2 കാറില്‍ കാസർകോട് പോയിട്ടാണ് പണം കൊണ്ടുവന്നത്: സമഗ്ര അന്വേഷണം വേണമെന്ന് ജയരാജന്‍
കണ്ണൂര്‍; നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ ബിജെപി കള്ളപ്പണം ഒഴുക്കിയിട്ടുണ്ടെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. കൊടകരയിലും ബത്തേരിയിലും നടന്ന കുഴൽപ്പണ ഇടപാട് മാത്രമേ പുറംലോകം അറിഞ്ഞിട്ടുള്ളൂ. രണ്ടിടത്തും ബിജെപിയുടെ തമ്മിലടി മൂലമാണ് ഇക്കാര്യം പുറത്തായത്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. ജനാധിപത്യത്തിന് പകരം പണാധിപത്യം സൃഷ്ടിച്ച ബിജെപി നടപടികൾ നിരവധി തവണ ജനങ്ങൾ തിരിച്ചറിഞ്ഞതാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ലക്ഷദ്വീപിന് ഐക്യദാർഢ്യം: രാജ്ഭവന് മുന്നില്‍ ഇടത് എംപിമാരുടെ പ്രതിഷേധം
സുൽത്താൻ ബത്തേരിയിൽ തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ തട്ടിപ്പും വെട്ടിപ്പും നടന്നുവെന്ന ആക്ഷേപം ബിജെപി നേതാക്കൾ തന്നെ ഉയർത്തിക്കൊണ്ട് വന്നിരിക്കയാണ്. സി.കെ ജാനു ആയിരുന്നു എൻഡിഎ സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ഉടൻ രണ്ടു കാറുകളിലായി ചിലർ കാസർഗോഡ് പോയിട്ടാണ് ഫണ്ട് കൊണ്ട് വന്നത്. വടകരയിലേക്കും വയനാട്ടിലേക്കും ഒരേ കേന്ദ്രത്തിൽ നിന്നാണ് ഫണ്ട് അയച്ചത്. ഒന്നേകാൽ കോടി രൂപ മണ്ഡലത്തിൽ എത്തിച്ചിട്ടുണ്ട്. ഇതിനു പുറമെ വൻതുക പിരിച്ചിട്ടുമുണ്ട്. ചിലവഴിച്ചതാവട്ടെ കേവലം 15 ലക്ഷം രൂപ മാത്രം. ഡിജിറ്റലായി മാത്രമാണ് പണം ചിലവഴിച്ചത് എന്ന് പറയുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ പണം എങ്ങനെയാണ് ലഭിച്ചത് എന്ന് പറയുന്നില്ല. പണം ലഭിച്ചത് ഏതായാലും ഡിജിറ്റലായിട്ടല്ല.

ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന ജാനു മത്സരിച്ചത് താമര ചിഹ്നത്തിലാണ്. ഫണ്ട് തിരിമറിയിൽ സ്ഥാനാർത്ഥിക്കും പങ്കുണ്ടെന്ന് ജെആർപി അന്വേഷണത്തിൽ കണ്ടെത്തിയതിനാൽ പാർട്ടിയിൽ നിന്ന് ജാനുവിനെ പുറത്താക്കി. ഇപ്പോൾ തർക്കം ജെആർപി യിൽ അല്ല ബിജെപി യിൽ ആണ്. ബിജെപിയുടെ നിയോജക മണ്ഡലം നേതാക്കളും ജില്ലാ നേതാക്കളിൽ ഇരു വിഭാഗവും കുഴൽപ്പണ ഇടപാടിൽ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.
കൊടകരയിലും ബത്തേരിയിലും നടന്ന കുഴൽപ്പണ ഇടപാട് മാത്രമേ പുറംലോകം അറിഞ്ഞിട്ടുള്ളൂ. രണ്ടിടത്തും ബിജെപിയുടെ തമ്മിലടി മൂലമാണ് ഇക്കാര്യം പുറത്തായത്. സംസ്ഥാനത്താകെ ബിജെപി കള്ളപ്പണം ഒഴുക്കിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം വേണം. ജനാധിപത്യത്തിന് പകരം പണാധിപത്യം സൃഷ്ടിച്ച ബിജെപി നടപടികൾ നിരവധി തവണ ജനങ്ങൾ തിരിച്ചറിഞ്ഞതാണ്.
കറുപ്പില്‍ തിളങ്ങി പരിനീതി ചോപ്ര: പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications