നക്കാപ്പിച്ച പദവി, ഡല്‍ഹിയിലെ കേരളാ ഹൗസില്‍ ഒരു മുറി കിട്ടും, ശമ്പളവും, കെവി തോമസിനെ പരിഹസിച്ച് മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് നേതാവ് കെവി തോമസിനെ രൂക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് എംപി കെ മുരളീധരന്. ഇങ്ങനെ പോകുന്നവരെ കുറിച്ച് താന്‍ പ്രത്യേകിച്ച് ഒന്നും പറയുന്നല്ലെന്നും പോകുന്നവരൊക്കെ പോകട്ടെ എന്നും കെ മുരളീധരന് പ്രതികരിച്ചു.
അവര്‍ക്ക് മനസ്സിന് സമാധാനം ലഭിക്കുമെങ്കില്‍ നല്ലത്. ഇതൊരു നക്കാപ്പിച്ച പദവിയാണ്. പക്ഷേ ഇങ്ങനെ കിട്ടുന്ന പദവികളിലൊന്നും അത്ര വലിയ കാര്യമില്ല. ഡല്‍ഹിയിലെ കേരളാ ഹൗസില്‍ ഒരു മുറി കിട്ടും, കൂടാതെ ശമ്പളവും കിട്ടും, കെ മുരളീധരന് പരിഹസിച്ചു. അതേസമയം കെ മുരളീധരന്റെ പരിഹാസത്തിന് മറുപടി പറയാന്‍ താനില്ലെന്നാണ് കെവി തോമസ് പ്രതികരിച്ചത്.

പ്രത്യേകിച്ച് പദവികള്‍ ആഗ്രഹിക്കുന്ന ആളല്ല താന്‍. തന്നെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നടപ്പിലാക്കും. ഒരു പദവിയും ഇല്ലാത്ത ഈ കാലത്താണ് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത്. കുമ്പളങ്ങിയില്‍ നിന്നും ചെങ്കോട്ടയിലേക്കുളള തന്റെ ആത്മകഥ 36 ലക്കങ്ങള്‍ കഴിഞ്ഞു. എഴുത്തിനൊപ്പം ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളും പോകുന്നു. 24 മണിക്കൂറും രാഷ്ട്രീയം നോക്കാതെ ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയാണ്. അതിനൊരു സാഹചര്യം ഇപ്പോള്‍ മുഖ്യമന്ത്രി തന്നിരിക്കുന്നു, കെവി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
വികസന കാര്യങ്ങളില്‍ താന്‍ രാഷ്ട്രീയം നോക്കിയിട്ടില്ല. വാജ്പേയ് ഉണ്ടായിരുന്ന കാലത്ത് കുമ്പളങ്ങി മാതൃകാ ഗ്രാമമായിരുന്നു. ദില്ലിയില്‍ ഉണ്ടായിരുന്നപ്പോള്‍ യെച്ചൂരി അടക്കമുളള നേതാക്കളുമായി നല്ല ബന്ധമായിരുന്നു. ഏത് പദവിക്കും വലുപ്പ ചെറുപ്പമില്ല. ഏല്‍പ്പിക്കുന്നത് ഉത്തരവാദിത്തത്തോടെ ചെയ്യുക എന്നതേ ഉളളൂ. നക്കാപ്പിച്ച പദവിയാണ് എന്നുളള കെ മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയാന്‍ താനില്ല. ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും കെവി തോമസ് പറഞ്ഞു. കേരളത്തിന്റെ വികസന കാര്യത്തില്‍ മുഖ്യമന്ത്രിയെടുക്കുന്ന തീരുമാനങ്ങള്‍ അനുസരിച്ച് ദില്ലിയിലെ തന്റെ ബന്ധങ്ങളും അനുഭവങ്ങളും പ്രയോജനപ്പെടുത്തുമെന്നും കെവി തോമസ് പറഞ്ഞു.
താന്‍ ഒരു സോഷ്യലിസ്റ്റ് ചിന്താഗതിയുളള സോഷ്യലിസ്റ്റാണ് എന്ന് സിപിഎമ്മിലേക്ക് പോകുമോ എന്നുളള ചോദ്യത്തിന് മറുപടിയായി കെവി തോമസ് പറഞ്ഞു. നെഹ്റുവിന്റെ കാഴ്ചപ്പാടാണ് ഇന്ത്യയെ മുന്നോട്ട് കൊണ്ട് പോയത് എന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് അതേ കാഴ്ചപ്പാടില്‍ മുന്നോട്ട് പോകും. താന്‍ എന്താകണം എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത് എന്ന് നിയമസഭാ തിരഞ്ഞെടുപ്പിലടക്കം അവസരം ലഭിക്കുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി കെവി തോമസ് പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications