കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി

  • By Mithra Nair
Google Oneindia Malayalam News

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക, മോട്ടോര്‍, തീരദേശ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചു മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത സമിതിയും മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന ആവശ്യമുന്നയിച്ച് തീരദേശ സംഘടനകളും ഫിഷറീസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

hartal.jpg

റബര്‍ കൃഷി മേഖലയിലുള്‍പ്പെടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകദ്രോഹ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇടതുപക്ഷ സംയുക്ത കര്‍ഷക സമിതിയുടെ ഹര്‍ത്താല്‍. വ്യാപാരി വ്യവസായി എകോപന സമിതി ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പത്രം, പാല്‍, ആശുപത്രി സംബന്ധമായ ആവശ്യങ്ങള്‍ക്കു പോകുന്നവരെയും തെരഞ്ഞെടുപ്പു നടക്കുന്ന പഞ്ചായത്തുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് . വിവിധ സര്‍വകലാശാലകള്‍ ഇന്നു(7-4-2015) നടത്താനിരുന്ന പരീക്ഷകള്‍ ഇതേത്തുടര്‍ന്നു മാറ്റിയിട്ടുണ്ട്.

English summary
A dawn-to-dusk hartal, called by various organisations in Kerala, has begun. But, the response towards the hartal has been partial in some parts of the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X