Get Updates
Get notified of breaking news, exclusive insights, and must-see stories!

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയെ ആരും വിലക്കിയതായി അറിയില്ല, ഇപ്പോള്‍ വിശ്വാസി: ഹരീഷ് പേരടി

തിരുവനന്തപുരം: ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയ്ക്കെതിരെ സിപിഎം രംഗത്ത് വന്നുവെന്ന പ്രചരണത്തില്‍ സത്യമില്ലെന്ന് നടന്‍ ഹരീഷ് പേരടി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയ്ക്ക് സിപിഎം ഒരിക്കലും നിരോധനം ഏർപ്പെടുത്തിയിട്ടില്ല. ഇല്ലാത്ത കാര്യം നമ്മള്‍ പറയേണ്ട ആവശ്യമില്ല. തിരുവനന്തപുരത്ത് 75 ദിവസത്തിലേറെ ഓടിയ ഒരു സിനിമയാണ് അത്. ആ സിനിമ റിലീസായ സമയത്തായിരുന്നു സർക്കാർ തിയേറ്ററായ കൈരളിയില്‍ ചില പുനരുദ്ധരണ പ്രവർത്തനങ്ങള്‍ നടക്കുന്നത്. അതുകൊണ്ട് സിനിമ മാറിയത് പോലെ ചിലകാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മനോരമ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില സിനിമകള്‍ ഇറങ്ങി കുറച്ച് കഴിഞ്ഞിട്ടാണ് ജനം ഏറ്റെടുക്കുക.

ചില സിനിമകള്‍ ഇറങ്ങി കുറച്ച് കഴിഞ്ഞിട്ടാണ് ജനം ഏറ്റെടുക്കുക. അങ്ങനെ വന്നൊരു സിനിമയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. ആ സിനിമയ്ക്ക് എതിരായ ഒരു പ്രസ്താവന പോലും ഒരു നേതക്കന്‍മാരും നടത്തിയതായി ഞാന്‍ കണ്ടിട്ടില്ല. പിണറായി വിജയന്റെ ജീവിതവുമായിട്ട് ആ സിനിമയ്ക്കോ കൈതേരി സഹദേവന്‍ എന്ന കഥാപാത്രത്തിനോ യാതൊരു ബന്ധവുമില്ലെന്നും ഹരീഷ് പേരടി ചൂണ്ടിക്കാണിക്കുന്നു.

അന്ന് അദ്ദേഹം പാർട്ടി സെക്രട്ടറി ആയി ഇരിക്കുന്ന സമയാണ്.

അന്ന് അദ്ദേഹം പാർട്ടി സെക്രട്ടറി ആയി ഇരിക്കുന്ന സമയാണ്. സിനിമയില്‍ കൈതേരി സഹദേവനും പാർട്ടി സെക്രട്ടറിയാണ് എന്നൊരു സാമ്യം തോന്നാം. സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി ആ ഒരു രീതിയിലല്ല ഞാന്‍ പഠനം നടത്തിയത്. കൈതേരി സഹദേഹവന്‍ സംസാരിക്കുന്നത് അദ്ദേഹത്തിന്റെ ശൈലിയുമൊക്കെ വടക്കന്‍ കേരളത്തിന്റെ ഒരു രാഷ്ട്രീയ രീതിയാണ്. അല്ലാതെ ഏതെങ്കിലും ഒരു വ്യക്തിയുടെ രീതിയല്ല.

പാർവതിയും ശോഭനയും മുതല്‍ നദിയ മൊയ്തുവരെ: താരംസംഗമ വേദിയായി റഹ്മാന്റെ മകളുടെ വിവാഹം

പല നേതാക്കളിലും ആ രീതിയുണ്ട്. പിണറായി മാത്രമല്ല അങ്ങനെ സംസാരിക്കുന്നത്

പല നേതാക്കളിലും ആ രീതിയുണ്ട്. പിണറായി മാത്രമല്ല അങ്ങനെ സംസാരിക്കുന്നത്. പഴയ പല ആള്‍ക്കാരും ഈ ശൈലി എംവിആറിന്റേതാണോയെന്ന് ചോദിച്ചിട്ടുണ്ട്. ഒരിക്കലും പിണറായിയെ സിനിമയില്‍ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. അനുകരിക്കാന്‍ ശ്രമിച്ചാല്‍ ഇങ്ങനെയല്ല, വേറൊരു തരത്തിലുള്ള വൃത്തിക്കേടായി അതുമാറുമായിരുന്നുവെന്നും ഹരീഷ് പേരടി പറയുന്നു.

