കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിന്തല്‍മണ്ണയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അഴിഞ്ഞാടുന്നു, നിയന്ത്രിക്കാന്‍ നേതാക്കളില്ല, മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനം

  • By Desk
Google Oneindia Malayalam News

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഇന്നലെയുണ്ടായ അക്രമത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ താലൂക്കില്‍ യുഡിഎഫ് പഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണം. പ്രവര്‍ത്തകര്‍ വ്യാപകമായി വാഹനങ്ങള്‍ തടയുന്നു. കട കമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുന്നു വാഹനങ്ങള്‍ തടയുന്നു പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ഗതാഗതം തടസ്സപ്പെടുത്തുന്നു. അതോടൊപ്പം മാധ്യമ പ്രവര്‍ത്തകരെ ലീഗ് പ്രവര്‍ത്തകരായ ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമിച്ചു. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ മുഹമ്മദ് നൗഫല്‍, കാമറ മാന്‍ സന്ദീപ്, ന്യൂസ് 18 റിപ്പോര്‍ട്ടര്‍ സുര്‍ജിത്ത് അയ്യപ്പത് എന്നിവരെ അക്രമിച്ചു.

ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍ക്കും പി കെ ശ്രീനാഥിനും ബാഡ്ജ് ഓഫ് ഓണര്‍ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍ക്കും പി കെ ശ്രീനാഥിനും ബാഡ്ജ് ഓഫ് ഓണര്‍

നൗഫലിനെ റോഡില്‍ മറിച്ചിട്ട് അക്രമിച്ചു. മക്കരപ്പറമ്പില്‍ നിന്നും വാഹനങ്ങള്‍ കടത്തി വിടാതെ ഗാതഗത സ്തംഭനം സൃഷ്ടിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍പോലും കടത്തിവിടുന്നില്ല. നേതാക്കള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കാനില്ലാത്തതാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.
അക്രമത്തില്‍ പരുക്കേറ്റ മാധ്യമ പ്രവര്‍ത്തകരെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണയിലെ ഹര്‍ത്താല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിവരുന്നതിനിടെയാണ് അക്രമം നടന്നത്. തുടര്‍ന്നു തിരിച്ചു വരുന്നതിനിടയില്‍ മാതൃഭൂമി, മംഗളം, ന്യൂസ് 18 ചാനല്‍ സംഘത്തെ മക്കരപ്പറമ്പില്‍വെച്ചും ഹര്‍ത്താല്‍ അനൂകുലികള്‍ തടഞ്ഞു.

malappuram

മാധ്യമപ്രവര്‍ത്തകരെ ഹര്‍ത്താലില്‍നിന്നും ഒഴിവാക്കിയിട്ടും പ്രവര്‍ത്തകര്‍ ഇവരെ തടയുകയായിരുന്നു. തുടര്‍ന്നു അരമണിക്കൂറോളം കഴിഞ്ഞാണ് മാധ്യമ സംഘത്തെ പോകാന്‍ അനുവദിച്ചത്. സംഘം മാധ്യമ സംഘത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുസംബന്ധിച്ചു വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസും, ടി.കെ ഹംസയും അടക്കമുള്ള ലീഗ് നേതാക്കള്‍ പരുക്കേറ്റ മാധ്യമ പ്രവര്‍ത്തകരെ മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തെ കേരളാ പ്രവര്‍ത്തക യൂണിയന്‍ ജില്ലാ പോലീസ് മോധാവിക്കടക്കം പരാതി നല്‍കിയിട്ടുണ്ട്. അക്രമി സംഘത്തെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.

