കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി ബിനാലെ ബൗദ്ധികവും ധീരവുമായ പരിശ്രമം:ഡോ.ഇവ

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: കൊച്ചി മുസ്സിരിസ് ബിനാലെ ഒരു കൂട്ടം പേരുടെ പരിശ്രമത്തിന്റെ വിജയമാണെന്ന് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയുടെ ഉപജ്ഞാതാവും ഉപദേശകയുമായ ഡോ. ഇവ ഫറ്റോറിനി. ബൗദ്ധികവും ധീരവുമായ പരിശ്രമമാണ് കൊച്ചി ബിനാലെ എന്നും രാജ്യാന്തര ആരോഗ്യ വിദഗ്ദ്ധ പറഞ്ഞു. ജനങ്ങളുടെ കലയോടുള്ള സ്‌നേഹമാണ് ബിനാലെയെ മുന്നോട്ടു കൊണ്ടു പോകുന്നത്.

കലാസൃഷ്ടികളെക്കുറിച്ചുള്ള പഠനമാണ് കൊച്ചി ബിനാലെ. രാജ്യത്തെ സമകാല കലാകാരന്മാരും രാജ്യാന്തര കലാകാരന്മാരും തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്ന ഏക കലാമാമാങ്കമാണ് കൊച്ചി മുസ്സിരിസ് ബിനാലെയെന്നും ഇവ ഫറ്റോറിനി പറഞ്ഞു.

drivafattorini

മേളയെക്കുറിച്ച് മോശമായി പറയാന്‍ ഒന്നും ഇല്ലെന്നും പുകഴ്ത്താന്‍ മാത്രമേ സാധിക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു. അബുദാബിയില്‍ താമസിക്കുന്ന ഇവ ഫറ്റോറിനിയുടെ ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ബുധാഴ്ചകളില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി നടത്തിവരുന്നത്.

കലകളെ ആരോഗ്യപരിരക്ഷയുമായി കൂട്ടി യോജിപ്പിക്കാനാണ് ഇവയുടെ ലക്ഷ്യം. ഡോ. ഇവ ഫറ്റോറിനി അവതരിപ്പിച്ച പ്രബന്ധം ജനറല്‍ ആശുപത്രിയില്‍ അനേകമാളുകള്‍ക്ക് സാന്ത്വനം പകരുന്ന പരിപാടിയായിരുന്നു. പ്രശസ്തരായ പല സംഗീതജ്ഞരേയും പിന്നണി ഗായകരേയുമെല്ലാം എറണാകുളം ജനറല്‍ ആശുപത്രിയിലെ പുല്‍ത്തകിടിയില്‍ അണിനിരത്താന്‍ ഈ പരിപാടിയിലൂടെ സാധിച്ചു.

English summary
kochi muziris biennale is intelligent and audacious festival, says International health expert Iva Fattorini
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X