Get Updates
Get notified of breaking news, exclusive insights, and must-see stories!

അപമാനിക്കുന്നവരോട് സന്ധിയില്ല..വനിതാ കമ്മീഷനെ സമീപിച്ചത് ഭരണ ഘടനാപരമായ അവകാശം;തുറന്നടിച്ച്'ഹരിത'

തിരുവനന്തപുരം; 'ഹരിത' വിഭാഗം പിരിച്ചുവിട്ട നടപടിക്ക് പിന്നാലെ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ സംസ്ഥാന അധ്യക്ഷ മുഫീദ തെസ്നി.വനിതാ കമ്മീഷനെ സമീപിച്ചത് ഭരണഘടനാപരമായ അവകാശമാണെന്നും തെറ്റിനെതിരെ വിരൽ ചൂണ്ടിയില്ലേങ്കിൽ കുറ്റബോധമുണ്ടാകുമെന്നും മാധ്യമത്തിലെഴുതിയ ലേഖനത്തിൽ മുഫീദ തുറന്നടിച്ചു. ആത്മാഭിമാനം മുറുകെപ്പിടിച്ചുവേണം ഓരോ നിമിഷവും ജീവിക്കാന്‍. അപമാനിക്കുന്നവരോട് സന്ധിയില്ലെന്നും തെസ്നി ലേഖനത്തിൽ പറയുന്നു.

മു​സ് ലിം ​ലീ​ഗ് സം​സ്ഥാ​ന നേ​തൃ​ത്വം ഹ​രി​ത സം​സ്ഥാ​ന ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​തായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും നേ​തൃ​ത്വം സ്വീ​ക​രി​ച്ച ന​ട​പ​ടി​യി​ലെ ശ​രി​-തെ​റ്റു​ക​ളെ​ക്കു​റി​ച്ച് കേ​ര​ളീ​യ സ​മൂ​ഹം ച​ർ​ച്ച തു​ട​ങ്ങി​യി​ട്ടു​ണ്ടെന്നും ലേഖനത്തിൽ മുഫീദ തെസ്നി പറയുന്നു.ലീ​ഗ് പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നെ​തി​രെ​യോ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യോ അ​ല്ല ഞ​ങ്ങ​ളു​ടെ പോ​രാ​ട്ടം. സം​ഘ​ട​നാ​പ​ര​മാ​യി അ​വ​കാ​ശ​ങ്ങ​ൾ ല​ഭി​ക്കാ​ഞ്ഞ​തു​കൊ​ണ്ടു​മ​ല്ല. ആ​ത്മാ​ഭി​മാ​ന​ത്തി​നു പോ​റ​ൽ ഏ​റ്റ​പ്പോ​ൾ പ്ര​തി​ക​രി​ച്ച​താ​ണ്.അതിന് നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അവർ ആവർത്തിച്ചു.

 harithaa-1629379131-1

ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ൽ ഇ​രു​ന്നുകൊ​ണ്ട് വ​രു​ന്ന ത​ല​മു​റ​ക്ക് മു​ന്നി​ൽ ഇ​ത്തരമൊരു സ​ന്ദേ​ശ​ം ഞ​ങ്ങ​ൾ​ക്ക് പ​ങ്കു വെ​ക്കേ​ണ്ട​തു​ണ്ട്. തെ​റ്റി​നെ​തി​രെ വി​ര​ൽ ചൂ​​േണ്ട​ണ്ട കാ​ല​ത്ത്​ അ​തു ചെ​യ്​തി​ല്ലയെ​ങ്കി​ൽ എ​ന്നും കു​റ്റ​ബോ​ധം പേ​റേ​ണ്ടി വ​രും. ആ​ത്മാ​ഭി​മാ​ന​ം മുറുകെപ്പിടിച്ചുവേണം ഓരോ നിമിഷവും ജീവിക്കാൻ. സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍ശ​ങ്ങ​ളും വ്യ​ക്തി അ​ധി​ക്ഷേ​പ​ങ്ങ​ളും പാ​ര്‍ട്ടി നേ​തൃ​ത്വം ഗൗ​ര​വ​മാ​യി കാ​ണു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ല,ലേഖനത്തിൽ പരാമർശിക്കുന്നു.

1ാം നൂ​റ്റാ​ണ്ടി​ലും കേ​ര​ള​ത്തി​ൻെറ രാ​ഷ്​ട്രീ​യ വ്യ​വ​സ്ഥ​യി​ല്‍ പു​രു​ഷ​ന്മാ​ര്‍ മു​ത​ലാ​ളി​ക​ളും സ്ത്രീ​ക​ള്‍ തൊ​ഴി​ലാ​ളി​ക​ളു​മാ​യി തു​ട​രു​ന്നു. എ​ത്ര ക​ഴി​വു​ള്ള സ്ത്രീ​യാ​ണെ​ങ്കി​ലും മി​ക​ച്ച മാ​നേ​ജ​ർ എ​ന്ന ലേ​ബ​ലി​ലേ​ക്ക് മാ​ത്രം രാ​ഷ്​ട്രീ​യ​ത്തി​ലെ സ്ത്രീ​ക​ൾ ഒ​തു​ങ്ങി​പ്പോ​കു​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. സമൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ല്‍ കൃ​ത്രി​മ​മാ​യി സൃഷ്​ടി​ച്ചെ​ടു​ക്കു​ന്ന രാ​ഷ്​ട്രീ​യ ശ​രി​ക​ള്‍ക്ക​പ്പു​റം, സ്ത്രീവി​രു​ദ്ധ​ത ഉ​ള്ളി​ല്‍പ്പേ​റുന്ന രാ​ഷ്​ട്രീ​മാ​ണ് കേ​ര​ള​ത്തി​ലെ എ​ല്ലാ മു​ഖ്യ​ധാ​ര സംഘടനകൾക്കും പാർട്ടികള്‍ക്കു​മു​ള്ള​തെന്നും മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ മുഫീദ പറഞ്ഞു.

വീണ്ടും സ്റ്റൈലിഷ് ആയി ദുൽഖറിന്റെ നായിക റിതു വർമ.. പുതിയ ഫോട്ടോകൾ വൻ ഹിറ്റ്

Recommended Video

cmsvideo
    തൃശ്ശൂര്‍: എഐസിസിയിൽ സ്ഥാനം ചോദിച്ചിട്ടില്ല,തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല; വാർത്ത നൽകി അപമാനിക്കരുതെന്ന് ചെന്നിത്തല

    അതേസമയം ഹരിതയ്ക്കെതിരെയായ നടപടിയിൽ എംഎസ്എഫിലും അതൃപ്തി രൂക്ഷമായി. ആരോപണ വിധേയർക്കെതിരെ നടപടിയെടുക്കാതെ പരാതിക്കാർക്കെതിരെ നടപടിയെടുക്കുന്നത് പാർട്ടിയുടെ മുഖം വികൃതമാക്കുമെന്ന് സംഘടനയിലെ ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി. ഇന്നലെയായിരുന്നു ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായി മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം അറിയിച്ചത്. അച്ചടക്കം ലംഘിച്ച് നേതൃത്വത്തിന്റെ നിര്‍ദേശം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പരാതി പിന്‍വലിക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടും ഹരിത ഭാരവാഹികള്‍ അതിന് തയ്യാറായില്ലെന്നും ഇതിനെ തുടർന്നാണ് നടപടിയെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+