കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോരമയെ പൊളിച്ചടുക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ്

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: മലയാള മനോരമ പത്രത്തിനെതിരെ ആഞ്ഞടിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അനൂപ് റോയ് രംഗത്ത്. 'വിവാദ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പട്ടം' ചാര്‍ത്തിയ മനോരമ ലേഖകനെയാണ് അനൂപ് റോയ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. മനോരമയിലെ പത്രപ്രവര്‍ത്തകന്‍ ജി.കെ രഞ്ജിത്തും, മറ്റു സീനിയര്‍ പത്രപ്രവര്‍ത്തകനും മനോരമ വായനക്കാരും വായിച്ചറിയാന്‍ എന്ന തലക്കെട്ടോടെയാണ് അനൂപ് റോയ്‌യുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ശനിയാഴ്ച മെട്രോ മനോരമ പ്രത്യേക പേജിലാണ് വിവാദ വാര്‍ത്ത വരുന്നത്. വിവാദ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രോജക്ട് ഓഫിസറായി എന്നു പറഞ്ഞാണ് വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ഉദ്യോഗസ്ഥനെ മാലിന്യനിര്‍മാര്‍ജന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായി നിയമിച്ചതില്‍ എതിര്‍പ്പ് രൂക്ഷമെന്നാണ് ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചത്. നഗരസഭയില്‍ ശുദ്ധികലശം തുടങ്ങി എന്നു പരിഹാസം കലര്‍ന്ന ഒരു ലേഖനമായിരുന്നു പ്രത്യക്ഷപ്പെട്ടത്.

manorama

ആരേയും പത്രത്തിലെഴുതി തോല്‍പ്പിച്ചു കളയാമെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത് എന്നാണ് ഈ ലേഖനത്തിനെതിരെ പ്രതികരിച്ച് സര്‍ക്കാറുദ്യോഗസ്ഥന്‍ എത്തിയത്. ഒരു വര്‍ഷ കാലമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പദവിയിലിരിക്കുന്ന ആളാണ് അനൂപ് റോയ്. എന്നാല്‍, മനോരമ തന്നെ പ്രോജക്ട് ഓഫീസര്‍ തസ്തികയിലേക്ക് മാറ്റിയെന്നാണ് അനൂപ് റോയ് പറയുന്നു. തനിക്ക് അങ്ങനെയൊരു ഉത്തരവ് ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. മനോരമയിലെ ലേഖകന്‍ രഞ്ജിത്ത് മഹാരാജാവ് കല്പിച്ചു നല്‍കിയ പട്ടമാണെങ്കില്‍ വൈകി അറിഞ്ഞതില്‍ സന്തോഷം എന്നാണ് അനൂപ് റോയ് പ്രതികരിച്ചത്.

സ്ഥാനമാറ്റം നല്‍കിയതിന്റെ പകര്‍പ്പ് മനോരമ ലേഖകന്‍ തനിക്ക് കൂടി നല്‍കിയാല്‍ നന്നായിരുന്നുവെന്നും അനൂപ് റോയ് കുറിക്കുന്നു. മാലിന്യ സംസ്‌കരണ പരിപാടിയുടെ ചുമതല സമ്പന്നരായ ഉദ്യോഗസ്ഥരെ അവഗണിച്ച് ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ഏല്‍പ്പിച്ചുവെന്ന ആരോപണവും ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനെക്കുറിച്ച് അനൂപ് റോയ് പറയുന്നതിങ്ങനെ, കഴിഞ്ഞ 15വര്‍ഷമായി മാലിന്യ സംസ്‌കരണ പരിപാടികള്‍ ഹെല്‍ത്ത് ഇന്‍സ്‌പെടക്‌റാണ് വഹിച്ചു വരുന്നത്. ഇനി മനോരമയ്ക്ക് ബോദ്ധ്യം വരാന്‍ മറ്റെന്തെങ്കിലും പ്രവൃത്തി പരിചയ സക്ഷ്യപത്രം കൂടി ഹാജരാക്കേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

മനോരമയിലെ ലേഖകന്റെ പോസ്റ്റിന് ചുട്ട മറുപടി നല്‍കിയതിനു പ്രതികാരമായാണ് ഇങ്ങനെയൊരു വാര്‍ത്ത എന്നാണ് പറയുന്നത്. കഴിഞ്ഞ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് കാലത്ത് രഞ്ജിത് കള്ള വാര്‍ത്തകള്‍ കൊടുക്കുകയും, സോഷ്യല്‍ മീഡിയയിലൂടെ നഗരസഭ ഉദ്യോഗസ്ഥരെ വിമര്‍ശിക്കുകയും ചെയ്തിരുന്നുവത്രേ. അന്നു അനൂപ് റോയ് താങ്കള്‍ക്ക് എത്ര പിതാക്കള്‍ ഉണ്ടെന്ന ചോദ്യമാണ് ചോദിച്ചത്. ഇതാണ് വിവാദത്തിന് തിരി കൊളുത്തിയതെന്നാണ് പറയുന്നത്.

കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രത്തിന്റെ പേജുകള്‍ ഇങ്ങനെ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിക്കുന്നത് ശരിയാണോയെന്നും അനൂപ് റോയ് ചോദിക്കുന്നുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനൂപ് റോയ്‌യുടെ ഫേസ്ബുക്ക് പോസ്റ്റ് തുടര്‍ന്നു വായിക്കൂ....

മനോരമയിലെ രഞ്ജിത്ത് സാറും മറ്റ് സീനിയര്‍ പത്രപ്രവര്‍ത്തകരും മനോരമ വായനക്കാരും വായിച്ചറിയാന്‍........എന്റെ പേര് അനൂപ് ...

Posted by Anoop Roy onSaturday, December 19, 2015

English summary
Health inspector Anoop roy facebook post criticize Manorama newspaper
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X