അങ്ങാടിപ്പുറം ഗവണ്‍മെന്റ്‌പോളിടെക്‌നിക്ക്‌കോളേജില്‍ രണ്ടുദിവസമായി നിലനില്‍ക്കുന്ന എസ്.എഫ്.ഐ എം.എസ്.എഫ് സംഘര്‍ഷം സി.പി.എമ്മും മുസ്ലിംലീഗും ഏറ്റെടുത്തതോടെയാണ് ഇന്നലെ പെരിന്തല്‍മണ്ണ ഗരത്തില്‍ വ്യാപക അക്രമം നടന്നത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇന്നലെകോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ എം.എസ്.എഫ് പ്രവര്‍ത്തകരും പുറത്തുനിന്നെത്തിയവരും ചേര്‍ന്ന് അക്രമം അഴിച്ചു വിട്ടതിനെ തുടര്‍ന്ന് പ്രകടനം നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ഓഫീസായ സി.എച്ച്. സ്മാരകസൗധം അടിച്ചുതകര്‍ത്തു. തുടര്‍ന്ന് പ്രകടനം നടത്തിയ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പട്ടാമ്പിറോഡിലെ സി.പി.എം ഓഫീസിന് നേരെ കല്ലെറിഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് നഗരത്തില്‍ ജനജീവിതം സ്തംഭിച്ചു. ലീഗ് ഓഫീസിന്‌നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഇന്ന് പെരിന്തല്‍ല്‍മണ്ണ താലൂക്കില്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

കോളേജില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ എം.എസ്.എഫിന്റെ കൊടിമരം കാണാതായതിനെ തുടര്‍ന്ന് എം.എസ്.എഫ് പ്രവര്‍ത്തകരും പുറത്തുനിന്നെത്തിയവരുംചേര്‍ന്ന് ഇന്നലെ കോളേജില്‍ കയറി എസ്.എഫ്.ഐക്കാരെ മര്‍ദ്ദിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. നിരവധിപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.കോളേജില്‍ നിറുത്തിയിട്ട വാഹനങ്ങളും തകര്‍ത്തു. തുടര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തിയ എസ്.എഫ്.ഐക്കാര്‍ മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ഓഫീസായ സി.എച്ച് സ്മാരക സൗധം അടിച്ചുതകര്‍ത്തു. രണ്ടുനിലകളിലായുള്ള ഓഫീസിലെ ഗ്ലാസ്,മേശ, കസേര, ഫ്‌ളക്‌സ്‌ബോര്‍ഡ് അടക്കമുള്ള ഉപകരണങ്ങളെല്ലാം അടിച്ചുതകര്‍ക്കുകയും പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. വടികളും കല്ലുമുപയോഗിച്ചായിരുന്നു ആക്രമണം. സംഭവമറിഞ്ഞ് ലീഗ് ഓഫീസിന് മുന്നില്‍ മുസ്‌ലിം ലീഗ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതോടെ നഗരം സംഘര്‍ഷഭരിതമായി. ഓഫീസ് തകര്‍ത്തവരെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍കോഴിക്കോട് പാലക്കാട്‌റോഡ് ഉപരോധിച്ചു. പ്രകടനക്കാര്‍റോഡിലെ താത്ക്കാലിക ഡിവൈഡറുകളും സി.പി.എം ഫ്‌ളക്‌സ്‌ബോര്‍ഡുകളും അടിച്ചുതകര്‍ത്തു. പട്ടാമ്പിറോഡിലെ ചെറുകാട്‌കോര്‍ണറിലുളള സി.പി.എം ഓഫീസിന്‌നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. ഏതാനും സി.പി.എം പ്രവര്‍ത്തകര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.


തുടന്ന് പൊലീസ് ലാത്തി വീശി. ഇരുവിഭാഗവും നഗരത്തില്‍ തമ്പടിച്ചതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ശ്രമിച്ച പൊലീസിന്‌നേരെയും കല്ലേറുണ്ടായി. തുടര്‍ന്ന് നിലമ്പൂര്‍ സി.ഐയുടെനേതൃത്വത്തിലുളള വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി ഇരുവിഭാഗം പ്രവര്‍ത്തകരെയും ലാത്തിവീശി ഓടിച്ചു. സംഘര്‍ഷം തടയുന്നതിനായി വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് നഗരത്തിലെ കടകളെല്ലാം അടച്ചു. പല കടകള്‍ക്കുനേരെയും ആക്രമണമുണ്ടായി. പാലക്കാട്‌ദേശീയപാതയിലും നിലമ്പൂര്‍പട്ടാമ്പി സംസ്ഥാന പാതയിലും വാഹനഗതാഗതം മുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകിട്ട് ആറുവരെ യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തി.

English summary
harthal activists inj perinthalamanna-attacked media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X