ആരോഗ്യ വകുപ്പ് ഉണരാൻ മുരുകന് രക്തസാക്ഷിയാകേണ്ടി വന്നു!! കൊല്ലത്ത് ആശുപത്രികളിൽ പരിശോധന!!

  • Posted By:
Subscribe to Oneindia Malayalam

കൊല്ലം: ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളിയായ മുരുകന്‍ മരിക്കാനിടയായ സംഭവത്തിന് പിന്നാലെ കൊല്ലത്തെ ആശുപത്രികളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന. മുരുകന് ചികിത്സ നിഷേധിച്ച മെഡിസിറ്റി, മെഡിസ്ട്രിന, അസീസിയ എന്നീ ആശുപത്രികളിലാണ് ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി പരിശോധന നടത്തിയത്.

hospital

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും രോഗികളുടെയും മൊഴി എടുത്തു. സംഭവത്തിൽ റിപ്പോർട്ട് ഉടൻ കൈമാറും. മുരുകന് ചികിത്സ നൽകുന്നതിൽ അഞ്ച് ആശുപത്രികൾക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

വെന്റിലേറ്റർ ആവശ്യമുള്ള രോഗിയെ ആശുപത്രിയിൽ എത്തിച്ചാൽ പാലിക്കേണ്ട നടപടി ക്രമങ്ങളൊന്നും പാലിച്ചില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ പരുക്കേറ്റ മുരുകൻ ചികിത്സ കിട്ടായ ഏഴ് മണിക്കൂറോളം ആംബുലൻസിൽ കിടന്നു. മുരുകന് ചികിത്സ നൽകുന്നതിൽ തിരുവനന്ത പുരം മെഡിക്കൽ കോളേജിന് വീഴ്ച പറ്റിയതായും വാർത്തകളുണ്ട്. ഇതും അന്വേഷിക്കുകയാണ്.

അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചതിന് പുറമെ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്ന അന്വേഷണ സംഘത്തെ വിപുലമാക്കിയിട്ടുമുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ വ്യക്തമാക്കി.

English summary
health department checking in hospitals in kollam
Please Wait while comments are loading...