Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ്പാ; ജനം പരക്കംപായുന്ന സാഹചര്യം ഒഴിവാക്കണം, മലപ്പുറത്ത് ഇന്നലെ പുതിയ കേസുകളില്ല, ആശങ്കവേണ്ടെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം: നിപ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ ഇന്നലെ പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന. മലപ്പുറത്ത് ആശങ്കയുണ്ടാക്കുന്ന സഹചര്യം നിലവിലില്ലെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്ന നിര്‍ദ്ദേശങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുക്കളും അയല്‍വാസികളും മറ്റും പരിഭ്രാന്തി പരത്തി മെഡിക്കല്‍ കേളേജിലേക്കും മറ്റും പരക്കം പായുന്ന സഹചര്യം ഉണ്ട്്. ഇത്തരം പരിഭ്രാന്തിയുടെ ആവശ്യമില്ല. മരണമടഞ്ഞ ആളുകളുടെ ബന്ധുക്കളെയും പരിസര വാസികളെയും നിരീക്ഷിക്കുന്നതിനായി ആരോഗ്യ വകുപ്പ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ആര്‍ക്കെങ്കിലും സംശയങ്ങളോ രോഗ സമാന ലക്ഷണമോ കണ്‍ണ്ടാല്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെയോ തൊട്ടടുത്ത ഹെല്‍ത്ത് സെന്ററിലോ അറിയിക്കണം.

nipah

Recommended Video

cmsvideo
    കോഴിക്കോടിനെ വിടാതെ നിപ വൈറസ് | Oneindia Malayalam

    ജില്ലാ കേന്ദ്രത്തിലെ കണ്‍ട്രോള്‍ റൂം നമ്പര്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. (0483- 2737857 ) പ്രദേശത്തെ ആളുകള്‍ രണ്‍ണ്ടാഴ്ചക്കാലം പൂര്‍ണ്ണമായി അവരവരുടെ വീടുകളില്‍ വിശ്രമിക്കണം. യാത്രകള്‍,ചടങ്ങുകള്‍, ആഘോഷങ്ങള്‍, എന്നിവ പരമാവധി ഒഴിവാക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ആശുപത്രി സന്ദര്‍ശനം നടത്താവു. പെതുജനങ്ങള്‍ ഇത്തരം സംവിധാനത്തെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിച്ചാല്‍ മാത്രമെ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയക്കുകയൊള്ളുവെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

    അതേ സമയം നിപവൈറസുമായി ബന്ധപ്പെട്ട പ്രതരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കായതിനാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം)വെച്ച നടത്താനിരുന്ന എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള ആശുപത്രി അറ്റന്‍ഡഡ് ഗ്രേഡ് മാരുടെ കൂടിക്കാഴ്ച ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചതായിു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+