എന്നെങ്കിലും പിണറായി വിജയന്റെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ ആ റോള്‍

എന്നെങ്കിലും പിണറായി വിജയന്റെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ ആ റോള്‍ ചെയ്യാന്‍ തീർച്ചയായും ആഗ്രഹമുണ്ടെന്നും അവതാരകന്റെ ചോദ്യത്തിന് ഉത്തരമായി താരം വ്യക്തമാക്കുന്നു. നല്ലൊരു കഥപാത്രം എന്നതിനപ്പുറം അങ്ങനെ ഒരു മനുഷ്യന്റെ ജീവിതം സിനിമയാക്കുമ്പോള്‍ എന്നെ വിളിക്കുകയാണെങ്കില്‍ ഞാന്‍ പോവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കലാകാരന് എന്നും ഒരു രാഷ്ട്രീയമുണ്ട്. അത് എപ്പോഴും

കലാകാരന് എന്നും ഒരു രാഷ്ട്രീയമുണ്ട്. അത് എപ്പോഴും പ്രതിപക്ഷത്തി്നറെ രാഷ്ടീയമാണ്. ഇന്ന് ആരാണോ ഭരണത്തില്‍ പ്രതിപക്ഷത്തുള്ളത് അവരുടെ രാഷ്ട്രീയമാണ് കലാകാരന് എന്നല്ല ഞാന്‍ പറയുന്നതിന്റെ അർത്ഥം. പ്രതിപക്ഷ രാഷ്ട്രീയവുമായിട്ടെ കലാകാരന് നില്‍ക്കാന്‍ സാധിക്കുകയുള്ളു. കലാകാരന് അങ്ങനെ മാത്രമേ മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളുവമെന്നും ഹരീഷ് പേരടി പറയുന്നു.

സമൂഹത്തിന്റെ മുന്നില്‍ നടക്കേണ്ട ആളാണ് കലാകാരന്‍.

സമൂഹത്തിന്റെ മുന്നില്‍ നടക്കേണ്ട ആളാണ് കലാകാരന്‍. അവന്‍ കാര്യങ്ങള്‍ തുറന്ന് പറയണം. തുറന്ന് പറയുന്നതിന്റെ പേരില്‍ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ കയ്യില്‍ നിന്നും നഷ്ടപ്പെടുന്നതിനെ കുറിച്ച് ഞാന്‍ ഇതുവരെ ആലോചിച്ചിട്ടില്ല. എന്തൊക്കെ എന്നിലേക്ക് വന്ന് ചേരുന്നു എന്നത് മാത്രമേ ഞാന്‍ നോക്കാറുള്ളു. നഷ്ടപ്പെടുന്നു എന്നുള്ളത് നമ്മുടെ വിഷയമേയല്ല. പിന്നെന്തിനാണ് ആ ഭാഗത്തേക്ക് നോക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

22 വർഷം വരെ ഈശ്വര വിശ്വാസി അല്ലായിരുന്നു

22 വർഷം വരെ ഈശ്വര വിശ്വാസി അല്ലായിരുന്നു. ഒരു 20 വയസ് മുതല്‍ 42 വയസുവരെ. എന്നാല്‍ ഒരു പത്ത് വർഷമായി ഈശ്വരനേയും കൂടെ കൂട്ടിയിട്ടുണ്ട്. ഒരു കലാകാരന്‍ എന്ന നിലയില്‍ ഭാവനയുടെയൊക്കെ വല്ലാത്ത ശൂന്യത അനുഭവപ്പെട്ടു. ഇല്ലാ.. ഇല്ലാ.. എന്ന് പറഞ്ഞ് ഒന്നും ഇല്ലാത്ത ഒരു അവസ്ഥ പോലെയായി. മറിച്ച് ഉണ്ട്.. ഉണ്ട് എന്ന് പറയുമ്പോള്‍ ഒരു പ്രതീക്ഷയുടെ അവസ്ഥ വന്നു. 22 വർഷം മുന്‍പത്തെ ഈശ്വര വിശ്വാസം അല്ല ഇപ്പോള്‍, അത് കുറച്ച് കൂടെ വ്യക്തയും പൂർണ്ണതയും ഉണ്ടെന്നും ഹരീഷ് പരേടി പറയുന്നു.

പളനിയില്‍ നിന്നുള്ള ചിത്രങ്ങളുമായി നിമിഷ സജയന്‍: ഏറ്റെടുത്ത് ആരാധകർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+