കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള സമൂഹത്തെ മതപരമായി ചേരിതിരിക്കാന്‍ ആര്‍എസ്എസ് ശ്രമം; ഹലാല്‍ വിവാദത്തില്‍ കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: കേരള സമൂഹത്തെ മതപരമായി ചേരിതിരിക്കാന്‍ ആര്‍ എസ് എസ് ശ്രമമെന്ന് സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിവാദങ്ങളുണ്ടാക്കി കേരളത്തിന്റെ മതമൈത്രി തകര്‍ക്കാനാണ് നീക്കം. ഇത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി ജെ പി മറ്റ് സംസ്ഥാനങ്ങളില്‍ മതപരമായി ചേരിതിരിക്കാനുള്ള പ്രചാരണങ്ങള്‍ നടത്താറുണ്ട്. കേരളത്തിലേത് അത്രത്തോളം വന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കേരളത്തിലും അത്തരം പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചെന്നതാണ് ഇത് കാണിക്കുന്നതെന്ന് കോടിയേരി വ്യക്തമാക്കി.

പൊതുസമൂഹം അതിനെതിരാണെന്ന് വന്നപ്പോള്‍ നേതൃത്വം അതിനെ തള്ളിക്കളഞ്ഞു. അത്തരം നിലപാടുകള്‍ക്ക് പ്രാത്സാഹനം കൊടുക്കുന്ന നില ആരുടെ ഭാഗത്ത് നിന്നുമുണ്ടാന്‍ പാടില്ല. കേരള സമൂഹത്തിലെ മതമൈത്രി തകര്‍ക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരും. മതമൈത്രി തകര്‍ക്കാനുള്ള നീക്കം കേരളീയ സമൂഹം അംഗീകരിക്കുമെന്ന് ഞാന്‍ കരുതുന്നില്ലെന്ന് കോടിയേരി വ്യക്തമാക്കി.

kerala

ഹലാല്‍ വിഷയത്തില്‍ ബി ജെ പിക്ക് തന്നെ ഒരു വ്യക്തമായ നിലപാടില്ല. പല തരത്തിലുള്ള പ്രചാരണത്തില്‍ ഒന്ന് മാത്രമാണ് ഇത്. അത് കേരളത്തില്‍ വിലപോവില്ലെന്നും കോടിയേരി വ്യക്തമാക്കി. അതേസമയം, എല്‍ ജെ ഡിയുടെ മന്ത്രി ആവശ്യം കോടിയേരി തള്ളി. ഓരോ പാര്‍ട്ടികള്‍ക്കും അവകാശവാദങ്ങള്‍ ഉണ്ടാകും. ഇപ്പോള്‍ അത് പരിഗണിക്കാനാവില്ല. ജനതാ പാര്‍ട്ടികള്‍ ഒന്നിക്കണം എന്നാണ് സിപിഎം അഭിപ്രായം. പാര്‍ട്ടികളിലെ പ്രശ്‌നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കട്ടെയെന്നും കോടിയേരി വ്യക്തമാക്കി.

പാലക്കാട് കൊലപാതകം: പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി വിവരം; അറസ്റ്റ് വൈകാതെയുണ്ടാകുംപാലക്കാട് കൊലപാതകം: പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി വിവരം; അറസ്റ്റ് വൈകാതെയുണ്ടാകും

അതേസമയം, കേരളത്തില്‍ ഹലാല്‍ സമ്പ്രദായവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉയര്‍ന്നത്. കേരളത്തിലെ ഹലാല്‍ ഭക്ഷണം ലഭ്യമാകുന്ന ഹോട്ടലുകളില്‍ തുപ്പിയ ഭക്ഷണമാണ് നല്‍കുന്നതെന്ന ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സുരേന്ദ്രന്റെ നിലപാടില്‍ നിന്നും വ്യത്യസ്തയമായ നിലപാട് സ്വീകരിച്ച സന്ദീപ് വാര്യരെ പാര്‍ട്ടി തള്ളിയിരുന്നു. പൊതുസ്ഥലങ്ങളിലെ ഭക്ഷണശാലകളിലെ ഹലാല്‍ സമ്പ്രദായവും ബോര്‍ഡും സംസ്ഥാന സര്‍ക്കാര്‍ നിരോധിക്കണമെന്ന നിലപാടാണ് ബി ജെ പിക്കുള്ളത്.

മുത്തലാഖ് പോലൊരു ദുരാചാരമാണ് ഹലാല്‍ എന്നും ബി ജെ പി നേതൃത്വം പറയുന്നു. ഹലാല്‍ ഒരു മതപരമായ ആചാരമാണെന്ന് ബി ജെ പി വിശ്വസിക്കുന്നില്ല. ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ പോലും ഇതിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ല. ഇതിന് മതത്തിന്റെ മുഖാവരണം നല്‍കി കൊണ്ട് കേരളത്തിന്റെ പൊതുസമൂഹത്തില്‍ വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ തീവ്രവാദ സംഘടനകള്‍ ശ്രമിക്കുകയാണ്. അതിന് വേണ്ടി മതത്തെ കൂട്ടുപിടിക്കുകയാണെന്നാണ് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ പറയുന്നത്.

ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മതതീവ്രവാദികള്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഹലാല്‍ എന്നാണ് സുരേന്ദ്രന്‍ പറയുന്നത്. . കേരളത്തില്‍ ഹലാല്‍ പ്രതിഭാസം വളരെ പെട്ടെന്നാണ് വ്യാപകമായത്. ഇത് നിഷ്‌ക്കളങ്കമല്ല. ഇതിന് പിന്നില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും മതപരമായ കലഹമുണ്ടാക്കാനുമുള്ള ആസൂത്രിതമായ നീക്കമുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.

ആ തീവ്രവാദ സംഘടനകള്‍ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്ന അപകടകരമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളത്. ഇത് ആരോഗ്യപരമായ പ്രശ്‌നവും ഹലാലില്‍ വിശ്വസിക്കാത്ത ജനങ്ങളുടെ വിശ്വാസത്തിലേക്കുള്ള കടന്നുകയറ്റവുമാണ്. കേരളത്തില്‍ ഹലാല്‍ ബോര്‍ഡുകള്‍ ഉയര്‍ന്നത് പൊടുന്നനെയാണെന്നും ബി ജെ പി ചൂണ്ടിക്കാട്ടുന്നു. ഇത് മതത്തിന്റെ പേരിലാണ് ചെയ്യുന്നതെങ്കില്‍ ബന്ധപ്പെട്ട പണ്ഡിതന്‍മാര്‍ അത് തിരുത്തുവാന്‍ തയ്യാറാകണമെന്നും ബി ജെ പി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഹലാല്‍ വിഷയത്തില്‍ ബി ജെ പിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സി പി എം അടക്കമുള്ള പാര്‍ട്ടികളില്‍ നിന്നുയരുന്നത്.

Recommended Video

cmsvideo
കേരളത്തിലെ മുസ്ലിം ഹോട്ടലുകളിൽ തുപ്പിയ ഭക്ഷണം മാത്രം..എനെറെ ദേഹത്തും തുപ്പി

English summary
Halal Issue: Kodiyeri Balakrishnan says RSS is trying to destroy religious friendship in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X