കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പക്കെതിതെ മലപ്പുറത്തെ മസ്ജിദില്‍ ആരോഗ്യ ബോധവല്‍ക്കരണം നടത്തി

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: പകര്‍ച്ചവ്യാധികളും നിപാ വൈറസ് പോലെയുള്ള ആശങ്കകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ ആരോഗ്യ ബോധവല്‍ക്കരണം നടത്തി. ജുമുഅ നിസ്‌കാര ശേഷം നടത്തിയ പരിപാടിക്ക് എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി നേതൃത്വം നല്‍കി.

ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന നിപാ വൈറസ് പോലെയുള്ള പകര്‍ച്ചവ്യാധികളും മഴക്കാല ജന്യരോഗങ്ങളും തടയുന്നതിന് ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതോടൊപ്പം ഇത്തരം വിപത്തുകളില്‍ നിന്ന് നാടും സമൂഹവും മുക്തരാവുന്നതിന് പുണ്യമാസത്തില്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്തണം. വ്യക്തി ശുചിത്വവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കലും പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് അനിവാര്യമാണ്.

news

ഇസ്ലാം ശുചിത്വത്തിന് പ്രാധാന്യം നല്‍കിയ മതമാണ്. അത് നിത്യജീവിതത്തില്‍ പകര്‍ത്തേണ്ട ബാധ്യത വിശ്വാസികള്‍ക്കുണ്ട്. പകര്‍ച്ചവ്യാധികളുടെ പേരില്‍ പക്ഷിമൃഗാദികളെയും അവയുടെ ആവാസ വ്യവസ്ഥയെയും ഭംഗപ്പെടുത്താതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ആരോഗ്യവകുപ്പിന്റെ ലഘുലേഖയും വിതരണം ചെയ്തു. പ്രാര്‍ത്ഥനക്ക് ഗ്രാന്‍ഡ് മസ്ജിദ് ഇമാം ഷൗക്കത്തലി സഖാഫി നേതൃത്വം നല്‍കി.

Recommended Video

cmsvideo
Nipah Virusന് കാരണം വവ്വാൽ അല്ല

നേരത്തെ കുടുംബിനികള്‍ക്കായി സ്വലാത്ത് നഗറില്‍ നിപാ വൈറസ് ബോധവല്‍ക്കരണം സംഘടിപ്പിച്ചിരുന്നു. അയ്യായിരത്തോളം വനിതകള്‍ സംബന്ധിച്ച പരിപാടിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഇ എന്‍ അബ്ദുല്‍ ലത്വീഫ് ക്ലാസ്സിന് നേതൃത്വം നല്‍കി.

English summary
Health awareness program in Malppuram masjid against Nipah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X