മലപ്പുറം ജില്ലയിലെ 'ഹംസ' നാമധാരികളുടെ കൂട്ടായ്മ വരുന്നു, ഹംസമാരുടെ സംഗമം ഈ മാസം

  • Posted By: Desk
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറത്തെ 'ഹംസ'മാരെല്ലാം ഒന്നിക്കുന്നു. മലപ്പുറത്ത് എത്ര ഹംസമാരുണ്ട് എന്ന ചോദ്യത്തിനുത്തരം ഈ മാസം അവസാനത്തോടെയറിയാം. ജില്ലയില്‍ ഹംസ നാമധാരികളുടെ സംഗമമാണ് ഈ മാസം അവസാനത്തോടെ നടക്കുന്നത്. ആദ്യമായാണ് ഒരേ നാമധാരികളുടെ ഒരുകൂട്ടായ്മ നടക്കുന്നത്. മലപ്പുറം ടൗണിലെ ആദ്യകാല വ്യാപാരിയും വ്യാപാരികളുടെ സംഘടനാ നേതാവുമായിരുന്ന ലൗലി ഹംസ ഹാജിയാണ് തന്റെ പേരുകാരുടെ സംഗമം ഒരുക്കാന്‍ നേതൃത്വം നല്‍കുന്നത്.

പൂ ചൂടിയ സമരം! പൂത്തുലഞ്ഞ സമരം!! തീപ്പന്തമായി കത്തിയ പെൺസമരങ്ങൾ... വനജ വാസുദേവ് എഴുതുന്നു!!

മലപ്പുറം നഗരസഭാപരിധിയിലുള്ളഹംസമാരുടെ കൂട്ടായ്മയാണ് ആദ്യം ആലോചിച്ചത്. തുടര്‍ന്ന് ഇതുസംബന്ധിച്ചു പത്രത്തില്‍ നല്‍കിയ പരസ്യം വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിച്ചതോടെ ഇത് വന്‍ചര്‍ച്ചയാകുകയും ഹംസമാരെല്ലാം മുന്നിട്ടുവരികയുമായിരുന്നു. സംഭവം വൈറലായതോടെ നാട്ടിലുള്ള ഹംസമാരൊക്കെ ലൗലി ഹംസഹാജിക്ക് വിളിയോടുവിളി. ഗള്‍ഫില്‍നിന്നുവരെ 9387830146 നമ്പറിലേക്ക് വിളിയെത്തി. സംഗമം നഗരസഭയില്‍മാത്രം ഒതുക്കരുതെന്നും ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കണമെന്നുമുള്ള ആവശ്യത്തോട് ഹംസ ഹാജി മുഖംതിരിച്ചില്ല.

hamsalovly

മലപ്പുറം ജില്ലയിലെ ഹംസ നാമധാരികളുടെ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന ലൗലി ഹംസഹാജി

20 വര്‍ഷംമുമ്പ് കൂട്ടായ്മയൊരുക്കാന്‍ നിശ്ചയിച്ചതാണ്. എന്നാല്‍ ചടങ്ങില്‍ ആദരിക്കാനിരുന്ന മുതിര്‍ന്ന അംഗത്തിന്റെ നിര്യാണത്തോടെ മാറ്റിവയ്ക്കുകയായിരുന്നു. പ്രഗത്ഭരും അല്ലാത്തവരുമൊക്കെ കൂട്ടായ്മയിലേക്ക് വിളിക്കുന്നുണ്ട്. ഏതായാലും മുന്‍ എംപിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ ടി കെ ഹംസയെ ക്ഷണിക്കും. അദ്ദേഹത്തെയും വേദിയിലുമിരുത്തും. കഴിഞ്ഞദിവസം പി കെ കുഞ്ഞാലിക്കുട്ടി എംപിയെയും കെ പി എ മജീദിനെയും കല്യാണച്ചടങ്ങിനിടെ കണ്ടു. ഞങ്ങടെ പേരും ഹംസയെന്നായിരുന്നെങ്കില്‍ കൂട്ടായ്മയില്‍ പങ്കെടുക്കാമായിരുന്നുവെന്ന് അവരുടെ പരിഭവം'

ദിവ്യാ ഉണ്ണിയുടെ രണ്ടാം വിവാഹം; അരിഷം കൊള്ളുന്നവര്‍ക്ക് അധ്യാപികയുടെ മറുപടി, കിടിലന്‍ ചോദ്യങ്ങളും

ഇക്കാര്യങ്ങള്‍ പറയുന്നതിനിടെയാണ് യോഗ്യന്‍ ഹംസ എന്നൊരാള്‍ ഹംസ ഹാജിയെ തേടി കടയിലെത്തിയത്. രണ്ടുപേരും കൈകൊടുത്ത് കൂട്ടുകാരായി. വാട്‌സ്ആപ് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്. അടുത്ത പരിചയക്കാരായ അഞ്ചുകണ്ടന്‍ ഹംസയെയും അമ്പാളി ഹംസയെയും സഹ അഡ്മിന്‍മാരുമാക്കി.ഹംസ എന്ന പേര് മുമ്പ് ധാരാളമായി ഉണ്ടായിരുന്നുവെന്നും ഇപ്പോഴാരും കുട്ടികള്‍ക്ക് ഈ പേര് ഇടാറില്ലെന്നുമാണ് ഗ്രൂപ്പംഗങ്ങളുടെ പരാതി. എന്നാല്‍ മലപ്പുറത്തെ ഹംസമാര്‍ ഒന്നിക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ മറ്റു നാമധാരികളുടെ കൂട്ടായ്മകളും ഇത്തരം സംഗമങ്ങളൊരുക്കാന്‍ ഒരുങ്ങുന്നുണ്ട്.


English summary
Hamza named people will meet at Malapuram soon.The whole people who named as Hamsa will meeton this occasion.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്