക്ക് കടക്കുകയാണവര്‍.

പൂര്‍ണ സമ്മതം

പൂര്‍ണ സമ്മതം

പൂര്‍ണ സമ്മതത്തോടെയാണ് ഹാദിയ വിവാഹം ചെയ്തതെന്ന് സുപ്രീംകോടതി വിലയിരുത്തി. കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ഷെഫിന്‍. അദ്ദേഹത്തിനൊപ്പം താമസിക്കണം എന്നതാണ് ഹാദിയയുടെ ഏക ആഗ്രഹം.

മാതാപിതാക്കളെ കൈവിടില്ല

മാതാപിതാക്കളെ കൈവിടില്ല

എന്നാല്‍ മാതാപിതാക്കളെ കൈവിടിയാന്‍ ഹാദിയ ഒരുക്കമല്ല. അച്ഛനോടും അമ്മയോടുമുള്ള സ്‌നേഹവും ബന്ധവും ഒരിക്കലും വെടിയില്ലെന്നും ഹാദിയ പറയുന്നു. തനിക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

വെറുപ്പില്ല

വെറുപ്പില്ല

ഷെഫിനെ മാതാപിതാക്കള്‍ മരുമകനായി അംഗീകരിക്കണം. തന്റെ ഭര്‍ത്താവായി സ്വീകരിക്കണം. മാതാപിതാക്കളോട് യാതൊരു വെറുപ്പും എനിക്കില്ല. പഠനം പൂര്‍ത്തിയാക്കി കേരളത്തില്‍ സ്ഥിരമാക്കണമെന്നാണ് അവരുടെ ആഗ്രഹം.

റിവ്യൂ ഹര്‍ജി

റിവ്യൂ ഹര്‍ജി

എന്നാല്‍ സുപ്രീംകോടതി വിധിക്കെതിരേ റിവ്യൂ ഹര്‍ജി നല്‍കാനാണ് ഹാദിയയുടെ അച്ഛന്‍ അശോകന്റെ തീരുമാനം. ഇതുസംബന്ധിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം സൂചന തന്നിരുന്നു. ഇപ്പോള്‍ വന്നത് പൂര്‍ണ വിധിയല്ല എന്നും അശോകന്‍ പറഞ്ഞിരുന്നു.

വൈക്കം സ്വദേശി

വൈക്കം സ്വദേശി

കോട്ടയം വൈക്കം സ്വദേശിയായ അഖിലയാണ് മുസ്ലിമായി ഹാദിയ എന്ന പേര് സ്വീകരിച്ചത്. കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനെ ഇവര്‍ വിവാഹം ചെയ്തു. പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹൈക്കോടതി വിവാഹം റദ്ദാക്കി. തുടര്‍ന്നാണ് രാജ്യം ശ്രദ്ധിക്കപ്പെട്ട കേസായി മാറിയത്.

നിയമ നടപടികള്‍

നിയമ നടപടികള്‍

വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഹാദിയയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി രക്ഷിതാക്കള്‍ക്കൊപ്പം വൈക്കത്തെ വീട്ടിലേക്ക് വിടുകയായിരുന്നു. തുടര്‍ന്ന് മാസങ്ങളോളം പുറത്തിറങ്ങാന്‍ സാധിച്ചില്ല. സുപ്രീംകോടതിയില്‍ ഷെഫിന്‍ നടത്തിയ നിയമ നടപടികളാണ് ഹാദിയയെ പുറത്തെത്തിച്ചത്.

മുസ്ലിമായി ജീവിക്കണം

മുസ്ലിമായി ജീവിക്കണം

സുപ്രീംകോടതിയില്‍ അവര്‍ തന്റെ ആഗ്രഹങ്ങള്‍ തുറന്നുപറഞ്ഞു. തനിക്ക് മുസ്ലിമായി ജീവിക്കണമെന്നും തന്നെ സ്വതന്ത്രയാക്കണമെന്നുമായിരുന്നു ഹാദിയയുടെ ആവശ്യം. അവരുടെ ആവശ്യം ഭാഗികമായി അംഗീകരിച്ച കോടതി പഠനം പൂര്‍ത്തിയാക്കാന്‍ സേലത്തേക്ക് അയച്ചു.

അന്തിമ തീരുമാനം

അന്തിമ തീരുമാനം

സേലം ശിവദാപുരത്തെ സ്വകാര്യ ഹോമിയോപതി മെഡിക്കല്‍ കോളേജില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയാണ് ഹാദിയ. വിവാഹവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കഴിഞ്ഞദിവസം അന്തിമ തീരുമാനം എടുക്കുകയും ചെയ്തു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കുകയായിരുന്നു.

പ്രമുഖ നടി ഇസ്ലാം സ്വീകരിച്ചു; മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞു!! പുതിയ പേര് ഫാഇസ ഇബ്രാഹീം

വീട്ടമ്മയോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത; അടിച്ച് നിലത്തിട്ട് ചവിട്ടി, പച്ചത്തെറിയും!! നഗരത്തില്‍ നടന്നത്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Hadiya responds to Supreme Court Verdict and her Future

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്