താലിബാൻ വിസ്മയമായി തോന്നുന്നവർ സ്റ്റെപ് ബാക്ക്, നിലപാട് അറിയിച്ച് ഹരീഷും സിതാരയും ജൂഡും
കോഴിക്കോട്: അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ സംഘടനയായ താലിബാന്‍ അധികാരം പിടിച്ചെടുത്തിരിക്കുകയാണ്. സഹായം തേടിയുളള അഫ്ഗാന്‍ ജനതയുടെ അഭ്യര്‍ത്ഥനകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നു. ആയിരങ്ങളാണ് രാജ്യം വിട്ട് പലായനം ചെയ്യുന്നത്.
ഇരുണ്ട കാലത്തേക്കുളള തിരിച്ച് പോകലിന്റെ വക്കത്ത് നില്‍ക്കുന്ന അഫ്ഗാന്‍ ജനതയ്ക്ക് കേരളത്തില്‍ നിന്നും പിന്തുണയും ഐക്യദാര്‍ഢ്യവും ഉയരുന്നു. എന്നാല്‍ താലിബാനെ ന്യായീകരിച്ചും ഒരു കൂട്ടര്‍ രംഗത്തുണ്ട്. അത്തരക്കാര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍.

ഫേസ്ബുക്കിലാണ് ഹരീഷ് ശിവരാമകൃഷ്ണന്റെ പ്രതികരണം. താലിബാന്‍ ഒരു വിസ്മയം ആയി തോന്നുന്ന ആരെങ്കിലും തന്റെ സുഹൃദ് വലയത്തില്‍ ഉണ്ടെങ്കില്‍ തന്നെ അണ്‍ഫ്രണ്ട് ചെയ്‌തോ അണ്‍ഫോളോ ചെയ്‌തോ പോകണം എന്നാണ് ഹരീഷ് ശിവരാവകൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ വിഷയത്തില്‍ ബാലന്‍സിംഗ് കമന്റ് ഇട്ടാല്‍ ബ്ലോക്ക് ചെയ്യുമെന്നും ഹരീഷ് മുന്നറിയിപ്പ് നല്‍കുന്നു.

ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ് ഇങ്ങനെ: '' ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാൻ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാൻ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങൾക്ക് പുല്ലു വില കൽപ്പിക്കുന്ന താലിബാൻ ഒരു വിസ്മയമായി തോന്നുന്നവർ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ unfollow / unfriend ചെയ്ത് പോകണം. അതു സംഭവിച്ചപ്പോൾ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോൾ പോസ്റ്റ് ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു ഈ വിഷയത്തിൽ balancing ചെയ്ത് comment ഇട്ടാൽ delete ചെയ്യും, ബ്ലോക്ക് ചെയ്യും''.

പ്രശസ്ത ഗായികയായ സിതാര കൃഷ്ണകുമാര്‍ ഹരീഷിന്‌റ അഭിപ്രായം പങ്കുവെച്ച് രംഗത്ത് വന്നിട്ടുണ്ട്. സത്യം എന്ന് ഹരീഷിന്റെ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് സിതാര കുറിച്ചിരിക്കുന്നു. ഹരീഷിന്റെ പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും നിരവധി കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. ''ഇതിപ്പോ പുതിയ ട്രെൻഡാണ് താലിബാൻ നരഭോജികളെ ഇസ്ലാമിന്റെ മുസ്ലിമിന്റെ തലയിൽ കെട്ടിവെക്കണം നടക്കട്ടെ ബിൻലാദനെ ഐസിസിനെ കെട്ടിവെക്കാൻ ശ്രമിച്ചിട്ടെന്തായി ഇതൊക്കെ അമേരിക്കയുടെ പാവകളാണെന്നു മനസ്സിലായില്ലേ'' എന്ന് തുടങ്ങുന്ന വിമർശന കമന്റിന് ഹരീഷ് മറുപടിയും നൽകിയിട്ടുണ്ട്.

ഹരീഷിന്റെ മറുപടി ഇങ്ങനെ: '' ''അയിന് ഞാൻ നിങ്ങളെ ഫോളോ ചെയ്യുന്നില്ലല്ലോ.. പിന്നെങ്ങനെ unfollow ചെയ്യും? നിങ്ങൾ തലിബാനെ എതിർക്കുന്ന ആൾ ആണെങ്കിൽ നമ്മൾ രണ്ടും ഒരേ കാര്യം അല്ലെ പറയുന്നത്? ശെരിക്കും നിങ്ങൾ ഞാൻ എഴുതിയത് വായിച്ചിട്ടാണോ പോസ്റ്റ് ഇട്ടത്? ഞാൻ തലിബാനെ മുസ്‌മിന്റെ തലയിൽ കെട്ടി വെച്ചിട്ടില്ല - അങ്ങനെ ഇനി നിങ്ങക്ക് തോന്നിയ ഞാൻ എന്തു ചെയ്യാനാണ്? പിന്നെ എന്റെ അടുത്ത സുഹൃത്തുക്കളായ ഒരുപാട് മുസ്ലീം വിശ്വാസികൾ താലിബാൻ ഊളകൾ ആണ് എന്ന് ഉറപ്പിച്ചു പറയുന്നവർ ആണ്... നിങ്ങൾ താലിബാനു എതിര് തന്നെ അല്ലെ?''

സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫും അഫ്ഗാൻ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടുണ്ട്. '' മുഖം മൂടി അണിഞ്ഞ വർഗീയ വാദികളെ നേരത്തെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തിയാൽ ഒരു പരിധി വരെ കാബൂൾ ആവർത്തിക്കാതിരിക്കാം. അത് സിനിമയിൽ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിലായാലും'' എന്നാണ് ജൂഡിന്റെ പ്രതികരണം. ജൂഡിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുളള പ്രതികരണങ്ങളുണ്ട്.

മുഖം മൂടി അണിഞ്ഞ വര്‍ഗീയവാദി എന്നത് കൊണ്ട് ഉദ്ദേശിച്ചത് സംവിധായകന്‍ നാദിര്‍ഷയെ ആണോ എന്നാണ് ഒരു കമന്റ്. ഈശോ സിനിമയുടെ പേരുമായി ബന്ധപ്പെട്ടുളള വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കമന്റിന് ജൂഡ് ആന്തണി മറുപടിയും നല്‍കിയിട്ടുണ്ട്. ''നാദിര്‍ഷ ഇക്കയെ നിങ്ങള്‍ക്ക് അറിയാത്തത് കൊണ്ടാണ്. അദ്ദേഹം ശുദ്ധനായ നല്ലൊരു സഹൃദയനാണ്. ഈശോ എന്ന് പേരിട്ടാല്‍ എന്താണ് കുഴപ്പം'' എന്നാണ് ജൂഡ് ആന്തണിയുടെ പ്രതികരണം.
സാരിയില്‍ ക്യൂട്ട് ലുക്കുമായി അനുപമ പരമേശ്വരന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications